തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവാസം: കെ.മുരളീധരന്‍

August 18th, 2010

കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ നിന്നുമുള്ള തന്റെ സസ്പെന്‍ഷന്‍ കാലാവധി തീരുന്ന മാര്‍ച്ച് 8 നു തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവസിക്കുമെന്ന് കെ.മുരളീധരന്‍. കെ.പി.സി.സി ആസ്ഥാനത്തിനു മുമ്പില്‍ ആയിരിക്കും താന്‍ ഉപവസിക്കുകയെന്ന് അദ്ദേഹം വ്യക്തമാ‍ക്കി.  തികച്ചും ഗാന്ധിയന്‍ സമരമുറയാണ് താന്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ കെ.മുരളീധരന്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരനും ഈ അവസ്ഥയുണ്ടാകരുതെന്നും പറഞ്ഞു. കെ.മുരളീധരന്റെ  കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങിവരവിനെ ഏതാനും ചില നേതാക്കന്മാര്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പ്രബലമായ ഒരു വിഭാഗം ഇപ്പോഴും അദ്ദേഹത്തിന്റെ മടങ്ങിവരവിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

മുന്‍ സി.പി.എം അംഗങ്ങളും എം.പിമാരും ആയിരുന്ന അബ്ദുള്ളക്കുട്ടി, കെ.എസ് മനോജ്, എസ്.ശിവരാമന്‍ എന്നിവര്‍ക്ക്  ഇതിനോടകം കോണ്‍ഗ്രസ്സ് അംഗത്വം ലഭിച്ചുകഴിഞ്ഞു. അബ്ദുള്ളക്കുട്ടി കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ കെ.പി.സി.സി പ്രസിഡണ്ടു കൂടിയായ കെ.മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും നിലപാട് മാറ്റം ഇല്ലാതെ നില്‍ക്കുകയാണ് കെ.പി.സി.സി നേതൃത്വം.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഗോകുലം ഗോപാലനെതിരെ വെള്ളാപ്പിള്ളി മത്സരിക്കും

August 18th, 2010

കൊല്ലം : എസ്.എന്‍.ഡി.പി. യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഗോകുലം ഗോപാലന്‍ ഉയര്‍ത്തിയ വെല്ലുവിളി വെള്ളാപ്പിള്ളി നടേശന്‍ സ്വീകരിച്ചു. തനിക്ക് ഇനിയും മത്സരിക്കുവാന്‍ താല്പര്യമില്ലെന്നും എന്നാല്‍ ഗോപാലന്‍ വെല്ലുവിളിച്ച സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി മത്സരിക്കുവാന്‍ താന്‍ തയ്യാറാണെന്നും വെള്ളാപ്പിള്ളി പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തനിക്കെതിരെ മത്സരിച്ച് 25 ശതമാനം വോട്ട് ഗോകുലന്‍ ഗോപാലന്‍ നേടുകയാണെങ്കില്‍ താന്‍ സ്ഥാനം കൈമാറുവാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ എസ്. എന്‍. ഡി. പി. യോഗ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് കൂടുതല്‍ വാശിയേറിയതാകും എന്ന് ഉറപ്പായി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് വൈകും

August 13th, 2010

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ  നടത്തുവാന്‍ വഴിയൊരുങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു അഭിപ്രായം ഉയര്‍ന്നു വന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞിട്ട് തുടര്‍ നടപടിയെടുക്കും എന്നും തിരഞ്ഞെടുപ്പ് വൈകുന്നതിന്റെ കാരണം കമ്മീഷന്‍ അല്ലെന്നും സര്‍ക്കാരിന്റെ വീഴ്ചയാണ് ഇതിനു കാരണം എന്നും കമ്മീഷന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ഡ് പുന: സംഘടനയുമായി ബന്ധപ്പെട്ട് 22 തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തെ നിശ്ചയിച്ച സമയത്തിനു നടത്തുവാന്‍ കഴിയാതെ വന്നതാണ് ഇതു സംബന്ധിച്ച്  വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

സര്‍ക്കാരിന്റെ പിടിപ്പുകേടും നടപടി ക്രമങ്ങളില്‍ വന്ന കാലതാമസവും തിരഞ്ഞെടുപ്പു വൈകുവാനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പു നടത്തു ന്നതിനോട് പ്രതിപക്ഷ കക്ഷികള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും, തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു. ഇത് വോട്ടര്‍മാര്‍ക്കും രാഷ്ടീയ കക്ഷികള്‍ക്കും പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ടീയ പാര്‍ട്ടി നേതാക്കന്മാരും അഭിപ്രായപ്പെട്ടു. എത്രയും വേഗം തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തീര്‍ത്ത് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്തുവാനാണ് തീരുമാനം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ശരി വെച്ചു

August 13th, 2010

ടോമിന്‍ ജെ. തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ സെ‌ന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ശരി വെച്ചു. വിദേശ യാത്രാ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തച്ചങ്കരിക്കെതിരെ നടപടി എടുത്തിരുന്നു. വിദേശ യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. മുന്‍കൂര്‍ അനുമതി ലഭിയ്ക്കാതെയാണ് തച്ചങ്കരി വിദേശ യാത്ര നടത്തിയത്‌. അനുമതി തേടി സമര്‍പ്പിച്ചു എന്ന് പറഞ്ഞു തച്ചങ്കരി ഹാജരാക്കിയ രേഖ യാത്ര വിവാദമായതിനു ശേഷം വ്യാജമായി ഉണ്ടാക്കിയതാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. വാദം കേട്ട കോടതി നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു.

അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്‌ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നായിരുന്നു നടപടിക്ക്‌ വിധേയനായ തച്ചങ്കരിയുടെ വാദം.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ഇടതുപക്ഷ ഏകോപന സമിതി അഖിലേന്ത്യാ തലത്തില്‍ നിലവില്‍ വന്നു

August 13th, 2010

സി.പി.എമ്മില്‍ നിന്നും വിട്ടുപോയവരും പുറത്തക്കപ്പെട്ടവരും മുന്‍‌കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ഏകോപന സമിതി ഇനി അഖിലേന്ത്യാ തലത്തിലും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഉള്ള സംഘടനകളുമായി ചേര്‍ന്നാണ് അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷ ഏകോപന സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ ഏകോപന സമിതി, സി.പി.എം (എം) പഞ്ചാബ്, സി.പി.ഐ (എം.എല്‍) ലിബറെഷന്‍സ് തുടങ്ങിയ സംഘടനകൾ ആണ് ഇതില്‍ പ്രധാനമായും ഉള്ളത്. കേരളത്തില്‍ എം.ആര്‍.മുരളിയടക്കം ഉള്ളവരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സി.പി.എം വലതു വ‌ല്‍ക്കണത്തിന്റെ പാതയില്‍ ആണെന്നും ശക്തമായ ഇടതുപക്ഷ വീക്ഷണം പുലര്‍ത്തുന്ന സംഘടനകൾ അനിവാര്യമാണെന്നുമാണ് ഇവരുടെ ചിന്താഗതി.  ദേശീയതലത്തില്‍ യദാര്‍ഥ ഇടതുപക്ഷ നിലപാടുകൾ ഉയര്‍ത്തിപ്പിടിക്കുകയും അതോടൊപ്പം പൊതു രാഷ്ടീയ നിലപാടുകൾ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ആണ് സംഘടനയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം എന്ന് നേതാക്കൾ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

148 of 1531020147148149»|

« Previous Page« Previous « ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി
Next »Next Page » ആനപ്പുറത്ത് കയറിയ ആളെ കുടഞ്ഞിട്ട് കുത്തിക്കൊന്നു »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine