തൃശ്ശൂര്‍: വികാരിയച്ചനെതിരെ കേസ് നല്‍കിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടകാംഗങ്ങളുടെ പ്രചാരണം. തൃശ്ശൂര്‍ ഒല്ലൂരിലാണ് ഇടവകയിലെ വിശ്വാസി സൂമൂഹം ജാഥയും ഫ്ലക്സും വച്ച് വിവാഹം മുടക്കുവാന്‍ പരസ്യ പ്രചാരണം നടത്തുന്നത്. സഹജീവികളോട് കരുണയും ശത്രുക്കളോട് ക്ഷമിക്കണമെന്നും പഠിപ്പിച്ച കൃസ്തുവിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവരാണ് അങ്ങേയറ്റം മനുഷ്യാവകാശ നിഷേധമായ ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഒല്ലൂര്‍ സെന്റ് ആന്റണീസ് പള്ളിയ്ക്കും വികാരിയച്ചനും എതിരെ കേസ് കൊടുത്ത മങ്കിടിയാന്‍ (തെക്കിനിയത്ത്) റാഫേലിന്റെ കുടുബത്തെയാണ് ഇടവക സമൂഹത്തിന്റെ പേരില്‍ ഭ്രഷ്ട് കല്പിച്ച് മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നത്. സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകള്‍ ഫ്ലക്സ് ബോര്‍ഡും പ്ലക്കാര്‍ഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഒല്ലൂരില്‍ ജാഥ നടത്തി. റാഫേലിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടന്നിരുന്നു.
ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേര്‍ന്ന് വീട് വച്ച് താമസിക്കുന്ന റാഫേല്‍ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 2007ല്‍ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാന്‍ എ.ഡി.എം അനുവാദവും നല്‍കി. തുടര്‍ന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടര്‍ന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തില്‍ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേല്‍ ജില്ലാ കോടതിയില്‍ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാര്‍ക്കെതിരെയും പരാതി നല്‍കിയത്.
ഇതേതുടര്‍ന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തര്‍ക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ
ആവശ്യങ്ങള്‍ക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ റാഫേല്‍ ഇതിനു
വഹ്ശങ്ങിയില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ ബിഷപ് ഹൌസില്‍ വിളിച്ച് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അതിനും വഴങ്ങാതെ വന്നതോടെയാണ് വിശ്വാസികളെ അണി നിരത്തി റാഫേലിനെതിരെ പരസ്യമായ പ്രകടനം നടത്തിയത്. വിവാഹം പള്ളിയില്‍ വച്ച് നടത്തണമെന്നും താന്‍ വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്.
സഭയ്ക്കെതിരെയും വികാരിക്കെതിരെയും പരാതി നല്‍കുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്നാണ് ഇത്തരം ജാഥകളും പ്ലക്കാര്‍ഡുകളും വഴി ഭീഷണിയുടെ സ്വരത്തില്‍ നല്‍കുന്നത്. സംഭവത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളും രാഷ്ടീയ പ്രസ്ഥാനങ്ങളും നിശ്ശബ്ദത പാലിച്ചെങ്കിലും സോഷ്യല്‍ മീഡിയ ഈ വിഷയത്തെ ഏറ്റെടുത്തു. ശക്തമായ വിമര്‍ശനമാണ് ഈ സംഭവത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരും പ്രതിഷേധാര്‍ഹവുയ പ്രതിഷേധാര്‍ഹവുമാണ് സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. കൌമാരക്കാരായ കുട്ടികളെ കൂടെ ഈ ജാഥയില്‍ ഉള്‍പ്പെടുത്തിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, മതം, വിവാദം