- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
തിരുവനന്തപുരം : സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ സംവരണം ഏര്‍പ്പെടുത്തിയതോടെ സ്ത്രീകളെ മല്‍സരിപ്പിക്കാന്‍ നിര്‍ബന്ധിതരായ രാഷ്ട്രീയ സംഘടനകള്‍ക്ക് പുതിയ സാമൂഹിക സമവാക്യങ്ങള്‍ തേടേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതേ പറ്റി ഇന്ത്യാ വിഷന്‍ ടെലിവിഷന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയം, സ്ത്രീ വിമോചനം
മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ദ്ധിച്ചതോടെ പല രാഷ്ടീയ കക്ഷികള്‍ക്കും അങ്കലാപ്പും വര്‍ദ്ധിച്ചു. അംഗങ്ങളുടെ എണ്ണത്തില്‍ അമ്പത് ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തതോടെ മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ കഴിവും കാര്യ പ്രാപ്തിയും ഉള്ള സ്ഥാനാര്‍ഥികളെ കിട്ടുവാന്‍ നെട്ടോട്ടം ഓടുകയാണ് പല കക്ഷികളും. സി. പി. എം., കോണ്‍ഗ്രസ്സ് തുടങ്ങിയ പ്രമുഖ കക്ഷികളെ ഒഴിവാക്കിയാല്‍ സ്തീകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലാത്ത പ്രസ്ഥാന ങ്ങള്‍ക്കാണ് സംവരണം കീറാമുട്ടി യായിരിക്കുന്നത്. സ്ത്രീകള്‍ പൊതു പ്രവര്‍ത്തന ത്തിലേയ്ക്ക് കടന്നു വരുന്നത് പ്രോത്സാഹി പ്പിക്കാത്ത സംഘടന കള്‍ക്ക് പൊടുന്നനെ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തി റക്കുവാനും തിരഞ്ഞെടു പ്പിന്റെയും രാഷ്ടീയ പ്രക്രിയയുടേയും ബാല പാഠങ്ങള്‍ പഠിപ്പി ച്ചെടുക്കുവാനും ശരിക്കും വിയര്‍പ്പൊ ഴുക്കേണ്ടി വരും.
യാഥാ സ്ഥിതിക മനോഭാവം ഉള്ള പ്രസ്ഥാനങ്ങള്‍ നിബന്ധന കളോടെ സ്ത്രീകളെ പൊതു രംഗത്തേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് ആറു മണിക്ക് ശേഷം പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ല, ജാഥകളില്‍ മുദ്രാവാക്യം വിളിക്കുവാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ നിയന്ത്രണം തുടങ്ങിയ വിചിത്രമായ ചില “പെരുമാറ്റ ചട്ടങ്ങള്‍” ആണത്രെ ഒരു സംഘടന അനൌദ്യോഗികമായി മുന്നോട്ടു വെയ്ക്കുന്നത്.
ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുവാനും, അതേ പറ്റി പഠിച്ച് വേദികളില്‍ അവതരിപ്പിക്കുവാനും, അര്‍ഹമായത് നേടിയെടുക്കുവാനും, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും എല്ലാം ജന പ്രതിനിധിക്ക് ബാധ്യത യുണ്ടെന്നിരിക്കെ ഇത്തരം വിചിത്രമായ നിബന്ധനകള്‍ ജന പ്രതിനിധി എന്ന നിലയില്‍ ഉത്തരവാദി ത്വത്തില്‍ ഉള്ള കൈകടത്തലാകും. മാത്രമല്ല, സ്തീകളെ പൊതു രംഗത്തു നിന്നും അകറ്റി നിര്‍ത്തുവാനും, അവരുടെ കഴിവുകള്‍ ജനോപകാര പ്രദമായി വിനിയോഗി ക്കുന്നതില്‍ നിന്നും തടയിടുവാനും മാത്രമേ ഈ നീക്കം ഉപകരിക്കൂ. ജനാധിപത്യ പ്രക്രിയയില്‍ സ്തീകള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായി കൊണ്ടു വന്ന അമ്പതു ശതമാനം സംവരണം ഇത്തരം യാഥാസ്ഥിതികരുടെ കൂച്ചുവിലങ്ങു കള്‍ക്കിടയില്‍ എത്ര മാത്രം വിജയം കാണും എന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, സ്ത്രീ വിമോചനം
ചിറ്റൂര്‍ : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ കള്ളു കച്ചവടം നിര്‍ത്തുന്നതായി ചിറ്റൂര്‍ എം. എല്‍. എ. കെ.അച്യുതന് പ്രഖ്യാപിച്ചത് കോണ്ഗ്രസില്‍ ആശയ കുഴപ്പത്തിന് ഇടയാക്കി. മുപ്പതു വര്‍ഷത്തോളമായി കള്ളു വ്യവസായ രംഗത്തുള്ള എം.എല്‍.എ വ്യാജക്കള്ള് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തതില്‍ അപാകത ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പ്രത്യേകിച്ചും താന്‍ വ്യാജക്കള്ള് കൊണ്ട് വന്നത് ചിറ്റൂരില്‍ നിന്നുമാണെന്ന് പിടിയിലായ ദ്രവ്യന്‍ പോലീസിനോട് പറഞ്ഞ സാഹചര്യത്തില്‍ അച്യുതന്റെ പ്രഖ്യാപനം അണികളില്‍ ആശങ്ക ഉളവാക്കും എന്ന് ഇവര്‍ കരുതുന്നു.
മലപ്പുറത്തെ ദുരന്തത്തില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പങ്കുമില്ലെന്നും സി.പി.എം തന്നെ വേട്ടയാടുകയാണെന്നും എം. എല്‍. എ. പറയുന്നുണ്ടെങ്കിലും കള്ള് കച്ചവടം നിര്‍ത്താനുള്ള പ്രഖ്യാപനം അച്യുതന് കേസുമായുള്ള ബന്ധത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കും എന്നാണ് നേതാക്കളുടെ ഭയം.
താന്‍ കാരണം യു.ഡി.എഫിനും പാര്ട്ടിക്കും പ്രശ്നം ഉണ്ടാകാന്‍ പാടില്ലെന്നും, ഇതു സംബന്ധിച്ച് നേതാക്കളുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനത്തില്‍ എത്തിയതെന്നും അച്യുതന്‍ പറഞ്ഞു.
ചിറ്റൂരില്‍ നിന്നും ആരും വ്യാജക്കള്ളു കൊണ്ടു പോകുന്നില്ലെന്നും, ചിറ്റൂരില്‍ നിന്ന് പോകുന്ന ഓരോ കുപ്പി കള്ളിനും തനിക്ക് കമ്മീഷന്‍ കിട്ടുന്നുണ്ടെന്ന ആരോപണം സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് ഇത്തരമൊരു കുറ്റസമ്മതം നടത്തിയത് അച്യുതന് വ്യാജക്കള്ള് ദുരന്തവുമായി ബന്ധമുണ്ടെന്ന സംശയം ജനിപ്പിക്കുന്നു എന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. തന്റെ വീടിനോട് ചേര്‍ന്നുള്ള ഗൊഡൗണില്‍ കള്ളു കച്ചവടം നടത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ച ഇദ്ദേഹം അവിടെ തന്റെ അനിയനും സുഹൃത്തുക്കളും പാര്‍ട്ടി ഓഫീസായി ഉപയോഗിക്കുകയാണ് എന്ന് പത്ര സമ്മേളനത്തിനിടെ പറഞ്ഞതും കോണ്ഗ്രസിന് ക്ഷീണമായി.
കോണ്ഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെയൊരു കള്ളം പറഞ്ഞത് അണികളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ നിന്നുമുള്ള തന്റെ സസ്പെന്‍ഷന്‍ കാലാവധി തീരുന്ന മാര്‍ച്ച് 8 നു തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവസിക്കുമെന്ന് കെ.മുരളീധരന്‍. കെ.പി.സി.സി ആസ്ഥാനത്തിനു മുമ്പില്‍ ആയിരിക്കും താന്‍ ഉപവസിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും ഗാന്ധിയന്‍ സമരമുറയാണ് താന്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ കെ.മുരളീധരന്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരനും ഈ അവസ്ഥയുണ്ടാകരുതെന്നും പറഞ്ഞു. കെ.മുരളീധരന്റെ കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങിവരവിനെ ഏതാനും ചില നേതാക്കന്മാര്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പ്രബലമായ ഒരു വിഭാഗം ഇപ്പോഴും അദ്ദേഹത്തിന്റെ മടങ്ങിവരവിനെ പ്രോത്സാഹിപ്പിക്കുന്നില്ല.
മുന്‍ സി.പി.എം അംഗങ്ങളും എം.പിമാരും ആയിരുന്ന അബ്ദുള്ളക്കുട്ടി, കെ.എസ് മനോജ്, എസ്.ശിവരാമന്‍ എന്നിവര്‍ക്ക് ഇതിനോടകം കോണ്‍ഗ്രസ്സ് അംഗത്വം ലഭിച്ചുകഴിഞ്ഞു. അബ്ദുള്ളക്കുട്ടി കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ കെ.പി.സി.സി പ്രസിഡണ്ടു കൂടിയായ കെ.മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും നിലപാട് മാറ്റം ഇല്ലാതെ നില്‍ക്കുകയാണ് കെ.പി.സി.സി നേതൃത്വം.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