വിദ്യാ ബാലനോടൊപ്പം എര്‍ത്ത്‌ അവര്‍

March 26th, 2011

vidya-balan-earth-hour-plus-epathram

മുംബൈ : ബോളിവുഡ്‌ നടി വിദ്യാ ബാലന്‍ ഇന്ത്യയിലെ എര്‍ത്ത്‌ അവര്‍ ആചരണത്തിന് പിന്തുണയുമായി എത്തി. ഇന്ത്യയിലെ എര്‍ത്ത്‌ അവര്‍ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന വേള്‍ഡ്‌ വൈഡ്‌ ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ (WWF-India World Wide Fund for Nature – India) മുംബയില്‍ സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ എര്‍ത്ത്‌ ഹവര്‍ ലോഗോയില്‍ വിദ്യയുടെ വക ഒരു അധിക ചിഹ്നം (+) നല്‍കി.

vidya-balan-earth-hour-epathram

എര്‍ത്ത്‌ അവര്‍ ആചരിക്കുന്ന 60 മിനിട്ടുകള്‍ക്ക് ശേഷവും ഈ പ്രതിബദ്ധത ജീവിതത്തില്‍ തുടരാനായി ദിവസേന പരിസ്ഥിതിയെ സഹായിക്കുന്ന ഒരു കാര്യമെങ്കിലും ചെയ്യുക എന്ന സന്ദേശമാണ് ധനാത്മകതയുടെ ഈ + ചിഹ്നം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വിദ്യ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എലിസബത്ത് ടെയ്‌ലര്‍ അന്തരിച്ചു

March 24th, 2011

elizabeth_taylor-epathram

ലോസ് ഏഞ്ചല്സ്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ആയിരുന്നു. 

1958 മുതല്‍ 61 വരെ തുടര്‍ച്ചയായി നാലു വര്‍ഷം ഓസ്‌കാര്‍ നാമ നിര്‍ദേശം ലഭിച്ച ടെയ്‌ലര്‍ക്ക്  ബട്ടര്‍ഫീല്‍ഡ് എയ്റ്റ്, ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഓസ്‌കാര്‍ ജേതാവാക്കിയത്.

1932 ഫെബ്രുവരി 27-ന് ഫ്രാന്‍സിസ് ലെന്‍ ടെയ്‌ലറുടെയും സാറാ സോതേണ്‍ എന്ന നടിയുടെയും മകളായി പിറന്ന ടെയ്‌ലര്‍ ‘ദെയര്‍സ് വണ്‍ ബോണ്‍ എവ്‌രി മിനിറ്റ്’ എന്ന സിനിമയിലൂടെ ബാല താരമായി സിനിമയിലെത്തി. 1994-ല്‍ അഭിനയിച്ച ‘ദ ഫ്‌ളിന്‍റ്‌ സ്റ്റോണ്‍സ്’ ആണ് അവസാന ചിത്രം. നടന്‍ റിച്ചാര്‍ഡ് ബര്‍ട്ടനോടൊപ്പമുള്ള അവരുടെ ചിത്രങ്ങളെല്ലാം വന്‍ ജനപ്രീതി നേടിയവയായിരുന്നു. 1963 ല്‍ ക്ലിയോപാട്ര എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. എക്കാലത്തേയും ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്നു ക്ലിയോപാട്ര.

12 സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ബര്‍ട്ടനെ എലിസബത്ത്‌ വിവാഹം ചെയ്തു. ഇത് അവരുടെ അഞ്ചാമത്തെ വിവാഹമായിരുന്നു. 8 വിവാഹങ്ങളില്‍ ആയി ടെയ്‌ലര്‍ക്ക് 4 മക്കളും 10 പേരക്കുട്ടികളും ഉണ്ട്. മരണ സമയത്ത് ഇവര്‍ എല്ലാം അടുത്ത്‌ ഉണ്ടായിരുന്നു.

രോഗ പീഡകള്‍ എന്നും ടെയ്‌ലറുടെ കൂടെ ഉണ്ടായിരുന്നു. പുറം വേദന മുതല്‍ ബ്രെയിന്‍ ട്യുമര്‍ വരെ അവരെ ബാധിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ടെയ്‌ലര്‍ കാഴ്ച വെച്ചത്. എയ്ഡ്‌സ് ബാധിതനായി മരിച്ച സഹ പ്രവര്‍ത്തകന്‍ റോക്ക് ഹഡ്‌സന്റെ സ്മരണയില്‍ എയ്ഡ്‌സ് രോഗികള്‍ക്കായി 1991-ല്‍ അവര്‍ എലിസബത്ത് ടെയ്‌ലര്‍ എയ്ഡ്‌സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങി. എച്ച്. ഐ. വി. / എയ്ഡ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ചിന്റെ സ്ഥാപനത്തിന് സഹായിച്ചു. മൈക്കല്‍ ജാക്‌സണുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടെയ്‌ലര്‍, ജാക്‌സന്റെ ശവ സംസ്‌കാര ച്ചടങ്ങാണ് ഒടുവില്‍ പങ്കെടുത്ത പൊതു പരിപാടികളിലൊന്ന്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച സിനിമാ താരമായി പരിഗണിക്കപ്പെടുന്ന ടെയ്‌ലറെ ഹോളിവുഡിന്റെ സൗന്ദര്യമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗേള്‍ ഫ്രണ്ട്സ്‌ വിഷു ദിനത്തില്‍ എത്തുന്നു

March 24th, 2011

girl-friends-film-epathram

രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ ആര്‍. രവീന്ദ്രന്‍ പിള്ളൈ നിര്‍മ്മിച്ചു പ്രസാദ്‌ നൂറനാട്‌ സംവിധാനം ചെയ്യുന്ന വിഷു ദിന 7ഡി ഹ്രസ്വ സിനിമയാണ് ഗേള്‍ ഫ്രണ്ട്സ്‌.

അകലാനാണ് അടുക്കുന്നത് എങ്കില്‍, പിരിയാനാണ് സ്നേഹിക്കുന്നത് എങ്കില്‍ ആരും ആരെയും കാണാതെ ഇരിക്കട്ടെ എന്ന സന്ദേശത്തെ ആധാരമാക്കിയാണ് ഈ ഹ്രസ്വ സിനിമ തയ്യാറാക്കുന്നത്.

മംഗളം വാരികയില്‍ അനീഷ്‌ പൊന്നപ്പന്‍ എഴുതിയ “അവളുടെ കൂട്ടുകാരി” എന്ന ചെറുകഥയെ ആസ്പദമാക്കി മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പി. എസ്. ശ്രീകുമാരന്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു.

മലയാള ടെലിവിഷനിലെ ആദ്യത്തെ എച്ച്. ഡി. സ്പോട്ട് എഡിറ്റ്‌ ചെയ്ത പരമ്പരയുടെ സംവിധായകന്‍ പ്രസാദ്‌ നൂറനാട്‌ ആണ്. 7ഡി ക്യാമറയില്‍ ക്യാമറാമാന്‍ ഷിബു ചെല്ലമംഗലമാണ് ഗേള്‍ ഫ്രണ്ട്സ്‌ ചിത്രീകരിച്ചത്.

girlfriends-epathram

ജയന്‍. ബിന്‍സ്, ഡോ. പത്മനാഭന്‍, പ്രിയാ മേനോന്‍, ലക്ഷ്മി പ്രസാദ്‌, ശ്രീലക്ഷ്മി, മിനി, ഷീന തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഏപ്രില്‍ 15നു വിഷു ദിനത്തില്‍ സൂര്യാ ടി. വി. യില്‍ ഗേള്‍ ഫ്രണ്ട്സ്‌ സംപ്രേഷണം ചെയ്യും.

സംഗീതം – ചന്തുമിത്ര, ഫിനാന്‍സ്‌ കണ്ട്രോളര്‍ – ഉണ്ണി കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജോസ്‌ പേരൂര്‍ക്കട, കലാ സംവിധാനം – സഞ്ജു, ചമയം – മധു കാലടി, വസ്ത്രാലങ്കാരം – സതീഷ്‌ നേമം, സ്റ്റുഡിയോ – ലക്ഷ്മി ഡി. ടി. എസ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജ്യോതിര്‍മയി വിവാഹ മോചനത്തിന് ഒരുങ്ങുന്നു

March 23rd, 2011

jyothirmayi-epathram

എറണാകുളം : പ്രശസ്ത നടി ജ്യോതിര്‍മയി വിവാഹ മോചനത്തിനു ഒരുങ്ങുന്നു. ഭര്‍ത്താവ് നിഷാന്തുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുവാനായി ഇരുവരും സംയുക്തമായി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുറച്ചു കാലമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പത്തു വര്‍ഷത്തെ പ്രണയ ത്തിനൊടുവില്‍ 2004-ല്‍ ആയിരുന്നു ജ്യോതിര്‍മയി യുടേയും നിഷാന്തിന്റേയും വിവാഹം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ നിഷാന്ത് അമ്പലപ്പുഴ ശങ്കര നാരായണ പണിക്കരുടെ മകനാണ്. പരേതനായ ജനാര്‍ദ്ദന ഉണ്ണിയുടേയും സരസ്വതി ഉണ്ണിയുടേയും മകളാണ് ജ്യോതിര്‍മയി. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു ജ്യോതിര്‍മയി.

