പടക്കം പൊട്ടിച്ച വൈറൽ ചേട്ടനെ കണ്ടു മുട്ടി : ബിജുക്കുട്ടൻ

April 15th, 2026

viaral-fire-work-on-vishu-actor-bijukuttan-with-shiban-ePathram
ഹാസ്യ നടൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന ബിജു ക്കുട്ടന്റെ വേറിട്ട ഒരു വേഷം ആയിരുന്നു ‘വാഴ-2’ എന്ന സിനിമയിലെ അച്ഛൻ. ബിജുക്കുട്ടൻ അഭിനയിച്ച ഹൃദയ സ്പർശിയായ ഒരു രംഗം, വിഷുവിനു പടക്കം പൊട്ടിക്കുമ്പോൾ റോഡിൽ തല്ലിയടിച്ച് വീഴുന്നതും.

യഥാർത്ഥ സംഭവത്തിൽ നിന്നും വാഴയിൽ പുനഃ സൃഷ്ടിച്ച വിഷ്വൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ബിജു കുട്ടന് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

വർഷങ്ങൾക്കു മുൻപ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഒരുക്കിയ ഈ രംഗം വാഴയിലും ഹിറ്റ് ആയപ്പോൾ വിഷു ദിവസം തന്നെ അതിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി ബിജുക്കുട്ടൻ ഇട്ടൊരു ഫെയ്‌സ് ബുക്ക് പോസ്റ്റും വൈറൽ ആയി.

bijukuttan-revealed-story-of-viral-vishu-fire-work-and-replaced-in-vazha-2-movie-ePathram

വാഴ -2 യിൽ ചിത്രീകരിച്ച രംഗവും യഥാർത്ഥ പടക്കം പൊട്ടിക്കലും

പടക്കം പൊട്ടിക്കുന്ന വീഡിയോയുടെ പിന്നിൽ കണ്ണീരിൽ കുതിർന്ന ഒരു യാഥാർത്ഥ്യമുണ്ട് എന്നാണു അദ്ദേഹം പറയുന്നത്.

യഥാർത്ഥ സംഭവത്തിലെ അച്ഛനെ തേടി സോഷ്യൽ മീഡിയ ഗ്രൂപ്പുകളും അന്വേഷണത്തിൽ ആയിരുന്നു. എന്നാൽ ആർക്കും പിടി കൊടുക്കാതെ മാറി നടന്ന വ്യക്തി, സിനിമയിലെ രംഗവും ഹിറ്റ് ആയതോടെ തന്നെ തേടി എത്തി എന്നാണു ബിജുക്കുട്ടൻ സോഷ്യൽ മീഡിയയിൽ അറിയിച്ചത്.

“വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേ പോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്, സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്?, എവിടെ യാണ്?, എന്തു സംഭവിച്ചു?  എന്നൊക്കെ.”

ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻ ദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു.

വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേ പോലെ ഞങ്ങൾ സിനിമയിൽ ചെയ്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

vishu-fire-work-of-shiban-bijukuttan-remembering-old-vishu-days-ePathram

യഥാർത്ഥ വീഡിയോവിൽ നിന്നുള്ള ഇമേജ് : A I നിർമ്മിതം

‘എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ, എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടികരഞ്ഞു കൊണ്ട് ഓടിവന്നു എന്നെ കെട്ടി പ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി.

എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടി.

ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചു പോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമ പ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.

പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തു നിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്. ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ.

ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേ പോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.

തൻറെ ജീവിതം പകർത്തി വെച്ചതു പോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. അതെങ്ങനെ എന്നും ചേട്ടൻ എന്നോട് ചോദിച്ചു. അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല.

ഞാൻ രണ്ടു മൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതു പോലെ അത് വിപിൻ ദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.

ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ. ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു. Image Credits : F B Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആശാ ഭോസ്‌ലെ അന്തരിച്ചു

April 12th, 2026

singer-asha-bhosle-passes-away-ePathram
പ്രശസ്ത ഗായികയും ദേശീയ അവാർഡു ജേതാവുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായർ) ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച.

80 വർഷക്കാലം നീണ്ടു നിന്ന സംഗീത സപര്യ യിൽ ഇരുപതോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിൽ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളത്തിൽ സുജാത (1977) എന്ന ചിത്രത്തിലെ ‘സ്വയം വര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു പ്രാവശ്യം അവരെ തേടി എത്തി. 2000 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008 ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ 2011 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ഗ്രാമി അവാര്‍ഡിന് നാമ നിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്‌ലെ.

മറാഠാ നാടക രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായകൻ ആയിരുന്നു ദീന നാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപതംബര്‍ എട്ടിന് ഇന്‍ഡോറിൽ ജനിച്ചു.

മാതാവ്: ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യ നാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. Imge Credit : WiKiPeDiA

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അനുമതി ഇല്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കരുത് : മോഹന്‍ ലാല്‍ ഹൈക്കോടതിയിൽ

March 24th, 2026

mohanlal-thinking-epathram
വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍.

തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതി ഇല്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണം എന്നും വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.

ഉത്പന്നങ്ങള്‍, അവയുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ എന്നിവയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വീഡിയോ കളിലും സെലിബ്രിറ്റികളുടെ ശബ്ദവും ചിത്രങ്ങളും അവരുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നുണ്ട്.

ഇതിനു എതിരെ നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. അമിതാബ് ബച്ചൻ, അനിൽ കപൂർ, സോനാക്ഷി സിൻഹ തുടങ്ങി സിനിമാ-ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. പി. വെങ്കിടേഷ് അന്തരിച്ചു

February 3rd, 2026

music-director-s-p-venkitesh-passes-away-ePathram
പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ യിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും പ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

1986 ൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി. പി. ബാല ഗോപാലന്‍ എം. എ. എന്ന സിനിമയില്‍ എ. ടി. ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ സിനിമ യുടെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു.

ഇതേ വർഷം തന്നെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയുടെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകി ഹിറ്റ് സംഗീത സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി.

പിന്നീട് വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, കിലുക്കം, ഭൂമിയിലെ രാജാക്കൻമാർ, മിന്നാരം, മാന്ത്രികം, ദൗത്യം, തുടർക്കഥ, സ്പടികം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കുട്ടേട്ടന്‍, വാല്‍സല്യം, സൈന്യം, സോപാനം, പൈതൃകം, അർത്ഥന, ദേശാനടക്കിളികൾ കരയാറില്ല, ഭീഷ്മാചാര്യ, കാഴ്ചയ്ക്കപ്പുറം, കാബൂളിവാല, വ്യൂഹം, എന്നോടിഷ്ടം കൂടാമോ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, സൂപ്പർമാൻ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതു മണവാളൻ, ഹൈവേ, കാശ്മീരം തുടങ്ങി 150 ഓളം ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി.

പൈതൃകം, ജനം (1993-ൽ) എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിട നല്‍കി കേരളം

December 21st, 2025

sreenivasan-funeral-epathram

കൊച്ചി: പ്രിയ നടന്‍ ശ്രീനിവാസന്‌ വിട നല്‍കി കേരളം. ഉദയം‌പേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെ ആയിരുന്നു സംസ്ക്കാരം. മക്കളായ വിനീതും ധ്യാനും ചിതക്ക് തീ കൊളുത്തി. ആയിരക്കണക്കിന്‌ ആളുകളാണ്‌ സംസ്ക്കാരത്തിന്‌ വീട്ടില്‍ എത്തിയത്. സം‌വിധായകന്‍ സത്യന്‍ അന്തിക്കാട് “എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്ന് എഴുതിയ ഒരു കുറിപ്പും പേനയും ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ സമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും ചലചിത്ര പ്രവര്‍ത്തകരും അടക്കം അനേകായിരങ്ങള്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 177123...1020...Last »

« Previous « ശ്രീനിവാസന്‍ ഓര്‍മ്മയായി
Next Page » എസ്. പി. വെങ്കിടേഷ് അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine