കോട്ടയം: വെള്ളൂരില്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയ സ്ഫോടകവസ്തു എടക്കാട്ടുവയല്‍ വെളിയനാട് മുടശേരില്‍ മാട്ടം സന്തോഷ് എന്നുവിളിക്കുന്ന സന്തോഷാണ് നല്‍കിയതെന്ന പിടിയിലായ സെന്തിലിന്റെ മൊഴിയെ തുടര്‍ന്ന് സന്തോഷിനായുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കി. അയാളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടു ഇലക്ട്രീഷ്യനും സുഹൃത്തുമായ സന്തോഷാണ് അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിര്‍മിച്ചതെന്ന് സെന്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറായ എടക്കാട്ടുവയല്‍ വെളിയനാട് അഴകത്ത് സെന്തില്‍കുമാറിനെ നേരത്തെ അറെസ്റ്റ് ചെയ്തിരുന്നു. എറണാകുളം കലക്ടറേറ്റില്‍ നടന്ന സ്ഫോടനത്തില്‍ കണ്ടെത്തിയ ബോംബിന്റെ വിദ്യയും ഇതിന്റെ വിദ്യയും ഏറെക്കുറെ സമാനതകള്‍ ഉള്ളതിനാല്‍ ആ സംഭവത്തിനു പിന്നിലും ഇവര്‍ തന്നെയാണെന്നാണ് പോലിസ് കരുതുന്നത്. ഇവര്‍ക്ക് തീവ്രവാദി സംഘ്ടനകളുമായി ബന്ധമുണ്ടോ എന്ന്‍ അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ദുരൂഹത ബാക്കിയാകുകയാണ്. പ്രധാന പ്രതി എന്ന് കരുതുന്ന മാട്ടം സന്തോഷ് പിടിയിലാകുന്നതോടെ നിജസ്ഥിതി മനസിലാക്കാന്‍ കഴിയുമെന്നാണ് പോലിസ് പറയുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പോലീസ്