ലീഗില്‍ ഒരു ജനറല്‍ സെക്രെട്ടറി മതി: ഇ. ടി മുഹമ്മദ്‌ ബഷീര്‍ എം.പി.

January 26th, 2012

e.t.muhhamad basheer-epathram

കോഴിക്കോട്‌: മുസ്ലീം ലീഗില്‍ തല്‍ക്കാലം ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന് നിലവിലെ ജനരാല്‍ സെക്രെട്ടറിമാറില്‍ ഒരാളായ ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. നാളെ മുസ്ലീം ലീഗ് സെക്രെട്ടറിയേറ്റ് യോഗം കൂടാനിരിക്കെയാണ്  വളരെ നിര്‍ണ്ണായകമായ തീരുമാനം അദ്ദേഹം അറിയിച്ചത്‌. എം. പി. എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം ഉള്ളതിനാലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇ മെയില്‍ വിവാദത്തില്‍ ലീഗ് എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ നടക്കുന്ന ലീഗ് സെക്രെട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരം പയ്യാമ്പലത്ത് സംസ്കരിച്ചു

January 25th, 2012
sukumar-azhikode1-epathram
കണ്ണൂര്‍: വാക്കുകളില്‍ അഗ്നി നിറച്ച് സമൂഹത്തിലെ ദുര്‍വാസനകളെ ശുദ്ധീകരിക്കുവാന്‍ നിരന്തരം പ്രയത്നിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരത്തെ ഒടുവില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. നിരവധി രണധീരന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്ത് പരമ്പരാഗത രീതിയില്‍ ഒരുക്കിയ ചിതക്ക് ഉച്ചക്ക് 12.15 നു മരുക്കള്‍ തീ കൊളുത്തി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ എത്തിച്ച ഭൌതിക ശരീരം പിന്നീട് കണ്ണൂര്‍ ടൌന്‍ സ്ക്വയറില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തി.  കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍, മന്ത്രി കെ. സി. ജോസഫ്, പ്രതിപക്ഷ ഉപനേതവ് കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എം. പി, എം. മുകുന്ദന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബി. ജെ. പി. നേതാക്കളായ വി. മുരളീധരന്‍, സി. കെ. പത്മനാഭന്‍, സി. പി. ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ ആന സംരക്ഷണ കേന്ദ്രത്തിലാക്കി

January 25th, 2012
elephant-stories-epathram
കാട്ടാക്കട: കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ കാപ്പുകാട്ടെ വനം വകുപ്പിന്റെ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. പരുത്തിപ്പള്ളി റേഞ്ചില്‍ പെടുന്ന മണിതൂക്കി ഒറ്റക്കുടി വനത്തില്‍ മേയുകയായിരുന്ന ആനക്കൂട്ടത്തില്‍ പെട്ടതായിരുന്നു കുട്ടിക്കൊമ്പന്‍. അബദ്ധത്തില്‍ പാറയിടുക്കില്‍ പെട്ട കുട്ടിക്കൊമ്പനെ അവര്‍ രക്ഷിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയാപ്പെട്ടു. ആനകളുടെ കരച്ചില്‍ കേട്ട് എത്തിയ ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. ആനക്കൂട്ടം സമീപത്ത് വനത്തിനുള്ളില്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ ആനക്കുട്ടിയെ കൊണ്ടു പോകും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവ ആനക്കുടിയെ കൂട്ടാതെ ഉള്‍ക്കാട്ടിലേക്ക് പോകുകയായിരുന്നു.
ഒരുമാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആനക്കുട്ടിയെ കാട്ടില്‍ വിടുന്നത് ആപത്താണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിച്ചു സംരക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടറും ആദിവാസികളും അടങ്ങുന്ന സംഘം കുട്ടിക്കൊമ്പനെ കാടിനു വെളിയില്‍ എത്തിച്ചു.നാട്ടിലേക്കുള്ള യാത്രയുടെ ഇടയ്ക്ക് ചെറിയ വിശ്രമം ഒപ്പം കുടിക്കുവാന്‍ കരിക്കിന്‍ വെള്ളവും.  പിന്നീട് ജീപ്പില്‍ കാപ്പുകാട്ടെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക്. ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിയതോടെ കുഞ്ഞന്‍ ഉറക്കെ ഒന്ന് ചിഹ്നം വിളിച്ച് വരവറിയിച്ചു. അതോടെ അവിടെ ഉണ്ടായിരുന്ന മറ്റാനകള്‍ അഭിവാദ്യമെന്നോണം തിരിച്ചും ചിഹ്നം വിളിച്ച്ഉ പുതിയ അതിഥിയെ വരവേറ്റു. പൊക്കിള്‍ കൊടി പോലും ഉണങ്ങാത്തതിനാല്‍ അതീവ ശ്രദ്ധയോടെ ആണ് ആനക്കുട്ടിയെ സംരക്ഷിക്കുന്നത്. പാപ്പാന്‍ പുഷ്കരന്‍ പിള്ളയും സംഘവും ഒപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രത്യേക പരിചരണമാണ് നല്‍കുന്നത്. ഇത്രയും പ്രായം കുറഞ്ഞ ആനക്കുട്ടിയെ ലഭിക്കുന്നത് ഇത് ആദ്യമായാണ്. രണ്ടു വയസ്സു മുതല്‍ നാലു വയസ്സുവരെ ആണ് ആനയുടെ മുലയൂട്ടല്‍ കാലം.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇമെയില്‍ ചോര്‍ത്തല്‍ വിവാദം എസ്. ഐക്ക്‌ സസ്പെന്ഷന്

January 25th, 2012

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുലച്ച ഇ – മെയില്‍ വിവാദ അടിസ്ഥാനമായ രേഖകള്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഹെടെക്‌സെല്‍ എസ്. ഐ. എസ്. ബിജുവിനെ ഡി. ജി. പി. ജേക്കബ്ബ് പുന്നൂസ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഹൈടെക് സെല്‍ എ. സി എന്‍. വിനയകുമാരന്‍ നായര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുറത്തുവന്നത് എസ്. പി അയച്ച യഥാര്‍ഥ കത്തല്ലെന്നും കത്തിന്റെ പകര്‍പ്പ് എസ്. പിയുടെ കള്ളയൊപ്പിട്ട് ബിജു കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതാണ് പെട്ടെന്നുള്ള അച്ചടക്ക നടപടിയിലേക്കു നയിച്ചത്. ഹൈടെക് സെല്ലിലേക്ക് ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്ന് എസ്. പി അയച്ച കത്തും ഇ-മെയില്‍ ഐഡികളുടെ പട്ടികയും ചോര്‍ത്തിയെടുത്ത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചതാണ് വിവാദത്തിനു കാരണമായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി

January 25th, 2012
Kerala_High_Court-epathram
കൊച്ചി: റോഡുകളുടെ പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. ഇതിനായുള്ള പദ്ധതി തയ്യാറാക്കുന്നതിനുള്ള സമയം വൈകിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ഒരുമാസത്തിനകം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. റോഡുകളുമായി ബന്ധപ്പെട്ട് വികസന പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ റോഡരികില്‍ ഉള്ളവരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നും. ഇത്തരത്തില്‍ താമസിക്കുന്നവരെ അതതു പ്രദേശങ്ങളില്‍ തന്നെ പുനരധിവസിപ്പിക്കേണ്ടതെന്നും കോടതി പറഞ്ഞു. പുറമ്പോക്കില്‍ നിന്നും ഒഴിപ്പിക്കുവാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കോട്ടയം സ്വദേശി കൃഷ്ണന്‍ കുട്ടി അമ്മു നല്‍കിയ അപ്പീലിലാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസുമാരായ സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ബാബു മാത്യു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തെ കേസ് നല്‍കിയ വ്യക്തിയുടെ പ്രശ്നമായി കോടതി ചുരുക്കി കണ്ടില്ല. കേരളത്തിലുടനീളമുള്ള റോഡ് പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടെ മൊത്ത പ്രശ്നമായി കണക്കാക്കിയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഴീക്കോടിനു നിറകണ്ണുകളോടെ സാംസ്കാരിക നഗരിയുടെ വിട
Next »Next Page » ഇമെയില്‍ ചോര്‍ത്തല്‍ വിവാദം എസ്. ഐക്ക്‌ സസ്പെന്ഷന് »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine