തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ്സ് പി. സി. തോമസ് വിഭാഗത്തിലെ വി. സുരേന്ദ്രന്‍ പിള്ളയ്ക്ക് മന്ത്രി സ്ഥാനം നല്‍കുവാന്‍ ഇടതു മുന്നണി യോഗം തീരുമാനിച്ചു. മന്ത്രി സഭയില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് പി. സി. തോമസ് വിഭാഗം മുന്നണിക്ക് കത്തു നല്‍കിയിരുന്നു. നിലവില്‍ പി. സി. തോമസ് വിഭാഗത്തിന്റെ ഏക എം. എല്‍. എ. ആണ് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്രന്‍ പിള്ള. വകുപ്പും സത്യ പ്രതിജ്ഞാ തീയതിയും പിന്നീട് തീരുമാനിക്കും. തന്നെ മന്ത്രിയാക്കുവാന്‍ ഉള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഇക്കാര്യത്തില്‍ ഘടക കക്ഷികളോട് നന്ദിയുണ്ടെന്നും സുരേന്ദ്രന്‍ പിള്ള അറിയിച്ചു.
മുന്‍പ് മന്ത്രി പദവി തൊട്ടടുത്തെത്തി നഷ്ടപ്പെട്ട ആളാണ് സുരേന്ദ്രന്‍ പിള്ള. കേരളാ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നപ്പോള്‍ മന്ത്രി സ്ഥാനത്തിനായി നറുക്കെടുപ്പ് നടത്തിയപ്പോള്‍ മോന്‍സ് ജോസഫിനായിരുന്നു നറുക്ക് വീണത്. പിന്നീട് ജോസഫ് ഗ്രൂപ്പ് ഇടതു മുന്നണി വിട്ട് കേരളാ കോണ്‍ഗ്രസ്സ് മാണിക്കൊപ്പം ലയിച്ചതോടെ പാര്‍ട്ടി പിളര്‍ന്നു. തുടര്‍ന്ന് പി. സി. തോമസും കൂട്ടരും ഇടതു മുന്നണിക്കൊപ്പം നില്‍ക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം