ലണ്ടന്‍: ബോളിവുഡ് നടന്‍ ദേവാനന്ദ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനില്‍ വെച്ച് അന്തരിച്ചു. 88 വയസ്സായിരുന്നു. പരിശോധനകള്‍ക്കായി ലണ്ടനിലെ ആശുപത്രിയില്‍ എത്തിയതായിരുന്നു. മകന്‍ സുനിലും കൂടെയുണ്ടായിരുന്നു. 1946 ല്‍ ഇറങ്ങിയ ഹം ഏക് ഹെ എന്ന ചിത്രത്തിലൂടെയാണ് ദേവാനനന്ദ് സിനിമാ ലോകത്തെത്തുന്നത്. പെയിംഗ് ഗസ്റ്റ്, ബാസ്സി, വാറന്റ്, ഹരേ രാമാ ഹരേ കൃഷ്ണ, ദസ് പര്‍ദേസ, ജ്വല്‍ തീഫ്, സി ഐ ഡി, ജോണി മേരാ നാം, അമീര്‍ ഗരീബ് തുടങ്ങിയ ചിത്രങ്ങല്‍ ബോളിവുഡിലെ വന്‍ ഹിറ്റുകളായി. ബോളിവുഡിലെ നിത്യ ഹരിത നായകനായിരുന്നു ദേവാനന്ദ്. ഇന്ത്യന്‍ സിനിമയ്ക്കു ദേവാനന്ദ് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2002ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും, 2001ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചിരുന്നു. മികച്ച നടനുളള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ 1955, 58, 66, 91 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട് 1955, 58, 66, 91 മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. “റൊമാന്‍സ് സിംഗ് വിത്ത് ലൗ’ എന്ന പേരിലുളള ആത്മകഥ പ്രശസ്തമാണ്. കല്‍പ്പനാ കാര്‍ത്തിക്കാണ് ആണ് ഭാര്യ.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bollywood, obituary, remembrance