ചങ്ങരംകുളം: തലയില്‍ തേങ്ങ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. ചക്കരംകുളം ചേനപ്പറമ്പില്‍ ബഷീര്‍-ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് ആദില്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. 11 മാസം പ്രായമുള്ള ആദിലിനെ കൈയ്യിലെടുത്ത് അമ്മ ഫാത്തിമ ഉണക്കാനിട്ടിരുന്ന തുണികളെടുക്കാനായി പുറത്തിറങ്ങിയതായിരുന്നു. അപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള തെങ്ങില്‍ നിന്നും തേങ്ങ വീടിന്റെ മുകളില്‍ പതിച്ച ശേഷം കുഞ്ഞിന്റെ തലയിലേയ്ക്ക് തെറിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങരംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .




അയിരൂര്‍: തടി പിടിക്കുന്നതിനിടയില്‍ പിടിയാന മൂന്നാം പാപ്പാനെ ചവിട്ടിക്കൊന്നു. എരുമേലി സ്വദേശി ജലാലുദ്ദീന്റെ സംരക്ഷണയിലുള്ള ലക്ഷ്മി എന്ന ആനയാണ് പാപ്പാന്‍ മണിമല സ്വദേശി സജിയെ (36) ചവിട്ടിക്കൊന്നത്. തടി പിടിക്കുന്നതിനിടയില്‍ ആന സജിയെ തുമ്പി കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു. മുകളില്‍ ഇരുന്ന രണ്ടാം പാപ്പാന്‍ ആനയെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും നിലത്തു വീണ സജിയെ ചവിട്ടി പരിക്കേല്പി ക്കുകയായിരുന്നു. ആനയെ ഉടനെ സംഭവ സ്ഥലത്തു നിന്നും മാറ്റി തളച്ചുവെങ്കിലും, സജിയുടെ ജീവന്‍ രക്ഷിക്കുവാനായില്ല. 


























