ലോകപ്രശസ്ത ഗായിക ഇറ്റാ ജെയിംസ് അന്തരിച്ചു

January 21st, 2012

etta-james-epathram

കാലിഫോര്‍ണിയ: ലോകപ്രശസ്ത ഗായിക ഇറ്റാ ജെയിംസ്(73) അന്തരിച്ചു. യു എസിലെ കാലിഫോര്‍ണിയ യിലായിരുന്നു അന്ത്യം. രക്താര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. അമേരിക്കന്‍ മാസികയായ റോളിംഗ്‌ സ്റ്റോണിന്റെ എക്കാലത്തേയും മികച്ച നൂറു ഗായികമാരുടെ പട്ടികയില്‍ ഇരുപത്തിരണ്ടാം സ്ഥാനമാണ്‌ ഇവര്‍ക്ക്. ആറു ഗ്രാമി പുരസ്കാരവും 17 തവണ ബ്ലൂസ്‌ മ്യൂസിക്‌ അവാര്‍ഡുകളും നിരവധി മറ്റു പുരസ്കാരങ്ങളും  നേടിയിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ‘ദ ഡ്രീമര്‍‘ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആല്‍ബം. അന്‍പതുകളുടെ മധ്യത്തിലാണ്‌ ഇറ്റാ ജെയിംസ്‌ സംഗീതലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്‌. പതിനാലാം വയസില്‍ ഒരു ഗായകസംഘത്തോടൊപ്പം കരിയര്‍ ആരംഭിച്ച ഇറ്റായുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാഹുവിന്റെ സ്‌ഥാപകരില്‍ ഒരാളായ ജെറി യാങ്‌ രാജിവച്ചു

January 19th, 2012

jerry-yang-epathram

സാന്‍ഫ്രാന്‍സിസ്‌കോ: യാഹു ഇന്റര്‍നാഷണല്‍ കമ്പനിയില്‍നിന്ന്‌ സ്‌ഥാപകരിലൊരാളായ ജെറി യാങ്‌ രാജിവച്ചു. ഡയറക്‌ടര്‍ ബോര്‍ഡ്‌ സ്‌ഥാനമുള്‍പ്പെടെ യാഹുവിലെ എല്ലാ സ്‌ഥാനങ്ങളും നാല്‍പത്തിമൂന്നുകാരനായ യാങ്‌ ഒഴിഞ്ഞിട്ടുണ്ട്‌. യാങും സഹസ്‌ഥാപകനായ ഡേവിഡ്‌ ഫിലോയും ചീഫ്‌ യാഹൂ എന്നാണ്‌ ഔദ്യോഗികമായി അറിയപ്പെടുന്നത്‌. സ്‌കോട്‌ തോംപ്സണ്‍ കമ്പനിയുടെ സി.ഇ.ഒ. ആയി യാഹു നിയമിച്ച്‌ രണ്ടാഴ്‌ചയ്‌ക്കുശേഷമാണ്‌ യാങിന്റെ രാജി. തൊണ്ണൂറുകളിലെ തിളക്കമാര്‍ന്ന കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ നടത്തിയ പരിഷ്കരണത്തിന്റെ ഭാഗമായാണ് പുതിയ സി. ഇ. ഒയെ നിയമിച്ചത്‌ എന്നാല്‍ ബോര്‍ഡില്‍ അവശേഷിക്കുന്ന ഒമ്പതംഗങ്ങളും ഈ വര്‍ഷം വീണ്ടും തെരഞ്ഞെടുപ്പു നേരിടുകയാണ്‌. കമ്പനിയില്‍ യാങിന്‌ 3.69 ശതമാനം ഓഹരിയുണ്ട്‌. ഫിലോയ്‌ക്ക് ആറു ശതമാനവും. യാഹൂ ജപ്പാന്‍, ആലിബാബ ഗ്രൂപ്പ്‌ എന്നിവയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍നിന്നും യാങ്‌ രാജിവച്ചിട്ടുണ്ട്‌. അസംതൃപ്‌തരായ ഓഹരിയുടമകളെ സന്തോഷിപ്പി ക്കാനാണ്‌ യാങിന്റെ സ്‌ഥാന ത്യാഗമെന്നാണു സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇത് ലയണല്‍ മെസ്സി യുഗം

January 10th, 2012

lionel_messi-epathram

സൂറിച്ച്: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മികച്ച ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡി’ഓര്‍ അവാര്‍ഡിന് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി അര്‍ഹനായി. ലയണല്‍ മെസ്സി 2011ലെ മികച്ച ഫുട്ബോള്‍ താരം മെസ്സി തന്നെ യാകുമെന്നു ഏറെക്കുറെ കായിക പ്രേമികള്‍ നിരീക്ഷിച്ചിരുന്നു. ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റീനിക്കുശേഷം ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ലോകത്തുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച് മെസ്സി സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകരും നായകന്‍‌മാരും ഫുട്‌ബോള്‍ കളിയെഴുത്തുകാരും ചേര്‍ന്നാണ് മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെ ലോക താരമാക്കി ഉയര്‍ത്താന്‍ കാരണം. ബാഴ്‌സയ്ക്ക് സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ലോക ക്ലബ് കപ്പും സമ്മാനിക്കുന്നതില്‍ മെസ്സി നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മെസ്സിക്ക് 47.88 ശതമാനം വോട്ടു കിട്ടി. മറ്റൊരു സാധ്യത കല്‍പ്പിച്ചിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 21.6 ശതമാനവും സാവിക്ക് 9.23 ശതമാനവും വോട്ടാണ് കിട്ടിയത്. ജപ്പാന്റെ ഹൊമാരെ സാവയാണ് മികച്ച വനിതാ താരം. മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാര്‍ഡ് ബ്രസീലിന്റെ നെയ്മറിന് ലഭിച്ചു. പുരുഷ ടീമിന്റെ മികച്ച പരിശീലകനുള്ള അവാര്‍ഡ് ബാഴ്‌സലോണയുടെ പെപ് ഗാര്‍ഡിയോളയ്ക്ക് ആണ്. ജപ്പാന്‍ പരിശീലകന്‍ നോറിയോ സസാക്കിയാണ് മികച്ച വനിതാ ഫുട്‌ബോള്‍ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഫിഫ പ്രസിഡണ്ട്‌സ് അവാര്‍ഡിന് അര്‍ഹനായി. 2011ലെ ഫെയര്‍ പ്ലേ അവാര്‍ഡ് ജാപ്പനീസ് ഫുട്‌ബോള്‍ അസോസിയേഷനാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിറ്റോറിയോ ഡിസീക്ക ലോക സിനിമയുടെ വസന്തം

November 12th, 2011

vittorio-de-sica-epathram

ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ ഡിസീക്ക. 1929 ല്‍ നിര്‍മിച്ച റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്.
ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.
1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്. 1974 നവംബര്‍ 13നു മഹാനായ ചലച്ചിത്രകാരന്‍ നമ്മെ വിട്ടുപോയി. ബൈസൈക്കിള്‍ തീവ്സ് എന്ന ക്ലാസിക്‌  സിനിമ ഇന്നും സിനിമാപ്രേമികളുടെ പ്രിയ ചിത്രമാണ്

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടിയേറ്റ പാമ്പ് ആസ്പത്രിയില്‍

September 5th, 2011
snake-epathram
ന്യൂയോര്‍ക്ക്: മദ്യപിച്ച് “പാമ്പായ“ മനുഷ്യന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പാമ്പിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടെല്ലിലെ കശേരുക്കള്‍ക്ക് പരിക്കേറ്റ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി.  പാമ്പ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മദ്യപിച്ചു ലക്കു കെട്ട ഡേവിഡ് സെങ്ക് എന്ന അമ്പത്തിനാലുകാരന്‍ ആണ് താന്‍ വളര്‍ത്തിയിരുന്ന പാമ്പിനെ മദ്യലഹരിയില്‍ കടിച്ച് പരിക്കേല്പിച്ചത്. വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍ക്കാരും മറ്റും വന്നു നോക്കുകയായിരുന്നു. ഡേവിഡ് മദ്യലഹരിയില്‍ പാമ്പിനെ ഉപദ്രവിക്കുന്നത് കണ്ടവര്‍ പോലീസിനെ വിവരമറിയിച്ചു. മദ്യപിച്ച് ലക്കില്ലാതെ കിടക്കുന്ന ഡേവിഡിനേയും പരിക്കേറ്റ പാമ്പിനേയും പോലീസ് വീട്ടിനുള്ളില്‍ കണ്ടെത്തി. തുടര്‍ന്ന് പരിക്കേറ്റ പാമ്പിനെ ഉടനെ ആസ്പത്രിയിലേക്ക് മാറ്റി.പാമ്പിനെ ഉപദ്രവിച്ചതിന്റെ പേരില്‍ ഡേവിഡിനെ പോലീസ് അറസ്റ്റു ചെയ്ത്  കേസെടുക്കുകയും ചെയ്തു. അമേരിക്കയില്‍ “പെറ്റ്സിനെ” ഉപദ്രവിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ മദ്യലഹരിയില്‍ താന്‍ ചെയ്തതൊന്നും ഓര്‍മ്മയില്ലെന്നാണ് ഡേവിഡിന്റെ ഭാഷ്യം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഖ്യാത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ അന്തരിച്ചു

June 10th, 2011

mf-husain-epathram

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം. എഫ്‌. ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി ആശുപത്രിയില്‍ ആയിരുന്നു. ‘ഇന്ത്യന്‍ പിക്കാസോ’ എന്നു ഫോബ്‌സ് മാസിക വിശേഷിപ്പിച്ച മഖ്‌ബൂല്‍ ഫിദാ ഹുസൈനെ രാഷ്‌ട്രം 1991-ല്‍ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു പേര് കേട്ട ഇന്ത്യയില്‍ നിന്നും കലാ സൃഷ്ടികളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിനു നാടു വിട്ട് പോകേണ്ടി വന്നത്. ഹുസൈന്‍ 2006 മുതല്‍ പ്രവാസത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ടതിനു ശേഷം ദുബായിലും ലണ്ടനിലുമായി മാറി മാറി കഴിയുകയായിരുന്നു.

1915 സെപ്‌റ്റംബര്‍ 17നു മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്റെ മുഴുവന്‍ പേര്‌ മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ എന്നാണ്‌. ഹിന്ദു ദേവതകളായ സരസ്വതിയെയും ദുര്‍ഗയെയും നഗ്നരായി ചിത്രീകരിച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീടിനു നേരേ അക്രമണം നടത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സമന്‍സ്‌ കൈപ്പറ്റാത്തതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനും സ്വത്തു വകകള്‍ കണ്ടു കെട്ടാനും ഹരിദ്വാറിലെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട്‌ സുപ്രീം കോടതി റദ്ദാക്കി.

1952ല്‍ സൂറിച്ചില്‍ നടന്ന ചിത്ര പ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷം യൂറോപ്പിലും അമേരിക്കയിലും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. 1955ല്‍ പദ്‌മശ്രീ ലഭിച്ചു. 1967ല്‍ ‘ത്രൂ ദി ഐസ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രത്തിന്‌ ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971ല്‍ പാബ്ലോ പിക്കാസോയോടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. പദ്‌മഭൂഷണ്‍ ബഹുമതി 1973ല്‍ ലഭിച്ച അദ്ദേഹം 1986ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. അടുത്തിടെ ബ്രിട്ടനിലെ ബൊന്‍ഹാമില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ചിത്രങ്ങള്‍ക്കു കോടികളാണു വില ലഭിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതം ‘ദി മേക്കിംഗ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്ലിംകളില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസ്‌ സെന്റര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

2006 മുതലുള്ള പ്രവാസ ജീവിതത്തിനിടയിലും ഹുസൈന്‍ ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഖത്തര്‍ പൗരത്വം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസ്‌താവനയിലും അദ്ദേഹം സ്വദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്‌കാരം  ഇസ്ലാം ആചാര പ്രകാരം ലണ്ടനിലെ വസതിയില്‍ വെച്ചു നടന്നു. എവിടെ വെച്ചു മരണം സംഭവിക്കുന്നുവോ അവിടെ തന്നെ സംസ്‌കരിക്കണമെന്ന ഹുസൈന്റെ അഭിലാഷ പ്രകാരമാണ്‌ സംസ്‌കാരം ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന്‌ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

റിഥംസ് ഓഫ് സൗത്ത് ഏഷ്യ : ഹാമില്‍റ്റണില്‍ ആഘോഷിച്ചു

May 18th, 2011

canada-south-asian-anniversary-epathram
കാനഡ : കാനഡ യിലെ സൗത്ത് ഏഷ്യന്‍ ഹെറിറ്റേജിന്‍റെ ഏഴാം വാര്‍ഷിക ആഘോഷങ്ങള്‍ ഹാമില്‍റ്റണ്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യ ത്തില്‍ വെസ്റ്റ്ഡേല്‍ സ്കൂളില്‍ വെച്ച് കൊണ്ടാടി.

