മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല

September 18th, 2014

alcohol-abuse-epathram

തിരുവനന്തപുരം: സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് ബാർ ഉടമകൾ ഹൈക്കോടതിയെ ബോധിപ്പിച്ചു. സർക്കാർ സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിലാണ് ബാർ ഉടമകൾ ഈ കാര്യം അറിയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മദ്യം വിളമ്പാൻ സംസ്ഥാന സർക്കാരിന്റെ വിലക്കില്ലെങ്കിൽ ബാർ ലൈസൻസ് ആവശ്യമില്ല എന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം നിലവിലുണ്ട്. എന്നിരിക്കെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് തങ്ങൾ ബാർ ലൈസൻസ് അനുവദിക്കുന്നത് വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാൻ ആണെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുകയാണ്. മാത്രവുമല്ല, സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പൊള്ളുന്ന വില അപ്രാപ്യവുമാണ്. മദ്യത്തിന്റെ ലഭ്യത കുറ്യ്ക്കുക എന്ന സാമൂഹിക ലക്ഷ്യമാണ് സർക്കാരിന്റേത് എങ്കിൽ ആദ്യം ചെയ്യേണ്ടത് സർക്കാർ വക മദ്യ വിൽപ്പന ശാലകൾ അടച്ചു പൂട്ടുകയാണ് എന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലിന ജലം കുടിവെള്ളമായി വിതരണം ചെയ്തു

June 11th, 2014

water-pollution-epathram

കൊച്ചി: നഗരത്തില്‍ കുടിവെള്ളം എന്ന പേരില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത് മലിന ജലമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ലാന്റുകള്‍ അടച്ചു പൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ഈ ക്രമക്കേട് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട നദികളില്‍ ഒന്നാണ് പെരിയാർ. മാരകമായ അർബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷങ്ങള്‍ അടങ്ങിയ രാസ വസ്തുക്കൾ പുഴയിലേക്ക് ഒഴുക്കി വിടുന്നത് ഏറെ കാലമായി തുടരുന്നു. ഈ തരത്തില്‍ മലിനമാക്കപ്പെട്ട നദിയിലെ വെള്ളമാണ് കുടിവെള്ളം എന്ന പേരില്‍ കൊച്ചി നഗര സഭയില്‍ വിതരണം ചെയ്തു വന്നിരുന്നത്. പുഴകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് പല സ്ഥലങ്ങളിലും എത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടത്തെി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍: കുടുംബം ആത്മഹത്യ ചെയ്തു

June 2nd, 2014

endosulfan-epathram

കാസർകോഡ്: എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ കാലം ദുരിത ജീവിതം അനുഭവിക്കേണ്ടി വന്ന മൂന്നംഗ കുടുംബം ചികിത്സക്കെത്തിയ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചു. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്.

കാർത്തിൿ ഏറെ കാലമായി എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കാർത്തിക്കിന്റെ മൂന്നംഗ കുടുംബമാണ് ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ചത്. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്. മകന്റെ അവസ്ഥയിൽ മനം നൊന്താണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് എഴുതി വെച്ചിരുന്നു. ഇവരുടെ മൂത്ത മക്കളും എന്‍ഡോസള്‍ഫാന്‍ രോഗബാധയെ തുടര്‍ന്നാണ് മരിച്ചത്.

കാര്‍ത്തിക്കിന്‍റെ ചികിത്സയ്ക്കായി തമ്പാനും കുടുംബവും സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും അധികൃതരുടെ ഭാഗത്ത്‌ നിന്നും കുടുംബത്തിന് മതിയായ സഹായം ലഭിച്ചിരുന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. സംഭവത്തെ കുറിച്ച് ഡി. വൈ. എസ്. പി. അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദ്യ ലഭ്യത കുറഞ്ഞു; സംസ്ഥാനത്ത് മയക്കു മരുന്ന് ലോബി പിടിമുറുക്കുന്നു?

May 14th, 2014

alcohol-abuse-epathram

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നതായി സൂചന. അടുത്തടുത്ത ദിവസങ്ങളിലായി സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിലോ കണക്കിനു കഞ്ചാവാണ് പോലീസ് പിടികൂടിയത്. മദ്യത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ ലഹരി പകരുന്ന കഞ്ചാവിനെയാണ് സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. അരിഷ്ടം എന്ന വ്യാജേന ഉള്ള മദ്യ വ്യാപാരം ഉണ്ട്. തെക്കന്‍ കേരളത്തിലെ ഒരു ആയുര്‍‌വ്വേദ ആശുപത്രിയുടെ മറവില്‍ നടത്തിയിരുന്ന മദ്യ വില്പന കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്ത് കണ്ടെടുത്തിരുന്നു. സംസ്ഥാനത്ത് നാനൂറില്‍ അധികം ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് മദ്യത്തിന്റെ ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ട്. ബാറിന്റെ കൌണ്ടറില്‍ ചെന്നാല്‍ നിമിഷങ്ങള്‍ക്കകം ലഭ്യമായിരുന്ന മദ്യത്തിനായി ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളിലെ വലിയ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇതാണ് മദ്യപാനികളില്‍ ചിലരെ കഞ്ചാവ് ഉള്‍പ്പെടെ ഉള്ള മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനായി പ്രേരിപ്പിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെടുന്നവര്‍ മാനസിക രോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബാറുകള്‍ അടച്ചതിനാല്‍ മദ്യത്തിന്റെ അനധികൃത കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളില്‍ ക്യൂ നിന്ന് മദ്യം വാങ്ങികൊടുക്കുന്നതിനായി അമ്പതു മുതല്‍ നൂറു രൂപ വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം വാങ്ങി ഉപഭോക്താവ് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നവരും ഉണ്ട്.

സംസ്ഥാനത്തേക്ക് വ്യാജ മദ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതായും, മലയോര മേഖലകളിൽ വ്യാജ വാറ്റ് വ്യാപകമാകുന്നതായും സൂചനയുണ്ട്. വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത് മദ്യ ദുരന്തങ്ങള്‍ക്ക് വഴി വെക്കുവാനും സാധ്യതയുണ്ട്. ബാറുകളുടെ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ഗുരുതരമായ പ്രത്യാഘാതം ആണ് ഉണ്ടാക്കുന്നതെന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു

November 14th, 2013

കോഴിക്കോട്: പ്രശസ്ത്ര നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (58) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഗസ്റ്റിന്‍. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം പാറോപ്പടി സെന്റ് ആന്റണീസ് ചര്‍ച്ചില്‍ മറവു ചെയ്യും.

കുന്നുമ്പുറത്ത് മാത്യുവിന്റേയും റോസി ദമ്പതികളുടെ മകനായി കോടഞ്ചേരിയിലാണ് ജനനം. ഹാന്‍സിയാണ് ഭാര്യ. ചലച്ചിത്ര താരമായ ആന്‍ അഗസ്റ്റിന്‍ മകളാണ്. നാടക രംഗത്തു നിന്നുമാണ് അഗസ്റ്റിന്‍ സിനിമയില്‍ എത്തുന്നത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ദേവാസുരം, ആറാം തമ്പുരാന്‍, കമ്മീഷ്ണര്‍, ഉസ്താദ്, രാവണപ്രഭു, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഊട്ടിപ്പട്ടണം, ചന്ദ്രോത്സവം, മിഴിരണ്ടിലും, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മിഴി രണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചു.

പക്ഷാഘാതത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അഗസ്റ്റിന്‍ അടുത്ത കാലത്ത് സിനിമയില്‍ ഒരു തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആണ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹാസ്യനടനായും ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞതോടെ മികച്ച ഒരു നടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രശസ്ത ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു
Next »Next Page » ആറാം തമ്പുരാന്‍ വിളിച്ചാല്‍ തങ്ങളങ്ങാടീന്ന് ഇനി ബാപ്പു വരില്ല »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine