പനാജി: ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ നാല്‍പ്പത്തിരണ്ടാമത് രാജ്യാന്തര ഗോവന്‍ ചലച്ചിത്ര മേള ഇന്ന് പനാജിയില്‍ തുടക്കംക്കുറിച്ചു. 286 സിനിമകളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ‘ദി കോണ്‍സല്‍ ഓഫ് ബോര്‍ദോ’ ആണ് ഉദ്ഘാടന ചിത്രം. മത്സര വിഭാഗത്തില്‍ 18 ചിത്രങ്ങളാണ് ഉള്ളത്. ലോകസിനിമാ വിഭാഗത്തില്‍ 74 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ ഭാഷകളില്‍ നിനിന്നായി 112 ചിത്രങ്ങളുണ്ട്. ഇന്ത്യന്‍ പനോരമയില്‍ നിന്നും മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 82 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 10 ചിത്രങ്ങളുടെ രാജ്യാന്തര പ്രീമിയറും 15 എണ്ണത്തിന്റെ ഏഷ്യന്‍ പ്രീമിയറിനും ഗോവ വേദിയാകും. 8000ല്‍ അധികം ഡെലിഗേറ്റുകളും സിനിമാ പ്രവര്‍ത്തകരും 400 മാധ്യമപ്രവര്‍ത്തകരും ഫെസ്റ്റിവലിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival, filmmakers, world-cinema