ഹാമില്‍റ്റണ്‍ മേയര്‍ റോബര്‍ട് ബ്രാറ്റിന യെ ആദരിച്ച ചടങ്ങിലെ മുഖ്യ പ്രാസംഗിക‍ന്‍ വെസ്റ്റേണ്‍ ഒണ്‍റ്റേറിയോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സെലര്‍ ഡോ. അമിത് ചക്മ ആയിരുന്നു. പ്രസിഡന്‍റ് ശ്രീമതി ഇന്ദു സിംഗ് ചടങ്ങിന്‌ സ്വാഗതം പറഞ്ഞു.

canada-south-asia-anniversary-dance-epathram

എട്ട് തെക്കനേഷ്യന്‍ രാജ്യത്തിലെ ജനങ്ങള്‍ പങ്കെടുത്ത സായാഹ്നം വിവിധ കലാപരിപാടി കളാല്‍ സമ്പന്ന മായിരുന്നു. കലാ പരിപാടി കളിലെ മുഖ്യ ഇനം കള്‍‍ച്ചറല്‍ സെക്രട്ടറിയും മലയാളി അദ്ധ്യാപിക യുമായ ശ്രീമതി സുജാതാ സുരേഷ് ചിട്ടപ്പെടുത്തിയ നൃത്ത പരിപാടി കളായിരുന്നു.

canada-south-asian-heritage-dance-epathram

രൗദ്ര – ലാസ്യ – വീര രസ ങ്ങളുടെ രംഗാ വിഷ്ക്കാരങ്ങള്‍ അഭിനയ ത്തികവി ലൂടെ വിശദീകരിച്ച ഐശ്വര്യാ സജീവ്, ഗീതാ ഉണ്ണി, സന്ദേശ്, സംവിധായിക സുജാത എന്നിവര്‍ കാണികളുടെ പ്രശംസ നേടി.‍ ട്രഷറര്‍ നോഷി ഗുലാത്തി സദസ്സിന്‌ നന്ദി പ്രകാശിപ്പിച്ചു.‍

– അയച്ചു തന്നത് : ടോണി ജേക്കബ് കാനഡ (ചിത്രങ്ങള്‍ : ഡോ. ഖുര്‍ഷീദ് അഹ്മദ്)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വധൂവരന്മാ‍ര്‍ നഗ്നരാണ്

April 17th, 2011

naked-wedding-epathram

വിയെന്ന : വിവാഹം വ്യത്യസ്തമാക്കുവാന്‍ വേണ്ടി എന്തു ത്യാഗവും ചെയ്യുവാനും എത്ര പണം മുടക്കുവാനും തയ്യാറാകുന്നവരും കുറവല്ല. വിവാഹ വസ്ത്രങ്ങള്‍ക്കായും ആഭരണ ങ്ങള്‍ക്കായും ലക്ഷങ്ങളും കോടികളും ചിലവിടുന്ന ധാരാളം ആളുകള്‍ ഉണ്ട്. ചിലരുടെ വിവാഹ വസ്ത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. എന്നാല്‍ ഓസ്ട്രിയക്കാരായ മെലാനി ഷാസ്‌നെറും ഭാര്യ റെനെ ഷാസ്‌നെറും “വിവാഹ വസ്ത്രത്തിന്റെ” വ്യത്യസ്ഥത കൊണ്ട് ഏറേ ശ്രദ്ധേയരായി. വിവാഹത്തിനു വസ്ത്രമേ വേണ്ട എന്ന് ഇരുവരും ചേര്‍ന്നു തീരുമാനിച്ചു. ഫെല്‍ഡ്കിര്‍ച്ചനിലെ രജിസ്റ്റര്‍ ഓഫീസില്‍ ഇരുവരും നഗ്നരായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം എത്തി. ശരീരത്തില്‍ അരക്കെട്ടില്‍ ചെറിയ തോതില്‍ മറച്ചു കൊണ്ട് വധുവും തലയില്‍ ഒരു തൊപ്പി മാത്രം വെച്ചു കൊണ്ട് വരനും വിവാഹ ഫോട്ടോയ്ക്ക് പോസു ചെയ്തു.
naked-wedding-melanie-rene-epathram
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുമ്പോളും വരനും വധുവും നഗ്നരായിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മാന്യമായ വസ്ത്ര വിധാനത്തോടെ തന്നെയായിരുന്നു എത്തിയിരുന്നത്. സ്വന്തം ശരീരത്തെ പുറത്തു കാണിക്കുന്നതില്‍ നാണിക്കേണ്ട ആവശ്യമില്ലെന്ന് പറയുന്ന ഇവരുടെ വിവാഹം ഉടനെ വിവാഹിതരാകുവാന്‍ പോകുന്നവര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചെക്കോസ്ലോവാക്യന്‍ പ്രസിഡണ്ടിന്റെ പേന മോഷണം

April 16th, 2011

czech-president-stealing-pen-epathram

ചിലി : ചിലിയുടെ പ്രസിഡണ്ടിന്റെ അതിഥിയായി ചിലിയില്‍ എത്തിയ ചെക്കോസ്ലോവാക്യയുടെ പ്രസിഡണ്ട് വക്ലാവ്‌ ക്ലോ ഒരു ഔദ്യോഗിക ചടങ്ങിനിടയില്‍ ഒരു പേന മോഷ്ടിക്കുന്ന രംഗങ്ങള്‍ ചെക്കോസ്ലോവാക്യന്‍ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. 2011 ഏപ്രില്‍ 4ന് ചിലിയിലെ ലാ മൊനെഡയില്‍ ചിലിയന്‍ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനേറയോടൊപ്പം ഒരു പത്ര സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സംഭവം.

വിലപിടിപ്പുള്ള രത്നങ്ങള്‍ പതിച്ചതാണ് പ്രസ്തുത പേന എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2011 ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 28th, 2011

2011 academy-awards-oscars - epathram

ലോസ് ആഞ്ചലസ് : സിനിമ ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചിത്രമായി ജോര്‍ജ് ആറാമന്‍ രാജാവിന്റെ കഥ പറയുന്ന “ദ കിങ്‌സ് സ്പീച്” തെരഞ്ഞെടുക്കപ്പെട്ടു. “ബ്ലാക്ക്‌ സ്വാന്‍” എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച നടിയായി നതാലി പോര്‍ട്ട്‌മാനും ദ കിങ്‌സ് സ്പീച്ചിലൂടെ കോളിന്‍ ഫിര്‍ത്തും തെരഞ്ഞെടുക്കപ്പെട്ടു. ടോം ഹൂപ്പര്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും ദ കിങ്‌സ് സ്പീച്ചിലൂടെ നേടി. ദി ഫൈറ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റിയന്‍ ബെയ്ല്‍, മെലീസ ലിയോ എന്നിവര്‍ മികച്ച സഹ നടനും സഹ നടിക്കുമുള്ള ഓസ്‌കറുകള്‍ സ്വന്തമാക്കി. ടോയ് സ്‌റ്റോറി 3 ആണ് മികച്ച അനിമേഷന്‍ ചിത്രം. ഇന്‍ ബെറ്റര്‍ വേള്‍ഡ് (ഡെന്‍മാര്‍ക്ക്) ആണ് മികച്ച വിദേശ ഭാഷാ ചിത്രം. ഏറ്റവും മികച്ച തിരക്കഥ : ഡേവിഡ്‌ സൈള്‍ഡാര്‍.  ശബ്ദ മിശ്രണം : സിനിമ – ഇന്‍സെപ്ഷന്‍ . മികച്ച കലാ സംവിധാനം : ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌, മികച്ച ഹ്രസ്വ ചിത്രം : ദി ലോസ്റ്റ്‌ തിംഗ്, മികച്ച സൌണ്ട് എഡിറ്റിംഗ് : റിച്ചാര്‍ഡ്‌ കിംഗ്‌ (ഇന്‍സെപ്ഷന്‍), മികച്ച ഡോക്യുമെന്ററി : ഇന്‍സൈഡ് ജോബ്‌, മികച്ച വസ്ത്രാലങ്കാരം : കോളിന്‍ അറ്റ്‌ വുഡ് (ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌)

ഇന്ത്യയുടെ സംഗീതജ്ഞന്‍ എ. ആര്‍. റഹ്മാന് ഇത്തവണ ഓസ്‌കര്‍ ലഭിച്ചില്ല. പശ്ചാത്തല സംഗീതം, മികച്ച ഗാനം എന്നിവയ്ക്കാണ് അദ്ദേഹത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നത്. 127 അവേഴ്‌സ് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും ഗാനത്തിനുമാണ് റഹ്മാന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നത്. ദി സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ ട്രെന്റ് റെസ്‌മോര്‍, അറ്റിക്കസ് റോസ് എന്നിവര്‍ക്കാണ് പശ്ചാത്തല സംഗീത വിഭാഗത്തില്‍ ഓസ്‌കര്‍. ടോയ് സ്‌റ്റോറി 3 എന്ന ചിത്രത്തിലെ വീ ബിലോങ് ടുഗതര്‍ എന്ന ഗാനത്തിന് റാന്‍ഡി ന്യൂമാന്‍ മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ നേടി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 4234

« Previous Page« Previous « ലിബിയ : ഇന്ത്യാക്കാര്‍ തിരിച്ചു വരുന്നു
Next »Next Page » പാക്കിസ്ഥാന്‍ മന്ത്രി വെടിയേറ്റ്‌ മരിച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine