കൊച്ചി: യുവ നടന്‍ പൃഥ്‌വിരാജിന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. ഫെഫ്ക, തീയെറ്റര്‍ ഉടമകളുടെ സംഘടനകള്‍, ഔട്ട് ഡോര്‍ യൂണിറ്റ് ഉടമകള്‍ തുടങ്ങിയവര്‍ക്ക് പൃഥ്‌വിരാജ് നായകനായി അഭിനയിക്കുന്ന സിനിമകളുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ കത്തു നല്‍കി. പൃഥ്‌വി നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പോലീസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്‌വിരാജ് നായകനായി അഭിനയിച്ച രഘുപതി രാഘവ രാജാറാം എന്ന സിനിമ പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ തൃപ്തനായിരുന്നില്ല എന്നാണ് കാരണമായി പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രോഡ്യൂസേഴ്സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. നിര്‍മ്മാതാവിനു നഷ്ടം ഉണ്ടാകാതെ മറ്റൊരു ചിത്രം തങ്ങള്‍ സഹകരിക്കാമെന്ന് ഷാജിയും പൃഥ്‌വിയും സമ്മതിച്ചതായിരുന്നു എന്നും പിന്നീട് ഇവര്‍ വാക്കു പാലിച്ചില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന ആരോപിക്കുന്നത്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് ഉണ്ടായ തുടര്‍ പരാജയങ്ങളാണ് സംവിധായകനെന്ന നിലയില്‍ ഷാജി കൈലാസിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്‌വിരാജിനെ നായകനായ സിംഹാസനവും ജയറാമിന്റെ മദിരാശിയുമാണ് ഏറ്റവും അവസാനം പരാജയപ്പെട്ട ഷാജി കൈലാസ് ചിത്രങ്ങള്‍.രണ്ടു ചിത്രങ്ങളും റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഹോള്‍ഡോവര്‍ ആയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, filmmakers, prithviraj