Tuesday, October 16th, 2012

ബാലഗോകുലം പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പി. സി. വിഷ്ണുനാഥ്

shobha-yatra-epathram

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയേയും ബാലഗോകുലത്തെയും പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും എം. എല്‍. എ. യുമായ പി. സി. വിഷ്ണുനാഥ്. മാനവിക യാത്രയ്ക്കിടെ അമ്പലപ്പുഴയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നു വരുന്ന കുട്ടികള്‍ നാളത്തെ വര്‍ഗ്ഗീയ വാദികളായി മാറുമെന്നാണ് വിഷ്ണുനാഥ് പരാമര്‍ശിച്ചത്. ഇതിനെതിരെ ബാലഗോകുലവും ശ്രീകൃഷ്ണ ഭക്തരും രംഗത്തെത്തിയതോടെ പരാമര്‍ശം വിവാദമാകുകയായിരുന്നു.

പി. സി. വിഷ്ണുനാഥ്  മാപ്പു പറയണമെന്ന്  ബാലഗോകുലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷ്ണുനാഥിന്റെ ആരോപണത്തിന് തെളിവെന്താണെന്നും ഇക്കാ‍ര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശി വി. ഹരികുമാര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്തയിലെ സംഘടനായി ഐക്യരാഷ്ട്ര സഭ ബാലഗോകുലത്തെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും 2005ല്‍ പുതുപ്പള്ളിയിലെ ശോഭയാത്ര ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും സി. എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശ്രീകൃഷ്ണ ജയന്തി അവധി ദിനമായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വിഷ്ണുനാഥിനെതിരെ പ്രതിഷേധം ശക്തമായി ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശ്രീകൃഷ്ണ ജയന്തിയെ വര്‍ഗ്ഗീയവല്‍ക്കരിച്ചു എന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കുവാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നതെന്നും രഹസ്യ അജണ്ട പുറത്തായതിന്റെ പരിഭ്രാന്തിയിലാണ് അവരെന്നും പി. സി. വിഷ്ണുനാഥ് പ്രതികരിച്ചു. അഭിപ്രായം പറഞ്ഞാല്‍ ഭീഷണിപ്പെടുത്തി പിന്മാറ്റാമെന്ന ധാരണ ഫാസിസ്റ്റ് നയമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

6 അഭിപ്രായങ്ങള്‍ to “ബാലഗോകുലം പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പി. സി. വിഷ്ണുനാഥ്”

  1. ram says:

    എംബോക്കികൾ മുസ്ലിം തീവ്രവാദം കാണുന്നില്ലേ?

  2. devaraj says:

    ബലഗൊകുലഅം പൊലെ ഉള്ള സംഘടനകള്‍ ആണു മണ്‍മറഞു കൊന്റ്റിരിക്കുന്ന ആര്‍ഷ ഭാരത സംസ്ക്കരതെത് ഉയര്‍ടത്തിക്കൊന്ടു വരുന്നതു. ഇത്തരം സംഖടനകലെ നമ്മല്‍ ഒരിക്കലും തലര്‍തരുതു.. ദയവയി…..‍

  3. Swami Atmaswarupananda says:

    അധികാരതിന്നു വെണ്ടി അമ്മയെ വില്‍ക്കരുതു വിഷ്ണു. ഇപ്പൊ എന്തും തട്ടിവിടാം.

  4. shaby says:

    സംഘപരിവാര്‍ വിഷ്ണുനാഥിനെതിരെ ആക്രോശിക്കുന്നത് ക ‌ണ്‍റ്ടാല്‍ അറിയാം അയാള്‍ പറന്ന്ജത് സത്യമാണെന്ന്.

  5. bjoys says:

    മുസ്ലിമിന്റെ പ്രശ്നമാണെങ്കില്‍ മുഖ്യന്‍ മറുപടി പറയുമായിരുന്നു. അസംഘടിതരാണെന്ന് കരുതി ഹിന്ദുവിന്റെ വികാരത്തെ വ്രണപ്പെടുത്തുവാന്‍ ഏതു ചെറ്റക്കും അവകാശം അനുവദിക്കരുത്. അവന്റെ വാക്കുകള്‍ ബാലഗോകുല‌ത്തിന്റെ മാത്രം അവഹേളിക്കലല്ല ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനം കൊണ്ടാടുന്ന മുഴുവന്‍ വിശ്വാസികളുടേയും അവഹേളിക്കുന്ന പ്രശ്നമണിത്.

  6. bjoys says:

    ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിച്ചത് കൊണ്ടാകും ഇടതന്മാർ വിഷ്ണുനാഥിനെ അപലപിക്കുവാൻ മുന്നോട്ട് വരാത്തത്. മുസ്ലിമിനെ ആയിരുന്നെങ്കിൽ ഇടതന്മാരും മറ്റു സഹജീവികളും വാളെടുത്ത് തുള്ളിയേനെ. ഹിന്ദുക്കള്‍ക്ക് ഈ പക്ഷപാതിത്വം തിരിച്ചറിയാനുള്ള ബുദ്ധിയില്ലാതെ പോയി.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine