കോഴിക്കോട് : പണം നൽകിയില്ലെങ്കിൽ ചികിൽസ നിഷേധിക്കുമെന്ന് സ്വകാര്യ ആശുപത്രി ഭീഷണിപ്പെടുത്തിയതായി പരാതി. വെന്റിലേറ്ററിന്റെ ഒന്നര ലക്ഷം ഉടൻ അടക്കണമെന്നാണ് ആശുപത്രിയുടെ ആവശ്യം. നിപ്പ വൈറസ് ബാധിച്ച് മരിച്ച സഹോദരങ്ങളുടെ പിതാവാണ് ചികിൽസയിലുള്ളത്. ചികിൽസ നിഷേധിക്കരുതെന്ന് മന്ത്രി ടി. പി രാമകൃഷ്ണൻ നിർദ്ദേശം നൽകി.
അതേസമയം നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ആരോഗ്യ വകുപ്പ് വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്ന ആരോപണവും ശക്തമാണ്. രോഗികളെ ശുശ്രൂഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാസ്ക് പോലും നൽകിയില്ല. ആരോഗ്യ വകുപ്പിന്റെ അനാസ്ഥ നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ദുരന്തം, പരിസ്ഥിതി, മാധ്യമങ്ങള്‍, വൈദ്യശാസ്ത്രം