റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തെ കുടിപ്പകയുടേയും പടല പ്പിണക്കങ്ങളുടേയും കഥ പറയുന്ന ഒരു ടെലിസിനിമ അറേബ്യന്‍ മണ്ണില്‍ നിന്നും പിറവിയെടുക്കുന്നു. ജനുവരി 2 വെള്ളിയാഴ്ച, യു. എ. ഇ. സമയം 2 മണിക്ക് (ഇന്‍ഡ്യന്‍ സമയം 3:30) ജയ്ഹിന്ദ് ടി. വി. യില്‍ ടെലികാസ്റ്റ് ചെയ്യുന്ന “അറേബ്യന്‍ ട്വന്റി ട്വന്റി” ബിസിനസ്സിലെ ഉയര്‍ച്ചയും, തകര്‍ച്ചയും, പ്രവാസി കുടുംബങ്ങളിലെ മൂല്യച്ച്യുതികളേയും വരച്ചു കാട്ടുന്നു.
ജീവിത യഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരി ക്കാനാവാതെ നട്ടം തിരിയുന്ന ഒരു പറ്റം മനുഷ്യാ ത്മാക്കളുടെ വ്യഥകളും, കടക്കത്തി വീശി അലറി ച്ചിരിക്കുന്ന ശകുനിമാരുടെ വിവണവും ഈ കഥയില്‍ നമുക്കു കാണാം…
നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഷാജി നായകനായി വരുന്നു. യു. എ. ഇ. യിലെ വേദികളിലും ടെലിവിഷന്‍ പരിപാടികളിലും അവതാരകയായും മോഡലായും ശ്രദ്ധിക്കപ്പെട്ട നര്‍ത്തകി കൂടിയായ ആരതി ദാസ് നായികാ വേഷത്തില്‍ എത്തുന്നു. എഴുത്തുകാരന്, നടന് എന്നീ നിലകളില്‍ നാടക രംഗത്തും സീരിയല്‍ – സിനിമാ മേഖലയിലും ഒരു പോലെ അംഗീകരിക്കപ്പെട്ട ഗോപന് മാവേലിക്കര, “അറേബ്യന്‍ ട്വന്റി ട്വന്റി” എന്ന ടെലി സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നതോടൊപ്പം ഒരു സുപ്രധാന വില്ലന്‍ കഥാപാത്രത്തെ തന്മയ ത്വത്തോടെ അവതരിപ്പി ച്ചിരിക്കുന്നു.
ഇവരെ ക്കൂടാതെ സതീഷ് മേനോന്, സലാം കോട്ടക്കല്‍, അശോക് കുമാര്‍, റാഫി പാവറട്ടി, സാം, സാക്കിര്‍, സുഭാഷ്, നിഷാന്ത്, മധു, രാജു, സുമേഷ്, തസ്നി, ഗീത എന്നിവരും ഇതിലെ കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു.
മിച്ചു മൂവീ ഇന്റര്‍നാഷ ണലിന്റെ ബാനറില്‍ ഷാജി നിര്‍മ്മിക്കുന്ന “അറേബ്യന്‍ ട്വന്റി ട്വന്റി” സംവിധാനം ചെയ്തിരിക്കുന്നത് താജുദ്ദീന് വാടാനപ്പള്ളി. ഐ. വി. ശശി, ഷാജി കൈലാസ് തുടങ്ങിയവരുടെ സഹ സംവിധായക നായിരുന്ന താജുദ്ദീന്, സാധാരണ ടെലി സിനിമകളുടെ സ്ഥിരം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി വര്‍ണ്ണ ശബളമായ വിഷ്വലുകളിലൂടെ ഗള്‍ഫിന്റെ മനോഹാരിത ഒപ്പിയെ ടുത്തിരിക്കുന്നു. ക്യാമറ ചെയ്തിരിക്കുന്നത് സലീം. സസ്പെന്‍സ് നിറഞ്ഞ ഈ ആക്ഷന്‍ ത്രില്ലറിന് കഥ എഴുതിയത് സുമേഷ്. തിരക്കഥയും സംഭാഷണവും : ഗോപന് മാവേലിക്കര.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ഏതു ഭൂമികയില്‍ ആയിരുന്നാലും അവിടെ തന്റെ കയ്യൊപ്പ് പതിക്കുക എന്നത് മലയാളിയുടെ അവകാശ മാണെന്നു തോന്നുന്നു….! ഇവിടെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു. പെരുന്നാള്‍ രാവ്, സ്പന്ദനം, തമ്പ് എന്നീ ടെലി സിനിമകള്‍ക്കു ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന സംരംഭമാണ് ‘ആര്‍പ്പ്’.



മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപ കാലം തെളിയിക്കുന്നു. അന്‍വര്‍ അലി, പി. പി. രാമ ചന്ദ്രന്, എം. കെ. ഹരി കുമാര്‍, ഗോപീ കൃഷ്ണന്, ബി. ആര്. പി. ഭാസ്കര്‍ തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായതും ബ്ലോഗിനെ ക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീ കരണങ്ങള്‍ ഗൌരവത്തോടെ ചിന്തിക്കാന്‍ തുടങ്ങിയതും ഈ ഇടക്കാലത്താണ്.
മലയാള നടിമാരില്‍ ഒരാള്‍ കൂടി സെലക്ടീവായേ അഭിനയിക്കൂ എന്ന് വ്യക്ത മാക്കിയിരിക്കുന്നു. യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗ്രാമ്യ സുന്ദരി ഭാമയാണ് ഈ തീരുമാന മെടുത്തിരിക്കുന്നത്. ഒരു പക്ഷേ കുറഞ്ഞ ചിത്രങ്ങളിലെ അനുഭവം കൊണ്ടു തന്നെ ഭാമ ഇത്രയും ഗൌരവമായി ചിന്തിക്കുമെന്ന് ആരും കരുതിയി ട്ടുണ്ടാവില്ല. നായക നേതൃത്വമുള്ള സിനിമകളില്‍ അഭിനയി ക്കാനില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഭാമ.


















