ലെനിനിനു ഇനി അന്ത്യവിശ്രമം ആകാം

June 12th, 2012

lenin body-epathram

മോസ്‌കോ: നീണ്ട 88 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സോവിയറ്റ്‌ യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന്‌ ശവസംസ്‌കാരം നടത്താന്‍ റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രയും കാലം ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. 1924 ജനുവരി 21നാണ് ലെനിന്‍  മരണമടഞ്ഞത്. ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലെനിന്‌ യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല എന്നാണ്‌ റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്‌. 1953ല്‍ സ്റ്റാലിന്റെ മൃതദേഹവും ഇതുപോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും. 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസാന്‍ജിനെ സ്വീഡനിലേക്ക്‌ നാടുകടത്തും

May 31st, 2012

Julian-Assange-wikileaks-ePathram

ലണ്ടന്‍: വിക്കിലീക്ക്‌സിലെ രണ്ട്‌ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന കേസില്‍  അറസ്റ്റിലായ ‘വിക്കിലീക്‌സ്’ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിചാരണയ്‌ക്കായി സ്വീഡനു കൈമാറാമെന്ന് ബ്രിട്ടീഷ്‌ സുപ്രീം കോടതി.

അസാന്‍ജിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വീഡന്റെ അപേക്ഷ നിയമാനുസൃതമാണെന്നും അതുകൊണ്ടുതന്നെ അതിനെതിരായ അപ്പീല്‍ തള്ളുകയാണെന്നും സുപ്രീം കോടതി പ്രസിഡന്റ്‌ നിക്കോളാസ്‌ ഫിലിപ്‌സ് വ്യക്‌തമാക്കി. അഞ്ച്‌ ജഡ്ജിമാര്‍ അസാഞ്ചെയെ നാടു കടത്താനുള്ള തീരുമാനം ശരി വച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു‌. ഇതേ തുടര്‍ന്നാണ് അസാഞ്ചെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയത്. അമേരിക്കയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രഹസ്യരേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവിട്ട അസാന്‍ജ്‌ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ സ്വീഡനു കൈമാറാനുള്ള നീക്കത്തിനെതിരേ നിയമ പോരാട്ടത്തിലായിരുന്നു.

സ്വീഡനില്‍ ലൈംഗികാരോപണക്കേസുകളാണു നേരിടുന്നതെങ്കിലും അവിടെനിന്നു തന്നെ അമേരിക്കയ്‌ക്കു കൈമാറാനുള്ള സാധ്യതകളാണ്‌ ഓസ്‌ട്രേലിയന്‍ വംശജനായ അസാന്‍ജിനെ ഭയപ്പെടുത്തുന്നത്‌. എന്നാല്‍ അപ്പീല്‍ തള്ളി 14 ദിവസത്തിനകം കോടതിക്ക്‌ വേണമെങ്കില്‍ അസാഞ്ചെയുടെ കേസ്‌ വീണ്ടും വാദം കേള്‍ക്കാന്‍ പരിഗണിക്കാം‌. അതിനാല്‍ ഈ സാധ്യത ഉപയോഗപ്പെടുത്തും എന്നാണ്‌ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസാഞ്ജെയുടെ വിധി ഇന്ന്

May 30th, 2012

julian-assange-wikileaks-cablegate-epathram

ലണ്ടൻ : പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു കൊണ്ടു വന്ന് ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റിന്റെ സ്ഥാപകൻ ജൂലിയൻ അസാഞ്ജെയെ സ്വീഡന് കൈമാറുന്നത് സംബന്ധിച്ച കേസിൽ ഇന്ന് ബ്രിട്ടീഷ് സുപ്രീം കോടതി വിധി പറയും എന്ന് കരുതപ്പെടുന്നു. അസാഞ്ജെ വെളിപ്പെടുത്തിയ സത്യങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ അവാത്ത പാശ്ചാത്യ ശക്തികൾ അവസാനം ചില ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസാഞ്ജെയുടെ വെളിപ്പെടുത്തൽ എറ്റവും കൂടുതൽ വേദനിപ്പിച്ചത് അമേരിക്കയെ തന്നെയാണ്. അതീവ രഹസ്യമായ രണ്ടര ലക്ഷം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കേബിൾ സന്ദേശങ്ങൾ വിക്കി ലീക്ക്സ് പുറത്ത് വിട്ടത് ലോകത്തിന് മുൻപിൽ അമേരിക്കയുടെ നയതന്ത്ര മുഖം മൂടി വലിച്ചു കീറി. ഇറാഖിൽ നിരപരാധികളായ സാധാരണ ജനത്തിനു നേരെയും മാദ്ധ്യമ പ്രവർത്തകരുടെ നേരെയും അമേരിക്കൻ സൈനികർ വെടിയുതിർക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു.

തങ്ങളുടെ നെറികേടുകൾ പുറത്തു വരുന്നതിൽ സഹികെട്ടവർ അവസാനം അസാഞ്ജെയെ തളയ്ക്കാൻ രണ്ട് സ്വീഡിഷ് സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളെ അസാഞ്ജെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു എന്ന് ഈ സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് അസാഞ്ജെയെ പോലീസ് പിടികൂടി. ബ്രിട്ടനിൽ നിന്നും അസാഞ്ജെയെ വിട്ടുകിട്ടാനാണ് ഇപ്പോൾ സ്വീഡൻ ശ്രമിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയൻ പ്രക്ഷോഭം : 92 പേർ കൊല്ലപ്പെട്ടു

May 28th, 2012

syria-shelling-massacre-epathram

ബെയ്റൂട്ട് : സിറിയയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ സൈനികമായി നേരിട്ടതിനെ തുടർന്ന് നടന്ന രക്തച്ചൊരിച്ചിൽ തടയാനായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമാധാന പ്രക്രിയ ആരംഭിച്ചതിനു ശേഷം നടന്ന എറ്റവും കടുത്ത ആക്രമണത്തിൽ 92 പേർ കൊല്ലപ്പെട്ടതായി ഐക്യ രാഷ്ട്ര സഭ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 32 കുട്ടികളും ഉൾപ്പെടുന്നു. ഹൂല നഗരത്തിൽ വെള്ളിയാഴ്ച്ച നടന്ന കനത്ത ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നിരത്തി വെച്ച മുറിയുടെ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അർട്ടിലറി ടാങ്കുകൾ ഉതിർത്ത ഷെൽ ആക്രമണമാണ് ഹൂലാ നഗരത്തിൽ മരണം വിതച്ചത് എന്ന് നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ കുട്ടികളെ കൂട്ടകൊല ചെയ്തു

May 27th, 2012

Syria-Children-Massacre-epathram

ഡമാസ്‌ക്കസ്: കലാപം തുടരുന്ന സിറിയയില്‍ 32 കുട്ടികള്‍ കൊല്ലപ്പെട്ടു. കലാപം അടിച്ചമര്‍ത്താനുള്ള സൈനിക നടപടിക്കിടയിലാണ് കുട്ടികള്‍ കൊല്ലപെട്ടത്‌ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബാഷല്‍ അല്‍ അസാദിനെതിരെ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ് പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 90 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി യു. എന്‍. സംഘം കണ്ടെത്തി. കലാപം ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണിതെന്നാണ് പറയുന്നത്. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് സിറിയയില്‍ നടന്നതെന്നും സൈന്യം നടത്തിയ ക്രൂരകൃത്യത്തെ അപലപിക്കുന്നതായും ഉടന്‍ തന്നെ അന്താരാഷ്‌ട്ര നിയമം വഴി നടപടി സ്വീകരിക്കുമെന്നും യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്ക അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം : ചൈന

May 26th, 2012

hong-lei-epathram
ബീജിങ്:ചൈനയിലെ  മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള യു. എസ്. റിപ്പോര്‍ട്ട് തികച്ചും  പക്ഷപാതപരമാണെന്നും, അമേരിക്ക അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ചൈന ആവശ്യപ്പെട്ടു. വ്യാഴാഴ്ച യു. എസ്. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍  മനുഷ്യാവകാശ വിഷയത്തില് കാഹുനയെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ യാതൊരു വിധത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നില്ലെന്നും ഏവരും അംഗീകരിച്ച മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണു രാജ്യത്തു നടക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പ്രതികരിച്ചു. ഇക്കാര്യത്തില്‍ യു. എസ്. തെറ്റായി ചിന്തിക്കുന്നതും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്ക്‌ – യു. എസ്. ബന്ധം വഷളാവുന്നു

May 25th, 2012

afreedi-epathram

വാഷിംഗ്‌ടണ്‍: പാകിസ്‌താനു നിലവില്‍ നല്‍കിയിരുന്ന 520 ലക്ഷം ഡോളറില്‍ നിന്ന്‌ 330 ലക്ഷം യു. എസ്‌. ഡോളര്‍ ധനസഹായം യു. എസ്. സെനറ്റ് പാനല്‍ വെട്ടിക്കുറച്ചു‌. ഇതേ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. ഒസാമ ബിന്‍ലാദനെ കണ്ടുപിടിക്കാന്‍ സി. ഐ. എയെ സഹായിച്ച കുറ്റത്തിനു ഡോക്‌ടര്‍ ഷാഹില്‍ അഫ്രീദിയെ 33 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഈ നടപടി.  സെനറ്റ്‌ പാനല്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സെനറ്റ്‌ അപ്രോപ്രിയേറ്റ്‌ കമ്മറ്റി ഐക്യകണ്‌ഠമായാണ്‌ പാസാക്കിയത്‌.

രാജ്യദ്രോഹം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ ഡോ. അഫ്രീദിക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌. ലാദനെ ചികിത്സിക്കാന്‍ അബോട്ടബാദില്‍ എത്തിയ അഫ്രീദി ലാദന്റെ കുടുംബാംഗങ്ങളുടെ രക്‌ത സാംപിള്‍ എടുത്ത്‌ ഡി. എന്‍. എ. പരിശോധനയ്‌ക്ക് സി. ഐ. എയെ സഹായിക്കുകയായിരുന്നു.

ഡോ. അഫീദിക്കെതിരായ പാകിസ്‌താന്റെ ഈ നടപടിയെ അപലപനീയമെന്നു സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റിയിലെ ഡെമോക്രാറ്റിക്‌ ചെയര്‍പേഴ്‌സണ്‍ ഡിയാനെ ഫെയിന്‍സ്‌റ്റീന്‍ പറഞ്ഞു. അഫ്രീദിയെ ചാരനായി മുദ്രകുത്തുവല്ല, സേവനത്തെ പ്രകീര്‍ത്തിക്കുകയും പാരിതോഷികം നല്‍കുകയുമാണ്‌ വേണ്ടതെന്ന്‌ അവര്‍ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു

May 22nd, 2012

anti nato strike chicago-epathram

ഷികാഗോ: അമേരിക്കയില്‍ ആന്റി നാറ്റോ പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച വീണ്ടും ഷികാഗോ തെരുവ് പടിച്ചെടുത്തു. കഴിഞ്ഞ ദിവസം നാറ്റോ വിരുദ്ധ സമരത്തിനിടെ പോലിസ്‌ അതി ക്രൂരമായ ആക്രമണം നടത്തുകയും എഴുപത് പേരെ അറസ്റ്റ്‌ചെയ്‌തു കൊണ്ടുപോകുകയും ചെയ്തിരുന്നു. പോലിസ്‌ നരനായാട്ടില്‍ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതിനെതിരെ ഉണ്ടായ പ്രതിഷേധമായാണ്  വീണ്ടും പ്രക്ഷോഭകാരികള്‍ ഷിക്കാഗോ തെരുവ് പിടിച്ചെടുത്തത്. എന്നാല്‍ പോലിസ്‌ നടപടിയെ പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് തുടങ്ങി 60ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന നാറ്റോ സമ്മേളനം നടക്കുന്ന ബോയിംഗ് സെന്ററിനു മുന്നിലാണ് ഇരുന്നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച തടിച്ചു കൂടിയത്. ‘ഞങ്ങളെ തടയാനാവില്ല, പുതിയ ഒരു ലോകം സാധ്യമാണ്’ എന്ന് മുദ്രാവാക്യം വിളിച്ച സമരക്കാര്‍, പ്രതീകാത്മക ബോംബുകള്‍ എറിയുകയും നീണ്ട വര്‍ണ്ണപേപ്പറുകള്‍ മുകളിലേക്ക് പറപ്പിക്കുകയും ചെയ്തു. റോഡില്‍ മരിച്ചതു പോലെ കിടക്കുകയും കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മരിച്ചു കിടക്കുന്നവരുടെ ശരീരത്തിന് ചുറ്റും ചോക്ക് കൊണ്ട് വരയിടുകയും ചെയ്തു. ഇതേ സമയം ഒരാള്‍ മെഗാഫോണിലൂടെ ഭരണകൂടത്തിന്‍റെ യുദ്ധക്കൊതിക്കെതിരെ മുദ്രാവാക്യം വിളിച്ചു പറയുക തുടങ്ങിയ വ്യത്യസ്തമായ സമര പരിപാടികള്‍ക്കാണ് ബോയിംഗ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.
ബാരിക്കേഡുകള്‍ ഉയര്‍ത്തി കനത്ത സന്നാഹങ്ങളോടെയാണ് പോലീസ്  ബോയിംഗ് സെന്ററിനു മുമ്പില്‍ സമരക്കാരെ നേരിട്ടത്‌. പോലീസ് ആവശ്യപ്പെട്ടിട്ടും പ്രക്ഷോഭകര്‍ തെരുവില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ല തുടര്‍ന്ന് പോലീസ് ഒഴിപ്പിക്കല്‍ ആരംഭിക്കുകയായിരുന്നു അതോടെ സംഘര്‍ഷമായി സമരത്തിനെതിരെ ക്രൂരമായ മര്‍ദ്ദന മുറകളാണ് പോലീസ് പുറത്തെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തില്‍ പിടിയിലായവരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക

May 19th, 2012

srilankan-war-crimes-epathram

വാഷിംഗ്ടൺ : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തും എന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന മന്ത്രി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി കൂടിക്കാഴ്ച്ച നടത്തവെയാണ് ഈ കാര്യം അറിയിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളും സൈനികർ നടത്തിയ കുറ്റകൃത്യങ്ങളും ശ്രീലങ്കയുടെ അറ്റോർണി ജനറൽ അന്വേഷിച്ചു വരികയാണ്. ഈ അന്വേഷണം പൂർത്തിയാവാൻ ന്യായമായ സമയം അനുവദിക്കണം. ഇതിനു മുൻപായി എന്തെങ്കിലും അന്താരാഷ്ട്ര ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ട ചാവേർ ആക്രമണത്തിൽ 55 മരണം

May 11th, 2012

car-bomb-explosion-epathram

ദമാസ്കസ് : സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇന്നലെ നടന്ന ഇരട്ട ചാവേർ കാർ ബോംബ് ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു. 372 പേർക്ക് പരിക്കുണ്ട്. പ്രസിഡണ്ട് ബഷർ അൽ അസ്സദിനെതിരെ ഒരു വർഷത്തിലേറെ കാലമായി തുടർന്നു വരുന്ന പ്രക്ഷോഭത്തിൽ എറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടന്നത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ ആക്രമണത്തോടെ എപ്രിൽ 12ന് അന്താരാഷ്ട്ര ഇടനിലക്കാരനായ കോഫി അന്നന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വെടി നിർത്തൽ അപ്രായോഗികമായി തീർന്നു. വെടിനിർത്തൽ അവസാനിച്ചു എന്ന് പ്രതിപക്ഷ കക്ഷികൾ അഭിപ്രായപ്പെടുമ്പോൾ വെടിനിർത്തൽ തന്നെയാണ് മുന്നോട്ട് പോവാനുള്ള ഏക പ്രതീക്ഷ എന്നാണ് വെടി നിർത്തലിന് മുൻകൈ എടുത്ത പാശ്ചാത്യ രാജ്യങ്ങളുടെ പക്ഷം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 259101120»|

« Previous Page« Previous « അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍
Next »Next Page » ബോബ് മാര്‍ലി എന്ന മൂന്നാം ലോക ഗായകൻ മായാത്ത ഓര്‍മ്മ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine