സി. പി. എം എം. എല്‍. എ യെ വിലക്ക് വാങ്ങാമോ?

March 10th, 2012
selvarajr-epathram
തിരുവനന്തപുരം: കേരള രാഷ്ടീയത്തെയും സി. പി. എമ്മിനേയും പിടിച്ചുലക്കുവാന്‍ പോന്ന ബോംബാണ് നെയ്യാറ്റിന്‍കര എം. എല്‍. എ ശെല്‍‌വരാജിന്റെ രാജി. ഉപതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മറനീക്കി ഒരു എം. എല്‍. എയുടെ രാജിയിലൂടെ പുറത്തുവന്നത് സി. പി. എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്.   ശെല്‍‌വരാജിനെതിരെ പാര്‍ട്ടി നേതൃത്വം പതിവുപോലെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എം. എല്‍. എയെ വന്‍ തുകയും വാഗ്‌ദാനങ്ങളും നല്‍കിക്കൊണ്ട് വിലക്കെടുക്കുകയായിരുന്നു എന്നതു തന്നെ ആണ് പ്രധാന ആരോപണം. പിറവം ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തടയിടുന്നതിനായി യു. ഡി. എഫ്, സി. പി. എം എം. എല്‍. എ ശെല്‍‌വരാജിനെ വിലക്കെടുക്കുകയായിരുന്നു എന്നും ഇതിനു പി. സി. ജോര്‍ജ്ജ്. എം. എല്‍. എയുടെ ഒത്താശയുണ്ടായിരുന്നു എന്നുമാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനും സമാനമായ അഭിപ്രായം തന്നെയാണ് പറഞ്ഞത്. മുതിര്‍ന്ന നേതാക്കന്മാര്‍ ആവര്‍ത്തിക്കുമ്പോള്‍ ഉയര്‍ന്നു വരുന്നത് മറ്റൊരു ചോദ്യമാണ്. വലതു പക്ഷത്തിനു വിലക്കുവാങ്ങുവാന്‍ തക്കവണ്ണം ദുര്‍ബലമനസ്കരാണോ സി. പി. എം എം. എല്‍. എമാര്‍?
വലതു പക്ഷ രാഷ്ടീയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മറുകണ്ടം ചാടലും പാര്‍ട്ടി പിളര്‍ക്കലും ലയിക്കലുമെല്ലാം സര്‍വ്വ സാധാരണമാണ്. പി. സി. ജോര്‍ജ്ജും, കെ. എം. മാണിയും, പി. ജെ. ജോസഫും തുടങ്ങി മുന്‍‌നിര യു. ഡി. ഫ് നേതാക്കളില്‍ പലരും ഇത്തരത്തില്‍ രാഷ്ടീയത്തിലെ അവസരവാദ ചുവടുമാറ്റങ്ങള്‍ക്ക് പേരുകേട്ടവരുമാണ്.  എന്നാല്‍ എസ്. എഫ്. ഐയിലൂടെ രാഷ്ടീയ രംഗത്തേക്ക് കടന്നു വരികയും  പാര്‍ട്ടിയില്‍ പല സ്ഥാനമാനങ്ങളും ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്തിട്ടുള്ളതോടൊപ്പം രണ്ടു വട്ടം എം. എല്‍. എ ആയിട്ടുള്ള ആളാണ് ശെല്‍‌വരാജ്. ശെല്‍‌വരാജിനെ പോലെ  ഉറച്ച  ഒരു കേഡറിനെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മറുകണ്ടം ചാടും വിധത്തില്‍ യു. ഡി. എഫിനു വിലക്ക് വാങ്ങുവാന്‍ കഴിയുന്നത്ര ദുര്‍ബലമാണ് സി. പി. എമ്മിന്റെ സംഘടനാ സംവിധാനവും പ്രത്യയശാസ്ത്രവും എന്നാണോ മര്‍ക്കിസ്റ്റു പാര്‍ട്ടിയിലെ സമ്മുന്നത നേതാക്കളായ അച്ച്യുതാനന്തനും, കോടിയേരിയും അടക്കം ഉള്ളവര്‍  പറഞ്ഞു വരുന്നത്? പാര്‍ട്ടികകത്ത് കാലങ്ങളായി പുകയുന്ന പ്രതിഷേധത്തിന്റേയും അസംതൃപ്തിയുടേയും പൊട്ടിത്തെറിയായിട്ടാണ് സാമാന്യ ജനം ശെല്‍‌വരാജിന്റെ രാജിയെ കാണൂ. താന്‍ അനുഭവിക്കുന്ന മാനസിക പീഠനങ്ങളെ കുറിച്ചും പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളെ കുറിച്ചും നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും അതുകൊണ്ടു പ്രയോജനമുണ്ടായില്ലെന്നും രാജിവെച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശെല്‍‌വരാജ് തുറന്ന് പറയുകയുണ്ടായി. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാന സമ്മേളനമെന്നു വരെ അദ്ദേഹം പറഞ്ഞുവച്ചു. ആ വ്യക്തിയുടെ പേരു തുറന്ന് പറഞ്ഞില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനവും മതിപ്പുള്ള ആ മാര്‍ക്കിസ്റ്റ് നേതാവിനെ ഊഹിച്ചെടുക്കുവാന്‍ പ്രയാസമില്ല.
പാര്‍ട്ടി ഒരു ഫ്യൂഡല്‍ സംവിധാനമായി മാറിയെന്നും തിരുവനന്തപുരം ജില്ലാകമ്മറ്റി മാഫിയകളുടെ പിടിയിലകപ്പെട്ടിരിക്കുന്നതായും ശെല്‍‌വരാജ് ആരോപിക്കുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ആനാവൂര്‍ നാഗപ്പന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ തനിക്കേല്‍ക്കേണ്ടിവന്ന പഴിയെ പറ്റിയും ശെല്‍‌വരാജ് പറയുന്നു. സിറ്റിങ്ങ് എം. എല്‍. എ ആയിരുന്ന തന്നെ പാറശ്ശാലയില്‍ നിന്നും മാറ്റിക്കൊണ്ടാണ് ആനാവൂരിനു സീറ്റു നല്‍കിയത്. എന്നാല്‍ ജനകീയനല്ലാത്ത ആനാവൂര്‍ നാഗപ്പന്‍ അവിടെ മത്സരിച്ച് പരാജയപ്പെട്ടതോടെ തനിക്കേല്‍ക്കേണ്ടിവന്നത് നിരന്തരമായ പ്രതികാര നടപടികളായിരുന്നു. യു. ഡി. ഫിലെ പ്രമുഖ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തിട്ടു പോലും സി. പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ നിന്നു പോലും ആനാവൂരിന്റെ പരാജയത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.    പാര്‍ട്ടി നേതൃത്വത്തില്‍ സ്വാധീനമുണ്ടായാല്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത അനിവാര്യമാണ്. ( ജനസ്വാധീനമുള്ളവരെ ഒഴിവാക്കുവാന്‍ ശ്രമിച്ചാലും ജനം അവരെ കൈവിടില്ലെന്ന് വി. എസിന്റെ വിജയവും മുഖ്യമന്ത്രിയായതും അനുഭവം മുന്നിലുണ്ട്.) ഈ പൊതു തത്വം ഉള്‍ക്കൊള്ളുവാന്‍ ആകാത്തതുകൊണ്ടാകണം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ശെല്‍‌വരാജില്‍ ആരോപിക്കപ്പെട്ടത്.
വിഭാഗീയത ഇല്ലാതായി എന്ന് ഉറക്കെ പറയുമ്പോള്‍ അത് കണ്ണടച്ച് ഇരുട്ടാക്കുന്നതാണെന്ന് ശെല്‍‌വരാജിന്റെ രാജിയും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നു. ഷൊര്‍ണ്ണൂരും ഒഞ്ചിയവും തളിക്കുളവുമെല്ലാം മുമ്പിലുണ്ട്.  പാര്‍ട്ടി അച്ചടക്കത്തിന്റെ  ഇരുമ്പു ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ട് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്നതിനുള്ള ചങ്കൂറ്റം ഇനിയും എം. എല്‍. എ മാരും നേതാക്കന്മാരും കാണിക്കുവാന്‍ തുടങ്ങിയാല്‍ അണിചേരുവാന്‍ ജനങ്ങളും മനസ്സുവച്ചാല്‍ അതൊരു പുതിയ  ചരിത്രത്തിന്റെ തുടക്കമാകും എന്നതില്‍ സംശയമില്ല. ഫ്യൂഡലിസത്തിനെതിരെ പടപൊരുതി നിരവധി സാധാരണക്കാര്‍ ജീവന്‍ ബലിയര്‍പ്പിച്ച് കെട്ടിപ്പടുത്ത ജനകീയ പ്രസ്ഥാനം ജനങ്ങളില്‍ നിന്നും അകന്ന് മറ്റൊരു ഫ്യൂഡലിസത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ചരിത്രം നല്‍കുന്ന മുന്നറിയിപ്പായി കാണാം ഇത്തരം രാജികളേയും വെളിപ്പെടുത്തലുകളേയും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിറവത്ത് ഒമ്പത് സ്ഥാനാര്‍ഥികള്‍

March 4th, 2012

election-epathram

പിറവം: പിറവം ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. പത്രിക പിന്‍‌വലിക്കുവാനുള്ള അവസാന ദിവസത്തിനു ശേഷമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടത്. യു. ഡി. എഫ്. സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ മാതാവ് ഡെയ്‌സി ജേക്കബ്ബ് ഡമ്മി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ചിരുന്ന പത്രിക പിന്‍‌വലിച്ചു. അനൂപ് ജേക്കബിന്റെ ചിഹ്നം ടോര്‍ച്ചാണ്. എല്‍. ഡി. എഫ്. സ്ഥാനാര്‍ഥിയും മുന്‍ എം. എല്‍. എ. യുമായ എം. ജെ. ജേക്കബിന്റെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ബി. ജെ. പി. സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ താമരയാണ് തിരഞ്ഞെടുപ്പ് ചിഹ്നം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നയപ്രഖ്യാപനം പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് : വി.എസ്

March 2nd, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്‌ വന്നു. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട്  മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചതും മറ്റുമായ പദ്ധതികള്‍ കുറെ വികസന പ്രവര്‍ത്തനങ്ങളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത് ഇത് നിരാശാജനകമാണ്.   സര്‍ക്കാറിന്റെ നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.  ഇകാര്യങ്ങള്‍ മനപൂര്‍വ്വം ഗവര്‍ണറെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ടാവുമെന്നും വി എസ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്തെ മത്സരം കോടീശ്വരന്മാര്‍ തമ്മില്‍

February 28th, 2012
piravom candidates-epathram
പിറവം: പിറവത്ത് ഇടതു വലതു മുന്നണികള്‍ അണി നിരത്തിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ കൊടീശ്വരന്മാര്‍. ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിന് ഒരു കോടി ഇരുപത്തിരണ്ടു ലക്ഷം രൂപയുടെയും  വലതു മുന്നണിയുടെ അനൂപ് ജേക്കബിന് മൂന്നു കോടി ആറു ലക്ഷത്തി അറുപത്തയ്യായിരത്തി അറുന്നൂറ്റി എഴുപതു രൂപയുമാണ്‍ ആസ്ഥിയായുള്ളത്. എം. ജെ. ജേക്കബിന് പതിമൂന്നു ലക്ഷം രൂപയുടെ കട ബാധ്യതയുമുണ്ട്.  ഇരു സ്ഥാനാര്‍ഥികളും നല്‍കിയ നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം  നല്‍കിയ സ്വത്തുവിവര കണക്കു പ്രകാരം ഉള്ള സ്വത്തു വിവര കണക്കാണിത്. ഇരുവരില്‍ ആരു ജയിച്ചാലും പിറവത്തുകാര്‍ക്ക് ജനപ്രതിനിധിയായി കോടീശ്വരനെ തന്നെ ലഭിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവം ഉപ തെരഞ്ഞെടുപ്പ്‌ വൈകിയേക്കും

January 26th, 2012

s.y.qureshi-epathram

ന്യൂഡല്‍ഹി: അഞ്ചു സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ അവ പൂര്‍ത്തിയായതിനു ശേഷമേ  മുന്‍ മന്ത്രി ടി. എം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്ന പിറവം നിയമ സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ ഉണ്ടാകൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്‌. വൈ ഖുറേഷി വ്യക്‌തമാക്കി. മാര്‍ച്ച്‌ പകുതിയോടെ ഇതു സംബന്ധിച്ച്‌ തങ്ങള്‍ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 301020212230»|

« Previous Page« Previous « ലീഗില്‍ ഒരു ജനറല്‍ സെക്രെട്ടറി മതി: ഇ. ടി മുഹമ്മദ്‌ ബഷീര്‍ എം.പി.
Next »Next Page » ചട്ടങ്ങള്‍ മുഖ്യമന്ത്രിക്കും ബാധകമാണെന്ന് കെ. സുധാകരന്‍ »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine