ചരക്കു സേവന നികുതി അഞ്ചു ശതമാനം : ഹോട്ടല്‍ ഭക്ഷണ വില കുറയും

November 15th, 2017

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ഭക്ഷ്യ വിഭവ ങ്ങള്‍ക്കുള്ള ചരക്കു സേവന നികുതി (ജി. എസ്. ടി.) അഞ്ചു ശത മാന മായി ഏകീകരിച്ചു. ഇതോടെ ഇന്നു മുതല്‍ ഹോട്ടല്‍ ഭക്ഷണ വില കുറയും.

നവംബര്‍ 15 മുതല്‍ എല്ലാ റെസ്റ്റോറണ്ടു കളി ലും ചരക്കു സേവന നികുതി അഞ്ചു ശതമാന മായി ഏകീ കരിച്ചു കൊണ്ട് ജി. എസ്. ടി. കൗണ്‍ സില്‍ തീരുമാനം എടുത്തി രുന്നു.

ചരക്കു സേവന നികുതി നടപ്പില്‍ വന്നപ്പോള്‍ എ. സി. റെസ്റ്റോറ ണ്ടുകളില്‍ 18 ശത മാനവും മറ്റുള്ള വ യില്‍12 ശത മാനവും നികുതി ഏര്‍ പ്പെടു ത്തി യിരുന്നു. ഇതോടെ ഭക്ഷണ വില അധികരി ക്കുകയും പുതിയ നികുതി ഘടനക്ക് എതിരേ പൊതു ജന രോഷവും പ്രതി ഷേധ വും ഉയരു കയും ചെയ്തിരുന്നു.

ഇതു പരിഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ ജി. എസ്. ടി. അഞ്ച് ശതമാനം ആയി ഏകീകരിച്ചത്. ബുധനാ ഴ്ച മുതല്‍ ഹോട്ടലു കളും റെസ്റ്റോറ ണ്ടു കളും ഭക്ഷണ വില യോ ടൊപ്പം അഞ്ചു ശതമാനം നികുതി യാവും ഈടാ ക്കുക.
– Tag : ePathram food

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം

November 9th, 2017

chavakkad-console-medical-charitable-trust-ePathram
ചാവക്കാട് : താലൂക്ക് അടിസ്ഥാന ത്തില്‍ പ്രവര്‍ ത്തി ക്കുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ എല്ലാ മാസവും നല്‍കി വരുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് ടൗണിലുള്ള എം. ആര്‍. ആര്‍. എം. സ്കൂളിൽ വെച്ചു നടന്നു. കണ്‍സോള്‍ ചാവക്കാട് കമ്മിറ്റി പ്രസിഡണ്ട് പി. പി. അബ്ദുൾ സലാം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കൺസോൾ ഖത്തർ ചാപ്റ്റര്‍ പ്രസിഡണ്ട് ആര്‍. പി. ജലീൽ ഡയാലിസിസ് കൂപ്പൺ വിതരണം ഉല്‍ഘാടനം ചെയ്തു. കണ്‍സോള്‍  യു. എ. ഇ. ചാപ്റ്റര്‍, ഖത്തര്‍ പ്രതി നിധി കളും അംഗ ങ്ങളും സാമൂഹ്യ സാംസ്കാരിക – ജീവ കാരുണ്യ പ്രവര്‍ ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. സി. എം. ജെനിഷ് സ്വാഗതവും വി. എം. സുകു മാരൻ മാസ്റ്റർ നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു

October 31st, 2017

cochin-university-campus-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡി ക്കല്‍ കോളജു കളിലെ ഫീസ് നിരക്ക് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ തീരു മാനിച്ചു.

കോലഞ്ചേരി, അമല, ജൂബിലി, പുഷ്പ ഗിരി എന്നീ നാലു കോളജു കളിലെ ഫീസാണ് നിശ്ച യിച്ചത്. ഈ വർഷം 4.85 ലക്ഷം രൂപയും അടുത്ത വർഷം 5.60 ലക്ഷം രൂപയും ആയി രിക്കും ഫീസ്.

എന്‍. ആര്‍. ഐ. സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷം രൂപയും അടുത്ത വര്‍ഷം 20 ലക്ഷം രൂപയും ആയിരിക്കും ഫീസ്. നിലവിൽ അഞ്ചു ലക്ഷം രൂപ ഫീസിലാണ് നാലു കോളജു കളും പ്രവേശനം നടത്തിയിരുന്നത്. കോളേജു കളുടെ വരവു ചെലവു കണക്കു കള്‍ പരിശോധിച്ച ശേഷ മാണ് പുതിയ ഫീസ് നിശ്ചയിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു

October 27th, 2017

punathil-kunjabdulla-ePathram
കോഴിക്കോട് : പ്രശസ്ത സാഹിത്യ കാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ രാവിലെ എട്ടു മണി യോടെ യായി രുന്നു മരണം. അസുഖ ബാധിതനായി ചികില്‍സ യില്‍ ആയി രുന്നു.

കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാ ദമിയുടേയും പുരസ്കാര ങ്ങള്‍ നേടിയ ‘സ്മാരക ശില കൾ’ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘മല മുകളിലെ അബ്ദുള്ള’, വിശ്വ ദീപം അവാര്‍ഡ് നേടിയ ‘മരുന്ന്’, ‘കന്യാ വനങ്ങള്‍’ പ്രമുഖ എഴുത്തു കാര നായ സേതു വുമായി ചേർന്ന് രചിച്ച ‘നവ ഗ്രഹ ങ്ങളുടെ തട വറ’, ജൂത ന്മാരുടെ ശ്മശാനം, ഹനു മാൻ സേവ, അകമ്പടി ക്കാരി ല്ലാതെ, കണ്ണാടി വീടുകൾ എന്നിവ യാണു ശ്രദ്ധേയ മായ രചനകള്‍. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് വടകര യില്‍ മമ്മു – സൈന ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ മൂന്നിന് ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണൻ കോളജി ലും അലിഗഢ് മുസ്ലീം സർവ്വ കലാ ശാല യിലും വിദ്യാ ഭ്യാസം പൂര്‍ത്തി യാക്കി. എം. ബി. ബി. എസ്. ബിരുദ ധാരി യായ ഇദ്ദേഹം ഡോക്ട റായി സേവനം അനുഷ്ടിച്ചിരുന്നു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമരം : അൽ ഷിഫ ആശുപത്രി അടച്ചുപൂട്ടി മാനേജ്മെന്റ്

October 22nd, 2017

alshifaHospital_epathram

കൊച്ചി : പ്രതിഷേധവും വിവാദവും ശക്തമായ സാഹചര്യത്തിൽ എറണാകുളം ഇടപ്പള്ളിയിലെ അൽ ഷിഫ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചു. പിരിച്ചുവിട്ട ജീവനക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം ബിജെപി, യുവ മോർച്ച സംഘടനകൾ ഏറ്റെടുത്തതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളാകുകയും ആശുപത്രി പൂട്ടാൻ നിർബന്ധിതരാകുകയും ചെയ്തുവെന്നാണ് മാനേജ്മെന്റ് പറയുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികൾ മറ്റു ആശുപത്രികളിലേക്ക് മാറുന്നതോടെ ആശുപത്രി നിയമപരമായി തന്നെ പൂട്ടും.

ആശുപത്രിയിലെ പ്രവർത്തനങ്ങളും യോഗ്യതയും സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അതേസമയൻ തനിക്കെതിരെ മനപ്പൂർവ്വം ആരോ കരുക്കൾ നീക്കുന്നുണ്ടെന്നാണ് ഷാജഹാൻ യൂസഫ് സാഹിബ് പറയുന്നത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം
Next »Next Page » ഐ.വി ശശി അന്തരിച്ചു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine