തിരുവനന്തപുരം : പതിനാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് ഡിസംബര്‍ 9 ന് ആരംഭിക്കും. ഉല്‍ഘാടനവും സമാപനവും നിശാഗന്ധിയില്‍ ആയിരിക്കും അരങ്ങേറുക. ഉത്സവത്തിലെ ആദ്യ ചിത്രവും, ഇപ്പോഴത്തെ മലയാള സിനിമ എന്ന വിഭാഗത്തിലെ ചിത്രങ്ങളും, ഉത്സവത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം സമാപന ദിനത്തിലും നിശാഗന്ധിയില്‍ തന്നെയായിരിക്കും പ്രദര്‍ശിപ്പിക്കുക.
ഇരുന്നൂറോളം ചിത്രങ്ങളാണ് ഉത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇവ മറ്റു പത്ത് തിയേറ്ററുകളില്‍ ആവും പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 8:45 നാണ് പ്രദര്‍ശനം തുടങ്ങുന്നത്. ഒരു ദിവസം അഞ്ചു ഷോ ആയിരിക്കും ഉണ്ടാവുക.
ഇപ്പോഴത്തെ മലയാള സിനിമ എന്ന വിഭാഗത്തില്‍ ഗദ്ദാമ, കര്‍മ്മയോഗി, പകര്‍ന്നാട്ടം, അകം, പ്രാഞ്ചിയേട്ടന്, ശങ്കരനും മോഹനനും, ട്രാഫിക് എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival