ഫോണ്‍ ചോര്‍ത്തല്‍ കുടില്‍ വ്യവസായം എന്ന് ബ്രിട്ടീഷ്‌ ജഡ്ജി

November 16th, 2011

Brian-leveson-epathram

ലണ്ടന്‍ : കുതന്ത്രങ്ങള്‍ മെനഞ്ഞ് വാര്‍ത്തകള്‍ ശേഖരിച്ചതിന്റെ പേരില്‍ അപമാനിതനായ മാദ്ധ്യമ രാജാവ്‌ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ മാത്രമല്ല മറ്റു മാദ്ധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടുണ്ടാവാം എന്ന സൂചനകള്‍ ലഭിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിച്ച ലോര്‍ഡ്‌ ജസ്റ്റിസ്‌ ബ്രിയാന്‍ ഹെന്‍റി ലെവെസന്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌. മാദ്ധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പോലീസുകാരും തമ്മില്‍ വളരെ അടുത്ത അനാരോഗ്യകരമായ ബന്ധമാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ക്രമവിരുദ്ധമായ ഒരു കുടില്‍ വ്യവസായമായി തന്നെ ഇത് വളര്‍ന്നിരിക്കുന്നു. മര്‍ഡോക്കിന്റെ പത്രം മാത്രമല്ല “ദ സണ്‍”, “ഡേയ്ലി മിറര്‍” എന്നീ പത്രങ്ങള്‍ക്ക് വേണ്ടി കൂടി ന്യൂസ് ഓഫ് ദ വേള്‍ഡിനു വേണ്ടി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ സ്വകാര്യ ഡിറ്റക്ടീവ് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബെര്‍ലുസ്കോണി പടി ഇറങ്ങും

November 9th, 2011

silvio-berlusconi-epathram

റോം : വിവാദ നായകന്‍ സില്‍വിയോ ബെര്‍ലുസ്കോണി ഇറ്റലി പ്രധാനമന്ത്രി സ്ഥാനം ഒഴിയും. ഇന്നലെ ഇറ്റാലിയന്‍ പാര്‍ലമെന്റ് അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തതോടെ ഇനിയും പ്രധാനമന്ത്രി പദത്തില്‍ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് ആവില്ല എന്നാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജ്യോര്‍ജിയോ നപോളിറ്റാണോ അറിയിച്ചത്‌. ബെര്‍ലുസ്കോണി സ്ഥാനം ഒഴിയുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി താന്‍ മുന്നോട്ട് പോവും എന്നും പ്രസിഡണ്ട് വ്യക്തമാക്കി.

ഒട്ടേറെ ലൈംഗിക വിവാദങ്ങളിലെ നായകനാണ് 75കാരനായ സില്‍വിയോ ബെര്‍ലുസ്കോണി. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ 122 കേസുകളാണ്‌ ബര്‍ലുസ്‌കോണി ക്കെതിരേയുള്ളത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

November 2nd, 2011

Julian-Assange-wikileaks-ePathram

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ  സ്വീഡനു വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിട്ടു നല്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ 250000ത്തിലധികം അതീവ  രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്. ഇതോടെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  അസാഞ്ചെസിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ പറഞ്ഞു . വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നു

October 23rd, 2011

rupert-murdoch-epathram

ലണ്ടന്‍ : വധിക്കപ്പെട്ട സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തി വാര്‍ത്ത ശേഖരിച്ചു വിറ്റ മാധ്യമ രാജാവ്‌ റൂപേര്‍ട്ട് മര്‍ഡോക്ക്‌ അവസാനം പ്രായശ്ചിത്തത്തിന്റെ വഴിയിലേക്ക്‌. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 32 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാം എന്നാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മര്‍ഡോക്ക്‌ സമ്മതിച്ചത്‌. ഇതിന് പുറമെ 16 ലക്ഷം ഡോളര്‍ പെണ്‍കുട്ടിയുടെ കുടുംബം പറയുന്ന ജീവകാരുണ്യ നിധിയിലേക്ക് മര്‍ഡോക്ക്‌ സംഭാവനയായി നല്‍കുകയും ചെയ്യും.

2002 ല്‍ കാണാതായ മില്ലി എന്ന പതിമൂന്നുകാരി പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ വാര്‍ത്താ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ ശേഖരിച്ചിരുന്നത് എന്ന് വെളിപ്പെട്ടത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഈ പത്രം തന്നെ അടച്ചു പൂട്ടാന്‍ മര്‍ഡോക്ക്‌ നിര്‍ബന്ധിതനായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാന്‍‌ഗോഗ് ആത്മഹത്യ ചെയ്തതല്ലെന്ന് ജീവചരിത്രകാരന്മാര്‍

October 18th, 2011
vincent-van-gogh-epathram
വിശ്വപ്രസിദ്ധ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍‌ഗോഗ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്ന വിശ്വാസത്തിനു തിരുത്തുമായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ തിരുത്തുന്നു. അദ്ദേഹത്തിന്റെ പരിചയക്കാരായ കുട്ടികളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നാണ് വാന്‍‌ഗോഗിനെ ജീവചരിത്ര രചയിതാക്കളായ സ്റ്റീവന്‍ നിഫെയും ഗ്രിഗറി സ്മിത്തും പറയുന്നത്. ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ “വാന്‍ഗോഗ്: ദി ലൈഫ്”  എന്ന പുസ്തകത്തിലാണ്‌  ഈ പുതിയ നിഗമനം ഉള്ളത്. കേടായ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയും എന്നാല്‍ കുട്ടികള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി താന്‍ സ്വയം വെടിയുതിര്‍ത്തതാണെന്ന് വാന്‍‌ഗോഗ് മൊഴി നല്‍കുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു.
വാന്‍‌ഗോഗ് എഴുതിയ കത്തുകളും കുറിപ്പുകളും വിവര്‍ത്തനം ചെയ്തും അദ്ദേഹവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മറ്റു രേഖകള്‍ എന്നിവ പരിശോധിച്ചും വളരെ നാളത്തെ പരിശ്രമ ഫലമായാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. ഇതിനായി വാന്‍‌ഗോഗിനെ കുറിച്ച് പഠനം നടത്തുകയും എഴുതുകയും ചെയ്ത നിരവധി പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതനുസരിച്ച്  മരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുവാന്‍ തക്ക പ്രശ്നങ്ങള്‍
അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് സ്റ്റീവന്‍ നിഫെയുടേയും ഗ്രിഗറി സ്മിത്തിന്റേയും നിഗമനം. 1890-ല്‍ മുപ്പത്തേഴാം വയസ്സില്‍ ഫ്രാന്‍സിലെ ഒരു ഗോതമ്പ് പാടത്ത് വച്ച് വെടിയേറ്റാണ് വാന്‍‌ഗോഗ് മരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on വാന്‍‌ഗോഗ് ആത്മഹത്യ ചെയ്തതല്ലെന്ന് ജീവചരിത്രകാരന്മാര്‍

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കാന്‍ ആവില്ല : മാര്‍പ്പാപ്പ

September 26th, 2011

pope-benedict-xvi-epathram

ഫ്രെയ്ബര്ഗ് : സ്വവര്‍ഗ്ഗ വിവാഹം കത്തോലിക്കാ സഭയ്ക്ക് അനുവദിക്കാന്‍ ആവില്ല എന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. തന്റെ ജന്മദേശത്ത് സന്ദര്‍ശനം നടത്തുന്ന മാര്‍പ്പാപ്പ ഫ്രെയ്ബര്‍ഗില്‍ മുപ്പതിനായിരത്തോളം വരുന്ന യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ പ്രസ്താവന നടത്തിയത്‌.

ഗര്‍ഭചിദ്രം, ദയാവധം എന്നിവയ്ക്കെതിരെയും മറ്റൊരു പൊതു ചടങ്ങില്‍ മാര്‍പ്പാപ്പ തന്റെ നിലപാട് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാവയുടെ ഉപവാസ സമരം : ലോകമെമ്പാടും നിന്നും പിന്തുണ

September 16th, 2011

HB-Baselious-Thomas-1-fasting-epathram

സ്വിറ്റ്സര്‍ലാന്റ് : കോലഞ്ചേരി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സംബന്ധിച്ചുള്ള കോടതി വിധി നടപ്പിലാക്കുവാന്‍ വേണ്ടി ഉപവാസ സമരം നടത്തുന്ന മലങ്കര ഓര്‍ത്തോഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ലോകമെമ്പാടും നിന്നും പിന്തുണ പ്രവഹിക്കുന്നു.

ഫ്ലോറന്‍സിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ പള്ളി, റോമിലെ സെന്റ്‌ പീറ്റേഴ്സ്, സെന്റ്‌ പോള്‍സ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളി, സ്വിറ്റ്സര്‍ലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളി എന്നിവയിലെ അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റികളും ബാവയുടെ സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് പള്ളിയിലും സെന്റ്‌ പോള്‍സ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളിയിലും പ്രാര്‍ത്ഥന നടത്തുവാന്‍ ഉള്ള അവകാശം പുനസ്ഥാപിച്ചു കിട്ടണം എന്ന് ഇവര്‍ കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു.

അയച്ചു തന്നത് : ഫാദര്‍ പ്രിന്‍സ്‌ പൌലോസ് (സെന്റ്‌ മേരീസ്‌ സ്വിറ്റ്സര്‍ലാന്റ് പള്ളി വികാരി)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വംശീയത : ഐഫോണ്‍ പ്രോഗ്രാം വിവാദത്തില്‍

September 15th, 2011

a-jew-or-not-a-jew-epathram

പാരീസ്‌ : പ്രശസ്തരുടെ പേരുകള്‍ നല്‍കിയാല്‍ അവര്‍ ജൂത വംശജരാണോ അല്ലയോ എന്ന് പറഞ്ഞു തരുന്ന ഒരു ആപ്പിള്‍ ഐഫോണ്‍ പ്രോഗ്രാമിനെതിരെ ഫ്രാന്‍സിലെ വംശീയതാ വിരുദ്ധ സംഘങ്ങള്‍ രംഗത്തെത്തി. “എ ജൂ ഓര്‍ നോട്ട് എ ജൂ” (A Jew or Not a Jew?) എന്ന ഈ വിവാദ പ്രോഗ്രാം ആപ്പിള്‍ പ്രോഗ്രാമുകള്‍ വില്‍ക്കപ്പെടുന്ന ആപ്പിള്‍ സ്റ്റോര്‍ ഫ്രാന്‍സില്‍ 1.07 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ കര്‍ശനമായ നിയമമുണ്ട്. വ്യക്തികളുടെ വംശം, രാഷ്ട്രീയം, ലൈംഗിക താല്‍പര്യങ്ങള്‍, മത വിശ്വാസം എന്നിവ ശേഖരിക്കുന്നത് ഫ്രാന്‍സിലെ നിയമപ്രകാരം 5 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നാസി അതിക്രമ കാലത്ത് ഫ്രാന്‍സില്‍ നിന്നും നാസി പട പിടിച്ചു കൊണ്ട് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ച 76,000 ഫ്രഞ്ച് ജൂതന്മാരില്‍ കേവലം മൂവായിരത്തില്‍ താഴെ പേരാണ് ജീവനോടെ തിരികെ എത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി

September 7th, 2011

stethescope-epathram

ലണ്ടന്‍ : രോഗിയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അനുചിതമായി തലോടിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി. 53 കാരനായ ഡോക്ടര്‍ സുബ്രമണ്യം ബാലുവാണ് തന്റെ രോഗിയോടെ അതിക്രമം കാണിച്ചു വെട്ടിലായത്‌. യുവതിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് പരാതി നല്‍കാന്‍ തയ്യാറാവുന്നതായി മനസ്സിലാക്കിയ ഡോക്ടര്‍ ഇവരെ ഫോണില്‍ വിളിച്ചു മാപ്പപേക്ഷിച്ചു. എന്നാല്‍ പിന്നീട് അന്വേഷണം നേരിടുമ്പോള്‍ ഇയാള്‍ കഥ മാറ്റി പറയുകയാണ്‌ ഉണ്ടായത്. യുവതി തന്നെ വശീകരിക്കാന്‍ ശ്രമിക്കുകയും താന്‍ ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു എന്നുമാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനോട്‌ പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ വഴങ്ങുന്നു

July 15th, 2011

rupert-murdoch-epathram

ലണ്ടന്‍ : മാധ്യമ രംഗത്തെ ആധിപത്യം രാഷ്ട്രീയ നിയന്ത്രണത്തിനായി ഉപയോഗിച്ച് പത്ര ധര്‍മ്മത്തിന് തീരാ കളങ്കം ഏല്‍പ്പിച്ച മാധ്യമ രാജാവ് റൂപേര്‍ട്ട് മര്‍ഡോക്ക്‌ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു തുടങ്ങി. തന്റെ അനന്തമായ മാധ്യമ സ്വാധീനം ഉപയോഗിച്ച് ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതാക്കളെ കക്ഷി ഭേദമന്യേ നിയന്ത്രിക്കുകയും ഭരണകൂടങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നതില്‍ ഊറ്റം കൊണ്ട മര്‍ഡോക്കിനെതിരെ ബ്രിട്ടീഷ്‌ രാഷ്ട്രീയ രംഗം ഐകകണ്ഠേന നിലപാട് സ്വീകരിച്ചതോടെ താന്‍ ഇത്രയും നാള്‍ നടത്തിയതില്‍ വെച്ച് ഏറ്റവും ബൃഹത്തായ മാധ്യമ അധിനിവേശ ഉദ്യമത്തില്‍ നിന്നും പിന്മാറാനും ബ്രിട്ടീഷ്‌ പാര്‍ലമെന്റിനു മുന്നില്‍ ഹാജരായി തെളിവ് നല്‍കാനുള്ള നിര്‍ദ്ദേശം അനുസരിക്കുവാനും മര്‍ഡോക്ക്‌ തയ്യാറായി.

മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരമായി പോലീസുകാരുമായി കൂട്ടുകൂടി ചൂടുള്ള വാര്‍ത്തകള്‍ സംഘടിപ്പിക്കാനായി ഫോണ്‍ ചോര്‍ത്തുന്ന വിവരം പുറത്തായതിനെ തുടര്‍ന്ന് ഇത്രയും കാലം മര്‍ഡോക്കിന്റെ നല്ല പുസ്തകങ്ങളില്‍ മാത്രം വരാന്‍ ശ്രദ്ധിച്ചിരുന്ന ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം മര്‍ഡോക്കിന് എതിരെ നിലപാട്‌ സ്വീകരിക്കാന്‍ തയ്യാറായി. ഇതേ തുടര്‍ന്ന് താന്‍ എത്ര പണം എറിഞ്ഞാലും ബ്രിട്ടീഷ്‌ സ്കൈ ബ്രോഡ്‌കാസ്റ്റിംഗ് എന്ന ടെലിവിഷന്‍ ചാനലിന്റെ തന്റെ കൈവശം ഇല്ലാത്ത 61 ശതമാനം ഓഹരികള്‍ കൂടി തനിക്ക് കൈമാറാനുള്ള നീക്കത്തിന് ബ്രിട്ടീഷ്‌ പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിക്കില്ല എന്ന് മര്‍ഡോക്കിന് ബോദ്ധ്യമായി.

ഒടുവില്‍ ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതൃത്വത്തിന് നട്ടെല്ല് തിരികെ ലഭിച്ചു എന്നാണ് ഇതേപറ്റി പ്രമുഖ ബ്രിട്ടീഷ്‌ രാഷ്ട്രീയ നിരീക്ഷകനായ സ്റ്റീവ് ബാര്നെറ്റ് അഭിപ്രായപ്പെട്ടത്‌.

ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രം മര്‍ഡോക്ക്‌ അടച്ചു പൂട്ടി.

പോലീസിന് കൈക്കൂലി കൊടുത്ത് ഫോണ്‍ ചോര്‍ത്തുന്നത്‌ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി നിയോഗിച്ച കമ്മീഷന്‍ മാധ്യമ സംസ്കാരവും, മാധ്യമ രംഗത്ത്‌ നിലനില്‍ക്കുന്ന അനാരോഗ്യകരമായ രീതികളും പ്രവണതകളും, മാധ്യമ നൈതികതയും വിശദമായ അന്വേഷണത്തിന് വിധേയമാക്കും.

9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഫോണുകള്‍ ചോര്‍ത്തി എന്ന ആരോപണം പുറത്തു വന്നതോടെ അമേരിക്കയിലും മര്‍ഡോക്കിനെതിരെ ശക്തമായ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അമേരിക്കന്‍ പൌരന്റെ ഫോണ്‍ മര്‍ഡോക്ക്‌ ചോര്‍ത്തിയതായി തെളിഞ്ഞാല്‍ അനന്തരഫലങ്ങള്‍ കടുത്തതായിരിക്കും എന്നാണ് അമേരിക്കന്‍ സെനറ്റര്‍ റോക്ക്ഫെല്ലര്‍ ഇന്നലെ പറഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 118910»|

« Previous Page« Previous « പെന്റഗണില്‍ നിന്നും 24,000 ഫയലുകള്‍ മോഷ്ടിച്ചു
Next »Next Page » മര്‍ഡോക്കിന്റെ എഡിറ്റര്‍ റബേക്കാ ബ്രൂക്‌സ് അറസ്‌റ്റില്‍ » • മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം
 • സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്
 • ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
 • സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്
 • താലിബാൻ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍
 • തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം
 • വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍
 • പെൺകുട്ടികൾ പാടുന്നതിന് വിലക്ക്
 • അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി
 • കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍
 • ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി
 • ജോ ബൈഡനും കമലാ ഹാരിസ്സും അധികാരത്തില്‍
 • കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌
 • സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ
 • വാക്‌സിന്‍ എടുത്തവര്‍ വഴി കൊവിഡ് പകരും എന്ന കാര്യത്തില്‍ വ്യക്തതയില്ല
 • ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി
 • ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം
 • നാളികേരം ഫീസ് : സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ ഉപാധി  
 • മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine