ധനുഷും ഐശ്വര്യയും വിവാഹ മോചിതരായി

November 29th, 2024

dhanush-epathram
നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. വിവാഹ മോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് ഇറക്കി. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല എന്ന ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം 2004 ലാണ് നടന്നത്. യാത്ര, ലിംഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ധനുഷിനെ നായകനാക്കി ‘3’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.

ഇവർ വിവാഹ ബന്ധം വേര്‍പിരിയുന്നു എന്നുള്ള വാർത്ത പുറത്തു വന്നത് 2022 ലാണ്. സംയുക്ത പ്രസ്താവനയായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. വേര്‍ പിരിയുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.

മൂന്നു തവണ ഈ കേസ് കോടതി പരിഗണിച്ചിരുന്നു. മൂന്ന് പ്രാവശ്യവും ഹിയറിംഗിന് എത്തിയില്ല. അത് കൊണ്ട് തന്നെ ഇരുവരും തുടർന്നും ഒന്നിച്ച് പോകും എന്നും ഈയിടെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ നവംബര്‍ 21 ന് നടന്ന അവസാന ഹിയറിംഗിന് ഇവർ കോടതിയിൽ ഹാജരായി.

ഒന്നിച്ചു ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ല എന്ന് ഇരുവരും കോടതി‌യെ ബോധിപ്പിച്ചു. തുടർന്നാണ് വിവാഹ മോചനം കോടതി അംഗീകരിച്ചത്. Insta

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘ഉലകനായകൻ’ എന്ന് ഇനി വിളിക്കരുത് : അഭ്യർത്ഥനയുമായി കമൽ ഹാസൻ

November 11th, 2024

kamal-hasan-request-dont-call-ulakanayakan-ePathram
തന്നെ ഇനിയാരും ‘ഉലക നായകൻ’ എന്ന് വിളിക്കരുത് എന്ന് കമൽ ഹാസൻ. സോഷ്യൽ മീഡിയ പേജു കളി ലൂടെയാണ് അദ്ദേഹം ഈ അഭ്യർത്ഥന പങ്കു വെച്ചിരിക്കുന്നത്.

ആരാധകർ, മാധ്യമങ്ങൾ, സുഹൃത്തുക്കൾ, പാർട്ടി അംഗങ്ങൾ എന്നിങ്ങനെ തന്നെ ഇഷ്ടപ്പെടുന്നവർ ആരും ഇനി ഉലക നായകൻ എന്ന് വിളിക്കേണ്ടതില്ല. കമൽ ഹാസൻ എന്നോ കമൽ എന്നോ കെ. എച്ച്. എന്നോ അഭി സംബോധന ചെയ്താൽ മതി എന്നും കമൽ അറിയിച്ചു.

നർത്തകൻ, നടൻ, ഗായകൻ, എഴുത്തുകാരൻ, നിർമ്മാതാവ് സംവിധായകൻ എന്നിങ്ങനെ സിനിമയുടെ ഏറെക്കുറെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയെ ആദ്യം ‘സകല കലാ വല്ലഭൻ’ എന്നും എന്നും പിന്നീട് ‘ഉലക നായകൻ’ എന്നുമാണ് സ്നേഹ ത്തോടെയും ആരാധന യോടെയും ആരാധകർ വിശേഷിപ്പിക്കുന്നത്.

എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങൾ എന്നെ ‘ഉലക നായകൻ’ എന്നതുൾപ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്.

ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതൽ പഠിക്കാനും കലയിൽ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണ്. കഴിവുള്ള കലാ കാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്. കലാകാരൻ കലയേക്കാൾ വലുതല്ല എന്നാണ് എൻ്റെ വിശ്വാസം.

എൻ്റെ അപൂർണ്ണതകളെ മെച്ചപ്പെടുത്തുവാൻ ഉള്ള എൻ്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നില കൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേൽപ്പറഞ്ഞ ശീർഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാൻ ഞാൻ നിർബന്ധതനാകുന്നു.

നിങ്ങളുടെ ദയക്ക് വീണ്ടും നന്ദി. ഈ തീരുമാനം വിനയത്തിൻ്റെയും എൻ്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വസ്തത പുലർത്താനുള്ള ആഗ്രഹത്തിൽ നിന്നാണ് വരുന്നതെന്ന് ദയവായി അറിയുക. എന്നാണു കമൽ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചത്. Twitter  & FaceBook

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

November 6th, 2024

Nivin-Pauly-epathram
കൊച്ചി : ലൈംഗിക പീഡന ആരോപണക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞു ദുബായില്‍ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ള ഒരു സ്ത്രീയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷിച്ചിരുന്നു.

കൃത്യം നടന്നു എന്ന് സ്ത്രീ ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പോലീസ് കണ്ടെത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ല എന്ന് വ്യക്തമായി എന്നും പോലീസ്.

കേസിലെ ആറാം പ്രതി ആയിരുന്ന നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് കോതമംഗലം ഊന്നുകല്‍ പോലീസ് ഒഴിവാക്കി.പ്രതി പ്പട്ടികയില്‍ നിന്ന് നിവിനെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു.

actor-nivin-pauly-ePathram

തനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വ്യാജ ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടത്തണം എന്നും ഇതിലെ ഗൂഡാലോചന കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നൽകി യിരുന്നു. സംഭവം ആരോപിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ല. തെളിവിനായി പാസ്സ്‌ പോർട്ട് കോപ്പികളും നിവിന്‍ പോളി പരാതിക്കു കൂടെ സമർപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദൈവങ്ങളായ ആരാധകര്‍ക്ക് നന്ദി : രജനീകാന്ത്

October 6th, 2024

rajnikanth-epathram
എന്നെ ജീവനോടെ നില നിര്‍ത്തുകയും സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എൻ്റെ ആരാധകര്‍ക്കും ആശുപത്രി യില്‍ ആയിരുന്നപ്പോള്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖല യിലേയും രാഷ്ട്രീയ രംഗത്തെയും എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും പത്ര പ്രവര്‍ത്തകര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.

തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടുള്ള രജനിയുടെ ട്വീറ്റ് വൈറലായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബര്‍ 30 നാണ് രജനീ കാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയ ത്തിലേക്ക് പോകുന്ന രക്തക്കുഴലുകളിലെ വീക്കം മാറ്റാനുള്ള സ്റ്റെൻഡ് ഇട്ടിട്ടുണ്ടെന്നുള്ള വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഒക്ടോബർ നാലിന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. ചികിത്സയിലിരിക്കെ വിവരങ്ങള്‍ നേരിട്ട് അന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, അമിതാബ് ബച്ചൻ തുടങ്ങിയവർക്കും നന്ദി അറിയിച്ചു.

ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന രജനി ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്.  അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബാട്ടി ഉള്‍പ്പടെ യുള്ള വന്‍ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹൻ ലാൽ രാജി വെച്ചു : A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു

August 27th, 2024

mohanlal-thinking-epathram
താര സംഘടന A M M A യുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മോഹൻലാൽ രാജി വെച്ചു. സംഘടനയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. 17 അംഗ A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു.

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഭരണ സമിതിയിലെ ചില ഭാര വാഹികൾ നേരിടേണ്ടി വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, A M M A യുടെ നിലവിലുള്ള ഭരണ സമിതി,  ധാർമ്മികമായ ഉത്തര വാദിത്വം മുൻ നിർത്തി രാജി വെക്കുന്നു എന്നാണു പ്രസിഡണ്ട് മോഹൻ ലാൽ സൂചിപ്പിച്ചത്.

ആരോപണം നേരിടേണ്ടി വന്ന A M M A ജനറൽ സെക്രട്ടറി നടൻ സിദ്ധീഖ് കഴിഞ്ഞ ദിവസം തൽസ്ഥാനം രാജി വെച്ചിരുന്നു. സെക്രട്ടറി സ്ഥാനം താൽക്കാലികമായി ഏൽക്കേണ്ടിയിരുന്ന നടൻ ബാബു രാജിനു എതിരെയും ലൈംഗിക ആരോപണം ഉയർന്നു.

ഇതോടെ താര സംഘടന കടുത്ത പ്രതി സന്ധിയിലും ഭരണ സമിതി സമ്മർദ്ദത്തിലും ആയി. നാല് ദിവസമായി കൊച്ചിയിലെ സംഘടനാ ഓഫീസ് അടച്ചു പൂട്ടിയ നിലയിൽ തുടരുന്നു എന്നാണു റിപ്പോർട്ട്.

എല്ലാ മാസവും ഒന്നാം തീയ്യതി തോറും മുതിർന്ന അംഗങ്ങൾക്കായി നൽകി വരുന്ന കൈനീട്ടവും ചികിത്സക്കായി നൽകി വരുന്ന സഹായവും തടസ്സം കൂടാതെ ലഭ്യമാക്കും.

അടുത്ത പൊതുയോഗം വരെ  A M M A യുടെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നിലവിലുള്ള ഭരണ സമിതി താൽക്കാലിക സംവിധാനം ഒരുക്കി യിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പൊതു യോഗം ചേർന്ന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 173123...1020...Last »

« Previous Page« Previous « സംവിധായകൻ മോഹൻ അന്തരിച്ചു
Next »Next Page » ദൈവങ്ങളായ ആരാധകര്‍ക്ക് നന്ദി : രജനീകാന്ത് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine