കണ്ണൂര്‍ : സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എല്‍. ഡി. എഫ്. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പരിക്ക്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വണ്ടിയുടെ ചില്ലു കള്‍ തകര്‍ന്നു. ചിതറിയ ചില്ലു കള്‍ തറച്ച് മുഖ്യ മന്ത്രി യുടെ നെറ്റിയില്‍ മുറിവേല്‍ക്കുക യായിരുന്നു.
വൈകീട്ട് അഞ്ചര മണി യോടെ കായിക മേള നടക്കുന്ന പോലീസ് മൈതാന ത്തേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവ കാറിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹന ത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇരുന്ന ഭാഗ ത്താണ് ഗ്ലാസ്സില്‍ കല്ലുകള്‍ കൊണ്ടത്.
പോലീസ് കായിക മേള യില്‍ സമ്മാന ദാനം നിര്‍വഹിച്ച ശേഷം മുഖ്യ മന്ത്രിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിനു ശേഷം അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശദീകരണ യോഗ ത്തില്‍ പങ്കെടുക്കാന്‍ പോയി.
സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, എം. വി. ജയരാജന്‍, പി. കെ. ശ്രീമതി എന്നിവര്‍ മൈതാന ത്തിന് സമീപത്തു നില്‍ക്കുമ്പോള്‍ തന്നെയാണ് കല്ലേറുണ്ടായത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം, വിവാദം