തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേരളത്തിനെതിരെ വിവാദ സത്യവാങ്മൂലം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണിക്കെതിരെ നടപടി വേണ്ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം കേട്ടതിനു ശേഷമാണ് തീരുമാനം. എന്നാല്‍ എ. ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം അനുബന്ധ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി. കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി. ജെ ജോസഫ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിശദീകരണം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് മാത്രമാണ് താന്‍ കോടതിയെ അറിയിച്ചതെന്നും ജലനിരപ്പും ഡാം സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും എ. ജി വ്യക്തമാക്കി. എ. ജിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാര്‍ എം. കെ പരമേശ്വരന്‍ നായര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേധാവി കെ. ബി വത്സല കുമാരി എന്നിവരും യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, പരിസ്ഥിതി, വിവാദം