കൊച്ചി : നടന്‍ സലീംകുമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന ത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നു.
മികച്ച സംവിധായ കനുള്ള പുരസ്കാരം നേടിയ ബ്ലസ്സി ഒരുക്കിയ പ്രണയം എന്ന ചിത്രത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിച്ചത് മാന ദണ്ഡങ്ങള്‍ ലംഘിച്ചാണ്. സലീംകുമാര്‍ ഒരുക്കിയ ‘പൊക്കാളി’ എന്ന ഡോക്യുമെന്ററി കാണാന്‍ ജൂറി തയ്യാറായതുമില്ല. ഈ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സലീംകുമാര്‍ കോടതിയെ സമീപിക്കുന്നത്.
12 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഓസ്‌ട്രേലിയന്‍ ചിത്രമായ “ഇന്നസെന്‍സ്” ന്റെ പകര്‍പ്പാണ് ബ്ലസ്സിയുടെ പ്രണയം എന്ന് സലീം കുമാര്‍ ആരോപിച്ചു. പകര്‍പ്പാവകാശ നിയമം ലംഘിക്കുന്ന സിനിമ കള്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് പരിഗണിക്കില്ല എന്നാണ് ചട്ടം.
അങ്ങനെ വരുമ്പോള്‍ പ്രണയം അവാര്‍ഡിന് പരിഗണിക്കാന്‍ പാടില്ലാ യിരുന്നു. പ്രണയ ത്തിന്റെ കഥ കോപ്പിയടി അല്ലേയെന്ന് അവാര്‍ഡ് പ്രഖ്യാപന വേള യില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാതൃ ചിത്രം താന്‍ കണ്ടിട്ടില്ല എന്നാണ് ജൂറി അദ്ധ്യക്ഷന്‍ ഭാഗ്യരാജ് പറഞ്ഞത്. അത് യുക്തമായ മറുപടിയല്ല. അവാര്‍ഡ് നിര്‍ണ്ണയ ത്തില്‍ അഴിമതി യാണ്. മാനദണ്ഡം ലംഘിച്ച് ചിത്രം പരിഗണിച്ച തിനാണ് താന്‍ കോടതിയെ സമീപിക്കുന്നത്.
താന്‍ ഒരുക്കിയ പൊക്കാളി കൃഷിയെ ക്കുറിച്ചുള്ള ഡോക്യുമെന്ററി ജൂറി കണ്ടതേയില്ല. എട്ടു മാസം കഷ്‌ടപ്പെട്ടാണ് താന്‍ ഡോക്യുമെന്ററി തയ്യാറാക്കിയത്. ലോക ത്തുനിന്നു തുടച്ചു നീക്കപ്പെടുന്ന പൊക്കാളി കൃഷിയെ കുറിച്ചുള്ള ഡോക്യുമെന്ററി കാര്‍ഷിക മേഖലയ്‌ക്കു പ്രയോജന കരമായിരുന്നു. ലാബില്‍ നിന്നുള്ള ലെറ്റര്‍ ലഭിച്ചിട്ടില്ല എന്നാണ് ചലച്ചിത്ര അക്കാദമി പറയുന്നത്. എല്ലാ വിവര ങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള എന്‍ട്രി ഫോം നല്‍കി യിട്ടുണ്ട്. എന്നാല്‍ തിയ്യതി പോലും വെയ്ക്കാതെ യാണ് ചലച്ചിത്ര അക്കാദമി ഇതിന് രസീത് നല്‍കി യിരിക്കുന്നത്. പൊക്കാളി നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുക എന്നതു മാത്രമാണ് ഡോക്യുമെന്ററി യിലൂടെ ഉദ്ദേശിച്ചത്. തന്റെ ഡോക്യുമെന്ററി തഴഞ്ഞതില്‍ ആരോടും പരാതി പറയാനില്ല.
ചലച്ചിത്ര അക്കാദമിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദനാക്കാനാണ് അക്കാദമി യുടെ ശ്രമം. എതിരു പറഞ്ഞാല്‍ അടുത്ത വര്‍ഷവും പുരസ്‌കാര ത്തിന് പരിഗണിക്കില്ല എന്നതു കൊണ്ട് സിനിമ ക്കാര്‍ ആരും തന്നെ മിണ്ടില്ല. പക്ഷെ നിശബ്ദനായി ഇരുന്ന് അവാര്‍ഡു വാങ്ങി സായൂജ്യമടയാന്‍ തനിക്കാകില്ല.
ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രം വിതരണ ത്തിന് ആരെയും കിട്ടാത്ത തിനാല്‍ താനാണ് വിതരണം ഏറ്റെടുത്തത്. അതില്‍ 12 ലക്ഷം രൂപ യാണ് നഷ്ടം വന്നത്. നല്ല ചിത്രം ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അടുത്ത് ചെയ്യാന്‍ പോകുന്ന മ്യൂസിക്കല്‍ ചെയര്‍ ഒരുക്കുന്നത്. എന്നാല്‍ ചലച്ചിത്ര അക്കാദമി യുടെ നിലപാട് ഇങ്ങനെ ആണങ്കില്‍ നിര്‍മ്മാണത്തെ ക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരും എന്നും സലീംകുമാര്‍ പറഞ്ഞു.
ബ്ലെസി യുടെ ‘പ്രണയം’ കോപ്പിയടി : പനോരമ
പ്രണയം : മലയാളി യുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, controversy, salim-kumar