മെക്കഫി പോലീസിൽ നിന്നും ഓടുന്നു

November 16th, 2012

john-mcafee-epathram

സാൻ പെദ്രോ : ലോകപ്രശസ്ത ആന്റി വയറസ് സോഫ്റ്റ്വെയർ ആയ മെക്കഫി യുടെ സ്ഥാപകൻ ജോൺ മെക്കഫി പോലീസ് പിടിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ. തന്റെ അയൽക്കാരൻ വെടിയേറ്റ് മരിച്ച കേസിൽ തന്നെ പ്രതിയാക്കാനായി പോലീസ് ശ്രമിക്കുകയാണെന്നും പടിയിലായാൽ അവർ തന്നെ കൊല്ലുമെന്നും ഭയന്നാണ് താൻ ഒളിവിൽ കഴിയുന്നത് എന്നും കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസ് എന്ന മാദ്ധ്യമ സ്ഥാപനത്തെ ടെലിഫോണിൽ വിളിച്ച് മെക്കഫി അറിയിച്ചു.

സോഫ്റ്റ്വെയർ രംഗത്തെ ഭീമന്മാരായ മെക്കഫിയുടെ സ്ഥാപകനും കോടീശ്വരനുമായ ജോൺ മെക്കഫി ദക്ഷിണ അമേരിക്കയിലെ തീരദേശ രാഷ്ട്രമായ ബെലീസിലാണ് കുറേ വർഷമായി താമസിക്കുന്നത്. അദ്ദേഹത്തിന്റെ വളർത്തു നായ്ക്കളും അംഗരക്ഷകന്മാരും അടുത്ത വീടുകളിലും മറ്റും അതിക്രമിച്ചു കയറുന്നതുമായി ബന്ധപ്പെട്ട് അയൽക്കാരനായ ഗ്രിഗറി ഫോൾ എന്ന വ്യക്തി മെക്കഫിയുമായി കലഹിക്കുകയും ഉണ്ടായതാണ് പിന്നീട് ഗ്രിഗറി വധിക്കപ്പെട്ടപ്പോൾ മെക്കഫി പോലീസിന്റെ നോട്ടപ്പുള്ളിയാവാൻ കാരണമായത്.

ബെലീസിലെ പോലീസ് തന്നെ പിടികൂടിയാൽ മർദ്ദിച്ച് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും എന്നും കസ്റ്റഡിയിൽ തന്നെ താൻ വധിക്കപ്പെടും എന്നുമാണ് മെക്കഫി ഭയക്കുന്നത് എന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിക്കുന്നു. പോലീസ് കടപ്പുറത്തുള്ള തന്റെ വീട്ടിൽ എത്തിയപ്പോൾ മണലിൽ സ്വയം കുഴിച്ചിട്ടാണ് മെക്കഫി പോലീസിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ഇപ്പോൾ ഒരു യുവതിയോടൊപ്പം അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിച്ചു വരികയാണ് എന്നും തന്റെ ടെലഫോൺ നമ്പർ പോലീസ് കണ്ടെത്താതിരിക്കാനായി ഇടയ്ക്കിടെ മാറ്റി വരികയാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ന് മലാല ദിനം

November 10th, 2012
യു.എന്‍: ഒടുവില്‍ അവളോടുള്ള ആദരവിന്റെ ഭാഗമായി  ലോകമെമ്പാടും നവമ്പര്‍ 10 നെ മലാല ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.  ന്യൂയോര്‍ക്കില്‍ വച്ച് യു.എന്‍ സെക്രട്ടറി ജനറല്‍  ബാങ്കി‌മൂണ്‍ ഇക്കാര്യം വ്യക്തമാക്കി.   ഒരു ടെഡ്ഡിബെയര്‍ പാവയെ കെട്ടിപ്പിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രവും ഒപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാലയുടെ നന്ദി പ്രസ്താവനയും ഒരുമിച്ചാണ്  ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.   എപ്പോള്‍ വേണമെങ്കിലും  ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്രഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായാണ് മലാല ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ്  മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. പ്രതീക്ഷിച്ച പോലെ ഒരു ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍  താലിബാന്‍ തീവ്രവാദികാള്‍ അവള്‍ക്ക് നേരെ തുരുതുരാവെടിയുതിര്‍ത്തെങ്കിലും ലോകത്തിന്റെ പ്രാര്‍ഥനയും ഒരു സംഘം ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചേര്‍ന്ന് ആ കുഞ്ഞിന്റെ ജീവന്‍ അണയാതെ കാത്തു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ബെര്‍മിങ്ങ് ഹാമിലെ ആശുപത്രിയില്‍ മലാല സുഖം പ്രാപിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കാരണം. താന്‍ ഇനിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടരും എന്നവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അവളുടെ ഡയറിക്കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് ലോകമവളെ വിളിക്കുന്നത്.മലാലയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ലോകമെമ്പാടു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

കന്യകാത്വം ലേലത്തിൽ : ലേലത്തുക 4.18 കോടി

October 25th, 2012

catarina-migliorini-virginity-auction-epathram

കാൻബെറ : ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന ലേലത്തിൽ ബ്രസീലിൽ നിന്നുമുള്ള ഒരു പെൺകുട്ടി തന്റെ കന്യകാത്വം വിറ്റു. 4.18 കോടി രൂപയ്ക്കാണ് പെൺകുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുത്താനുള്ള ലേലം ജപ്പാൻകാരനായ ഒരു ധനികൻ വിളിച്ചെടുത്തത്. കാതറീന എന്ന 20 കാരി പെൺകുട്ടിയെ ലേലം സംഘടിപ്പിച്ച കമ്പനി ഓസ്ട്രേലിയയിലേക്ക് വിമാനത്തിൽ കൊണ്ടു പോയി ലേലം വിളിച്ചടുത്ത നാറ്റ്സു എന്നയാൾക്ക് “സമ്മാനിക്കും”. അടുത്ത ഏതാനും ആഴ്ച്ചകൾക്കകം ഇവരെ വെളിപ്പെടുത്താത്ത ഒരു സ്വകാര്യ ഇടത്തേക്ക് കൊണ്ടു പോകും. അവിടെ വെച്ചാവും നാറ്റ്സു കാതറീനയുടെ കന്യകാത്വം നഷ്ടപ്പെടുത്തുക. ചടങ്ങിന് മുൻപും പിൻപും കാതറീനയുമായുള്ള അഭിമുഖ സംഭാഷണം ചിത്രീകരിക്കും. എന്നാൽ “സംഭവം” ചിത്രീകരിക്കില്ല എന്ന് ഡോക്യുമെന്ററിയുടെ നിർമ്മാതാവായ ജെയ്സൺ അറിയിച്ചു.

“കന്യകകളെ ആവശ്യമുണ്ട്” എന്ന ഇവരുടെ പരസ്യം വൻ വിവാദങ്ങളാണ് ഓസ്ട്രേലിയയിൽ ഉയർത്തിയത്. ഓൺലൈൻ ആയിരുന്നു ലേലം. അവസാന റൌണ്ടിൽ 15 പേരാണ് ലേലത്തിൽ ഉണ്ടായിരുന്നത്. അവസാനം ജപ്പാൻകാരനായ നാറ്റ്സു 4.18 കോടി രൂപയ്ക്ക് ലേലത്തിൽ വിജയിച്ചു.

ലേലത്തിന്റെ നിബന്ധനകൾ പ്രകാരം ഗർഭ നിരോധന ഉറ ഉപയോഗിക്കണം. മാത്രമല്ല നാറ്റ്സുവിനെ വിശദമായ വൈദ്യ പരിശോധനകൾക്ക് വിധേയമാക്കി ലൈംഗിക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.

ലേലം അവസാനിച്ച കാര്യം അറിഞ്ഞ കാതറീൻ അത്യന്തം ആഹ്ലാദവതിയായിരുന്നു. ബ്രസീലിൽ ഉള്ള തന്റെ കുടുംബാംഗങ്ങളെ ഉടൻ തന്നെ കാതറീൻ വിവരം അറിയിച്ചു. ഇത്തരമൊരു കാര്യം കാതറീൻ ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നിലെങ്കിലും അവരും ഏറെ സന്തോഷിച്ചു എന്നാണ് ജെയ്സൺ പറയുന്നത്.

ഇത് താൻ ഒരു ബിസിനസ് സംരംഭമായാണ് കാണുന്നത് എന്നാണ് കാതറീൻ പറയുന്നത്. തനിക്ക് വിദേശത്തേയ്ക്ക് യാത്ര ചെയ്യാം, സിനിമയിൽ അഭിനയിക്കാം എന്നതിന് പുറമെ ഒരു ബോണസ് കൂടി. അത്രയേ ഉള്ളൂ – കാതറീൻ വിശദീകരിക്കുന്നു. ജീവിതത്തിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് താൻ ഒരു അഭിസാരികയൊന്നുമാവില്ല. ഒരു തവണ ഒരു നല്ല ഫോട്ടോ എടുക്കുന്നയാൾ ഒരു നല്ല ഫോട്ടോഗ്രാഫർ ആകുമോ? കാതറീൻ ചോദിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇറാൻ ജീമെയിൽ നിരോധിച്ചു

October 2nd, 2012

gmail-blocked-epathram

ടെഹ്റാൻ : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ച വെബ് സൈറ്റായ യൂട്യൂബിന്റെ ഉടമകളായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സേവനമായ ജീമെയിൽ ഇറാൻ നിരോധിച്ചു. ഇതോടെ നിയമ സഭാ സാമാജികർ ഉൾപ്പെടെ ഇറാനിലെ ലക്ഷക്കണക്കിന് ജീമെയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഈമെയിൽ ലഭിക്കാതായി. ജീമെയിലിന് പകരമായി ഒരു പ്രാദേശിക ഈമെയിൽ സേവനം കൊണ്ടുവരും എന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഏറെനാളായി ഇന്റർനെറ്റ് അടക്കം ഒട്ടേറെ ഉന്നത സാങ്കേതിക മേഖലകളിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഇറാൻ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇടയിൽ ശാസ്ത്ര – സാങ്കേതിക രംഗത്തെ പുനരാഖ്യാനം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബഹിരാകാശ ഗവേഷണം, വിത്തുകോശ ഗവേഷണം, ആണവ ഗവേഷണം എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളിൽ ഇറാൻ മുന്നേറുന്നതിൽ അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും ഏറെ അരിശമുണ്ട്.

അമേരിക്ക കേന്ദ്ര ബിന്ദുവായുള്ള അന്താരാഷ്ട്ര വിവര സാങ്കേതിക ശൃംഖലയാണ് ഇന്റർനെറ്റ്. ഇതിനു ബദലായി മറ്റൊരു ശൃംഖല തന്നെ രൂപപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണെങ്കിലും അസാദ്ധ്യമല്ല. എന്നാൽ ഇത്തരമൊരു ശൃംഖല വികസിപ്പിച്ചെടുത്താൽ അതിന് മുസ്ലിം രാഷ്ട്രങ്ങളുടേയും അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടേയും പിന്തുണ ലഭിക്കും എന്ന് ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജൂലിയൻ അസാഞ്ജെ ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കും

September 27th, 2012

julian-assange-wikileaks-cablegate-epathram

ഐക്യരാഷ്ട്ര സഭ : ഭരണകൂടങ്ങൾ പൂഴ്ത്തി വെയ്ക്കാൻ ശ്രമിക്കുന്ന അപ്രിയ സത്യങ്ങൾ ലോകത്തിന് മുൻപാകെ വെളിപ്പെടുത്തി ഒട്ടേറെ പേരുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജെ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജെയ്ക്ക് ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുവാനുള്ള അവസരമൊരുക്കുന്നത് ഇക്വഡോർ തന്നെയാണ്. അസാഞ്ജെയുടെ രാഷ്ട്രീയ അഭയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ചേരുന്നത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ വീഡിയോ കോൺഫറൻസിങ്ങ് സംവിധാനം വഴിയായിരിക്കും അസാഞ്ജെ സംസാരിക്കുക. വിക്കിലീക്ക്സിന് എതിരെ നടപടികൾ സ്വീകരിക്കാൻ ആവാത്ത പശ്ചാത്തലത്തിൽ അസാഞ്ജെയെ വെട്ടിലാക്കാൻ ലൈംഗിക ആരോപണങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഈ കേസിന്റെ ബലത്തിൽ അസാഞ്ജെയെ സ്വീഡനിലേക്ക് കൈമാറ്റം ചെയ്യണം എന്ന ആവശ്യം ബ്രിട്ടൻ അംഗീകരിക്കുകയും ബ്രിട്ടീഷ് പോലീസ് അസാഞ്ജെയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. എംബസിക്ക് പുറത്ത് കാൽ കുത്തുന്ന നിമിഷം അസാഞ്ജെയെ അറസ്റ്റ് ചെയ്യും എന്നാണ് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാവി ബ്രിട്ടീഷ് രാഞ്ജി ‘അര്‍ദ്ധനഗ്നയാണ്‘

September 15th, 2012
ബ്രിട്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ പത്നി കേറ്റ് മിഡില്‍ ടണിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഒരു ഫ്രഞ്ച് മാഗസിന്‍ പ്രസിദ്ധീകരിച്ചു. ടെറസില്‍ കറുപ്പും വെളുപ്പും നിറമാര്‍ന്ന ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഭാവി രാഞ്ജിയെ കാണുക, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഇനിയൊരിക്കലും കാണാത്ത വിധത്തില്‍ എന്ന അടിക്കുറിപ്പോടെ ആണ് ഫ്രഞ്ച് സെലിബ്രിട്ടി മാഗസിനായ ക്ലോസിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.  കവര്‍ പേജ് കൂടാതെ അഞ്ചോളം ഉള്‍പ്പേജുകളിലും കേറ്റ് മിഡില്‍ ടണിന്റെ വിവിധ പോസിലുള്ള അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ മാസസിന്‍ നല്‍കിയിട്ടുണ്ട്. മാഗസിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വലിയ തോതില്‍ പ്രചരിച്ചു കോണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ആധികാരികതയെ കുറിച്ചും സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തിയ കേറ്റിന്റെ ചിത്രങ്ങള്‍ പപ്പരാസികള്‍ രഹസ്യമായി പകര്‍ത്തിയതാകാം എന്ന് കരുതുന്നു. ഇതേ കുറിച്ച് രാജകുടുമ്പം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അടുത്തിടെ ഹാരി രാജകുമാരന്‍ ലാസ് വേഗസിലെ ഹോട്ടല്‍ മുറിയില്‍ ഒരു യുവതിയ്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത് രാജകുടുമ്പത്തിനു വലിയ നാണക്കേട് വരുത്തിവച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആപ്പിളിന്റെ ഐ ഫോണ്‍ 5 പുറത്തിറങ്ങി

September 13th, 2012

iphone-5-epathram

സാന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ അതിന്റെ ഐഫോൺ പരമ്പരയിലെ ഏറ്റവും പുതിയ ഐഫോണ്‍‍ – 5 പുറത്തിറക്കി. ലോകമെമ്പാടുമുള്ള ആപ്പിള്‍  ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകായിരുന്നു ഐഫോൺ-5 നെ. സാന്‍‌ഫ്രാന്‍സിസ്കോയില്‍ വച്ചു നടന്ന ചടങ്ങില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോൺ 5 അവതരിപ്പിച്ചത്. 

സ്ക്രീനിന്റെ വലിപ്പം നാല് ഇഞ്ചായി ഉയര്‍ത്തിയതും കനം കുറഞ്ഞതും 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറി എന്നതുമെല്ലാമാണ് എടുത്തു പറയേണ്ട പ്രത്യേകതകള്‍. 112 ഗ്രാമാണ് ഐഫോൺ-5ന്റെ തൂക്കം. അലുമിനിയം, ഗ്ലാസ് എന്നിവയില്‍ കറുപ്പ്, വെള്ള എന്നീ നിറങ്ങളില്‍ മനോഹരമായ രൂപകല്പനയാണ് ഇതിനുള്ളത്.

എതിരാളികളും ടെക്നോളജിയും ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളെ ഉള്‍ക്കൊണ്ടു കൊണ്ടു തന്നെയാണ് ആപ്പിള്‍ കമ്പനി തങ്ങളുടെ പുതിയ ഉല്പന്നത്തെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബാറ്ററി ദൈര്‍ഘ്യം 225 മണിക്കൂറ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അരണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാവുന്ന 8 മെഗാപിക്സെല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. അമേരിക്കന്‍ വിപണിയില്‍ 16 ജിബിക്ക് 199 ഡോളറും, 32 ജിബിക്ക് 299 ഡോളറും, 64 ജിബിക്ക് 399 ഡോളറുമാണ് പുതിയ മോഡലിന്റെ വില. വിപണിയില്‍ സാംസങ്ങിന്റെ ഗ്യാലക്സി ത്രീയുമായാകും ഐഫോണ്‍-5 ഏറ്റുമുട്ടുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് വധം : ബാലന് തടവ്

September 5th, 2012

facebook-ban-in-india-epathram

അംസ്റ്റർഡാം : ഫേസ്ബുക്കിലെ പോസ്റ്റുകൾ ജനിപ്പിച്ച വിദ്വേഷം ഹോളൻഡിൽ 15 വയസുള്ള ഒരു പെൺകുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചു. പെൺകുട്ടിയെ കൊന്നതാകട്ടെ പെൺകുട്ടിയെ അറിയുക പോലും ചെയ്യാത്ത ഒരു 15 വയസുകാരനും. സോഷ്യൽ മീഡിയയുടെ സാമൂഹിക ആഘാതത്തെ പറ്റിയുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായിരിക്കുകയാണ്.

ആഴ്ച്ചകളോളം കൊല്ലപ്പെട്ട പെൺകുട്ടി തന്റെ രണ്ട് സുഹൃത്തുക്കളുമായി ഫേസ്ബുക്കിൽ വാദപ്രതിവാദങ്ങൾ നടത്തി കലഹിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. കലഹം മൂത്ത് വിദ്വേഷം കടുത്തപ്പോൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾ കുട്ടിയെ വക വരുത്താൻ തീരുമാനിക്കുകയും ഇതിനായി ഫേസ്ബുക്ക് വഴി തന്നെ ഒരു വാടക കൊലയാളിയെ കണ്ടെത്തുകയും ചെയ്തു. 1000 യൂറോയാണ് ഇവർ പ്രതിഫലമായി പെൺകുട്ടിയെ വധിക്കാനുള്ള കരാർ ഏറ്റെടുത്ത 15 കാരനായ ഡച്ച് ബാലന് വാഗ്ദാനം ചെയ്തത്.

ഡച്ച് ബാലനെ കോടതി ഒരു വർഷം ദുർഗുണ പാഠശാലയിൽ തടവിന് വിധിച്ചു. തന്റെ മകളുടെ ജീവന് പകരമായി ബാലന് വെറും ഒരു വർഷം തടവ് നൽകിയതിൽ പെൺകുട്ടിയുടെ പിതാവിന് അമർഷമുണ്ട്. എന്നാൽ നെതർലൻഡ്സിലെ നിയമപ്രകാരം കുട്ടികൾക്ക് നൽകാവുന്ന പരമാവധി ശിക്ഷയാണ് ഇത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൈക്രോസോഫ്റ്റ് ലോഗോ മാറ്റുന്നു

August 30th, 2012

ms new logo-epathram
കാല്‍നൂറ്റാണ്ടായി കമ്പ്യൂട്ടറില്‍ പാറിക്കളിക്കുന്ന മൈക്രോസോഫ്റ്റിന്റെ  പതാക ഇനി പാറുകയില്ല. മൈക്രോസോഫ്റ്റിന്റെ ലോഗോയായ പാറിക്കളിക്കുന്ന പതാക ലോഗോയില്‍ മാറ്റം വരുത്തുന്നു. പഴയ നിറങ്ങള്‍ നിലനിര്‍ത്തി പച്ച, നീല, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള നാല് ചതുരക്കട്ടകളുള്ള, വലതു ഭാഗത്ത് മൈക്രോസോഫ്റ്റ് എന്നെഴുതിയതാണ് ഇനി മുതല്‍ മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളുടെ ലോഗോ. മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിന്‍ഡോസ് 8ലും ഓഫിസ് സ്യൂട്ടിലും പുതിയ ലോഗോയാണ് ഉണ്ടാവുക. കമ്പനിയുടെ ബ്ലോഗായ ടെക്‌നെറ്റില്‍  ലോഗോയുടെ മാറ്റത്തെ മൈക്രോസോഫ്റ്റിന്റെ വലിയ മാറ്റമായിത്തന്നെയാണ് വിവരിച്ചിട്ടുള്ളത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on മൈക്രോസോഫ്റ്റ് ലോഗോ മാറ്റുന്നു

ലൈക്കടിക്കാത്ത ഫെയ്സ്ബുക്ക് ഓഹരി

August 18th, 2012

people-on-facebook-epathram

ന്യൂ യോര്‍ക്ക്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മേഖലയിലെ തലതൊട്ടപ്പനായ ഫേസ്‌ബുക്കിന്റെ ഓഹരിക്ക് വന്‍ തകര്‍ച്ച. വമ്പന്‍ പ്രതീക്ഷയോടെ ഓഹരി വിപണിയിലേക്ക് കഴിഞ്ഞ മെയ് മാസത്തില്‍ പ്രവേശിച്ച ഫേസ്‌ബുക്കിനു ഈ രംഗത്ത്  അടിതെറ്റുന്നതായാണ് സൂചന. തുടക്കത്തില്‍ 38 ഡോളറില്‍ തുടങ്ങിയ വില 19.83 ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പു കുത്തുക യായിരുന്നു

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ലൈക്കടിക്കാത്ത ഫെയ്സ്ബുക്ക് ഓഹരി

3 of 1023410»|

« Previous Page« Previous « ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ തുടരുന്നു
Next »Next Page » എത്യോപ്യന്‍ പ്രധാനമന്ത്രി അന്തരിച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine