കേരളം പോളിംഗ് ബൂത്തിലേക്ക്‌

April 13th, 2011

election-ink-mark-epathram

തിരുവനന്തപുരം : പതിമൂന്നാം നിയമ സഭയിലേക്കുള്ള ജന പ്രതിനിധികളെ തെരഞ്ഞെടുക്കുവാന്‍ ഇന്ന് കേരളം പോളിംഗ് ബൂത്തിലേക്ക്‌ നീങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജമാക്കിയ 20,758 പോളിംഗ് ബൂത്തുകളില്‍ ഇന്ന് രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ലഭിക്കുക. അടുത്ത മാസം 13നാണ് വോട്ടെണ്ണല്‍.

രാവിലെ തന്നെ കനത്ത പോളിംഗ് ആണ് കേരളത്തില്‍ രേഖപ്പെടുത്തിയത്‌ എന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ കോഴിക്കോട്‌ ജില്ലയില്‍ 20 ശതമാനം വോട്ടര്‍മാരാണ് ആദ്യ മണിക്കൂറില്‍ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയാണ് പോളിംഗ് നിരക്കില്‍ ഏറ്റവും പുറകില്‍ എന്നും കണക്കുകള്‍ സൂചിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ബി. അംഗം തന്നെ മുഖ്യമന്ത്രി ആകണമെന്ന് നിര്‍ബന്ധമില്ല: എസ്. രാമചന്ദ്രന്‍ പിള്ള

April 6th, 2011

s-ramachandran-pillai-epathram

തിരുവനന്തപുരം : മുഖ്യമന്ത്രി പി. ബി അംഗം തന്നെ ആവണമെന്ന് പാര്‍ട്ടിയില്‍ നിയമമൊന്നും ഇല്ലെന്ന് പി. ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. പി. ബി. അംഗമായ കോടിയേരി ബാലകൃഷ്ണനാണോ, കേന്ദ്ര കമ്മറ്റി അംഗം വി. എസ്. ആണോ മുഖ്യമന്ത്രിയാകുക എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമാ‍അത്തെ ഇസ്ലാമിയുമായി പിണറായിയുടെ കൂടികാഴ്ച തുറന്നു പറയണം: ഉമ്മന്‍ ചാണ്ടി

April 6th, 2011

oommen-chandy-epathram

തിരുവനന്തപുരം : ജമാ‍അത്തെ ഇസ്ലാമിയുമായി പിണറായി വിജയന്‍ നടത്തിയ രഹസ്യ കൂടികാഴ്ച എന്തിനായിരുന്നു എന്ന് ജനങ്ങളോട് തുറന്നു പറയണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹമീദ് വാണിമേല്‍ ജമാ‍അത്തെ ഇസ്ലാമിയില്‍ നിന്നും പുറത്തു വന്നതിനാല്‍ മാത്രമാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത് എന്നും ഇതോടെ സി. പി. എമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് ഒന്നു കൂടി മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , ,

1 അഭിപ്രായം »

എം. ഐ. ഷാനവാസിനെതിരെ നടപടി എടുക്കണം: ടി. എച്ച്. മുസ്തഫ

April 6th, 2011

election-epathramതിരുവനന്തപുരം : എം. ഐ. ഷാനവാസ് എം. പി. ക്കെതിരെ കെ. പി. സി. സി. പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി. എച്ച്. മുസ്തഫ. ജമാ‍അത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണെന്നും, ഷാനവാസിന് എല്ലാ മുസ്ലീം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കു ന്നവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ടി. എച്ച്. മുസ്തഫ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടു രൂപക്ക് അരി വിതരണം സുപ്രീം കോടതി തടഞ്ഞു

March 31st, 2011

election-epathramന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ച 2 രൂപയ്ക്ക് അരി എന്ന പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. അരി വിതരണം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കമ്മീഷന്റെ വാദം ഹൈക്കോടതി തള്ളി. ഇതിനെ തുടര്‍ന്ന് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്റെ നിലപാടിനെതിരെ നേരത്തെ രാജാജി മാത്യു എം. എല്‍. എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

20 of 2510192021»|

« Previous Page« Previous « അശോകന്‍ കതിരൂര്‍ അന്തരിച്ചു
Next »Next Page » കിണറ്റില്‍ വീണ രംഭയെ രക്ഷപ്പെടുത്തി » • ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി
 • വാഹന നിയമം : കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം എന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍
 • പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് മന്ത്രി
 • നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും
 • ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം : മുഖ്യമന്ത്രി
 • പി. സദാശിവം : മതേതര മൂല്യം ഉയർത്തി പ്പിടിച്ച വ്യക്തിത്വം
 • ബസ്സ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എങ്കില്‍ 1000 രൂപ പിഴ
 • കൊച്ചി മെട്രോ കുതിക്കുന്നു : തൈക്കൂടം വരെ ദീര്‍ഘിപ്പിച്ചു
 • പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ
 • മോട്ടോർ വാഹന നിയമ ലംഘനം : ചൊവ്വാഴ്ച മുതൽ കർശ്ശന പരിശോധന എന്ന് മന്ത്രി
 • പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍
 • സൈനിക് സ്‌കൂൾ പ്രവേശന ത്തിന് സെപ്റ്റം ബർ 23 വരെ അപേക്ഷിക്കാം
 • എൽ. എൽ. ബി. സ്‌പോട്ട് അഡ്മിഷൻ 31 ന്
 • ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും
 • കെവിന്‍ വധക്കേസ് : പ്രതികള്‍ക്ക് ഇരട്ട ജീവ പര്യന്തം
 • ചരിത്ര വിജയം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു
 • നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു
 • ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ
 • ട്രാൻസ്‌ ജെൻഡർ ലിംഗ പദവി : വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി
 • അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine