പണ്ഡിറ്റ് രവി ശങ്കറിന്റെ മകളും വിഖ്യാത സിത്താര്‍ സംഗീതജ്ഞയുമായ അനുഷ്ക്ക ശങ്കറിന്റെ സ്വകാര്യ ചിത്രങ്ങള്‍ വെളിപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടി എടുക്കാന്‍ ശ്രമിച്ച മുംബൈ നിവാസി പോലീസ് പിടിയിലായി. അനുഷ്ക്കയുടെ ലാപ് ടോപ് നന്നാക്കാന്‍ കൊടുത്തപ്പോഴാണ് ഈ ചിത്രങ്ങള്‍ ഇയാള്‍ കൈവശപ്പെടുത്തിയത് എന്ന് കരുതപ്പെടുന്നു.
അനുഷ്ക്ക
ദക്ഷിണ ഡല്‍ഹിയിലെ ഒരു കമ്പനിയിലാണ് അനൂഷ്ക്ക തന്റെ ലാപ്ടോപ് നന്നാക്കാന്‍ കൊടുത്തത്. ഈ ചിത്രങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും ഇത് പരസ്യപ്പെടുത്താതിരിയ്ക്കാന്‍ തനിക്ക് ഒരു ലക്ഷം ഡോളര്‍ നല്‍കണം എന്നും ആവശ്യപ്പെട്ട് ഇയാള്‍ അനുഷ്കക്ക് ഈമയില്‍ സന്ദേശം അയച്ചു. ഇതിനെ തുടര്‍ന്ന് പണ്ഡിറ്റ് രവി ശങ്കര്‍ കഴിഞ്ഞ ആഴ്‌ച്ച പോലീസില്‍ പരാതിപ്പെടുകയും പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ സെപ്റ്റംബര്‍ 15 ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഈ ചിത്രങ്ങള്‍ എങ്ങിനെ ലഭിച്ചു എന്നത് അന്വേഷിച്ചു വരികയാണ്.
അനുഷ്ക്ക സിത്താര്‍ വായിക്കുന്നു
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: anoushka-shankar























VERY GOOD..vedio samvidhaanam nannaayirikkunnu..aashamsakal.by, vinod kumar, abudhabi