
ബോളിവുഡ് നടൻ ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തിങ്കളാഴ്ച രാവിലെ മുംബൈ ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ്. ധർമ്മേന്ദ്രയെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാക്കി ഉയർത്തിയ ഷോലെ (1975) യിലൂടെ കേരളത്തിലും ഏറെ പ്രിയപ്പെട്ടവനാക്കി.
1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ യിലൂടെയാണ് ചലച്ചിത്രാഭിനയം ആരംഭിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300 ൽ അധികം സിനിമകളില്‍ ഭാഗമായി.
ആദ്യ ഭാര്യ പ്രകാശ് കൗർ. അഭിനേതാക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, എന്നീ ആണ്മക്കളും വിജേത, അജിത എന്നിവരും ആദ്യ ഭാര്യയിലെ മക്കളാണ്. പിന്നീട് നടിയും നർത്തകിയുമായ ഹേമ മാലിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് മക്കൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, bollywood, death, remembrance






















