ടോമിന്‍ ജെ. തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ശരി വെച്ചു. വിദേശ യാത്രാ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തച്ചങ്കരിക്കെതിരെ നടപടി എടുത്തിരുന്നു. വിദേശ യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. മുന്‍കൂര്‍ അനുമതി ലഭിയ്ക്കാതെയാണ് തച്ചങ്കരി വിദേശ യാത്ര നടത്തിയത്. അനുമതി തേടി സമര്‍പ്പിച്ചു എന്ന് പറഞ്ഞു തച്ചങ്കരി ഹാജരാക്കിയ രേഖ യാത്ര വിവാദമായതിനു ശേഷം വ്യാജമായി ഉണ്ടാക്കിയതാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. വാദം കേട്ട കോടതി നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു.
അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നായിരുന്നു നടപടിക്ക് വിധേയനായ തച്ചങ്കരിയുടെ വാദം.



തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ്സ് പി. സി. തോമസ് വിഭാഗത്തിലെ വി. സുരേന്ദ്രന്‍ പിള്ളയ്ക്ക് മന്ത്രി സ്ഥാനം നല്‍കുവാന്‍ ഇടതു മുന്നണി യോഗം തീരുമാനിച്ചു. മന്ത്രി സഭയില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് പി. സി. തോമസ് വിഭാഗം മുന്നണിക്ക് കത്തു നല്‍കിയിരുന്നു. നിലവില്‍ പി. സി. തോമസ് വിഭാഗത്തിന്റെ ഏക എം. എല്‍. എ. ആണ് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്രന്‍ പിള്ള. വകുപ്പും സത്യ പ്രതിജ്ഞാ തീയതിയും പിന്നീട് തീരുമാനിക്കും. തന്നെ മന്ത്രിയാക്കുവാന്‍ ഉള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഇക്കാര്യത്തില്‍ ഘടക കക്ഷികളോട് നന്ദിയുണ്ടെന്നും സുരേന്ദ്രന്‍ പിള്ള അറിയിച്ചു.
കൊച്ചി : കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ 2009-ലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നും ലോക സഭയിലേക്ക് വിജയിച്ച കൊടിക്കുന്നി ലിനെതിരെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി. പി. ഐ. യുടെ ആര്‍. എസ്. അനില്‍ കുമാറും മറ്റു രണ്ടു പേരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.
























