
ചെന്നൈ : പ്രശസ്ത ചലച്ചിത്ര നടി സുജാത (58) അന്തരിച്ചു. മലയാളം, തമിഴ്. തെലുങ്ക്, ഹിന്ദി ഭാഷ കളിലായി മുന്നൂറിലധികം സിനിമ കളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ യില്‍ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. അസുഖ ബാധിതയായി ചികിത്സ യില്‍ ആയിരുന്നു.
കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ കഥൈ എന്ന തമിഴ് സിനിമ യിലൂടെയാണ് അവര്‍ സിനിമ രംഗത്ത് എത്തിയത്. ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനീകാന്ത് എന്നിവരുടെ നായിക യായി അഭിനയിച്ചിട്ടുണ്ട്.
(സുജാത അഭിനയിച്ച ‘ഒരു വിളിപ്പാടകലെ’ യിലെ ഗാനരംഗം.)
എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത തപസ്വിനി യിലൂടെയാണ് മലയാളത്തില്‍ അഭിനയിച്ചു തുടങ്ങിയത് തുടര്‍ന്ന്‍ ഭ്രഷ്ട്, ഒരു വിളിപ്പാടകലെ, അച്ചാണി, എറണാകുളം ജംഗ്ഷന്‍, ഉദയം കിഴക്കു തന്നെ തുടങ്ങിയ അമ്പതോളം സിനിമ കളില്‍ അഭിനയിച്ചു.
അമ്മ വേഷങ്ങളി ലൂടെ രണ്ടാം വരവിലും മലയാള ത്തില്‍ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. ഹരിഹരന്‍റെ മയൂഖം, സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം, രഞ്ജിത്ത് ഒരുക്കിയ ചന്ദ്രോത്സവം തുടങ്ങിയ സിനിമ കളിലെ അമ്മ കഥാപാത്ര ങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി. എറണാകുളം മരട് സ്വദേശിനി യാണ്.
- pma























ആദരാഞലികള്‍
ഈ മനൊഹര ഗാനത്തില്‍ അഭിനയിചത് സുജാത