ഒരേ സമയം ഗ്ലാമര്‍ വേഷങ്ങളിലും അഭിനയ സാധ്യതയുള്ള വേഷങ്ങളിലും തിളങ്ങിയ ജ്യോതിര്‍മയി ലാല്‍ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തില്‍ ജ്യോതിര്‍മയി ചെയ്ത “ചിങ്ങമാസം വന്നു ചേര്‍ന്നാല്‍” എന്ന ഐറ്റം ഡാന്‍സ് ഹിറ്റായിരുന്നു. തുടര്‍ന്ന് തമിഴ് സിനിമയിലും ജ്യോതിര്‍മയി ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്യര്‍, ശേഷം, എന്റെ വീട് അപ്പൂന്റേം, കല്യാണ രാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ജ്യോതിര്‍മയി സാഗര്‍ ഏലിയാസ് ജാക്കി, നാന്‍ അവന്‍ അല്ലൈ തുടങ്ങിയ ചിത്രങ്ങളില്‍ നിര്‍ലോഭം ഗ്ലാമര്‍ പ്രദര്‍ശനവും നടത്തി.

മീശ മാധവനിലെ നായികയായിരുന്ന കാവ്യാ മാധവനും കഴിഞ്ഞ വര്‍ഷം വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഷക്കീല കോടതിയില്‍ ഹാജരായി

March 20th, 2011

shakeela-epathram

തിരുനെല്‍‌വേലി : അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് മുന്‍ തെന്നിന്ത്യന്‍ മാദക നടി ഷക്കീല കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ഷക്കീല നായികയായി അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചിത്രം മെഗാ ഹിറ്റായിരുന്നു. ചുരുങ്ങിയ മുതല്‍ മുടക്കില്‍ തീര്‍ത്ത ചിത്രം കോടികള്‍ ലാഭമുണ്ടാക്കി. തുടര്‍ന്ന് ഇറങ്ങിയ ഷക്കീല ചിത്രങ്ങള്‍ മലയാള സിനിമയില്‍ വീണ്ടും നീല തരംഗത്തിനു തുടക്കമിട്ടു. ഈ സമയത്ത്  ഷക്കീല മലയാളത്തില്‍ അഭിനയിച്ച “നാലാം സിംഹം” എന്ന ചിത്രം പിന്നീട്  “ഇളമൈ കൊണ്ടാട്ടം” എന്ന പേരില്‍ തമിഴിലേക്ക് മൊഴി മാറ്റി. ഈ ചിത്രം പാളയം കോട്ടയിലെ ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചില അശ്ലീല ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നതിന്റെ പേരില്‍ 2003-ല്‍ പോലീസ് കേസെടുത്തു. ഷക്കീല, ദിനേഷ്, തീയേറ്റര്‍ ഉടമ തുടങ്ങി ഒമ്പതോളം പേര്‍ക്കെതിരെയായിരുന്നു കേസ്.

താന്‍ മലയാള സിനിമയില്‍ ആണ് അഭിനയിച്ചതെന്നും തമിഴിലേക്ക് ഡബ് ചെയ്തതപ്പോള്‍ അതില്‍ പിന്നീട് അശ്ലീല രംഗങ്ങള്‍ ചേര്‍ക്കുക യായിരുന്നു എന്നും ഷക്കീല കോടതിയില്‍ ബോധിപ്പിച്ചു. തിരുനെല്‍വേലി യില്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി യിലായിരുന്നു കേസ്. രാവിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും കേസ് വൈകീട്ടായിരുന്നു വിചാരണക്കെടുത്തത്. ഷക്കീല വരുന്നതായി അറിഞ്ഞ് ധാരാളം ആളുകള്‍ കോടതി പരിസരത്ത് തിങ്ങിക്കൂടിയിരുന്നു. കേസ് അടുത്ത മാസത്തേക്ക് നീട്ടി വച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

128 of 174« First...1020...127128129...140150...Last »

« Previous Page« Previous « ജി. അരവിന്ദന്‍
Next »Next Page » ജ്യോതിര്‍മയി വിവാഹ മോചനത്തിന് ഒരുങ്ങുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine