മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റായ സി. വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ ചലച്ചിത്രമാകുന്നു. സി. വി. ബാലകൃഷ്ണന്‍ തന്നെയാണ് തിരക്കഥ രചിച്ച് ഇതിന് ചലച്ചിത്ര വാഖ്യാനം നല്‍കുന്നത്. മലയാളത്തിലെ പ്രമുഖരായ അഭിനേതാ ക്കള്‍ക്കൊപ്പം പ്രധാന കഥപാത്രമായ യോഹന്നാനെ അവതരിപ്പിക്കുന്നത് ഒരു പുതുമുഖം ആയിരിക്കും. ക്രൈസ്തവ പാപ ബോധത്തിന്റെയും തന്റെ ജീവിത യാഥാര്‍ത്ഥ്യ ങ്ങളുടെയും ഇടയില്‍ ഉഴലുന്ന 15 കാരനായ യോഹന്നാനെ അവതരിപ്പി ക്കുന്നതിന് പുതുമുഖത്തെ അന്വേഷിച്ച് സംവിധായകന്‍ സി. വി. ബാലകൃഷ്ണന്‍ ദുബായില്‍ എത്തിയിട്ടുണ്ട്. ഈ നമ്പറുകളില്‍ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ് – 050-1446143, 050-5617798.
ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംവിധായകന്‍ തന്റെ ചലച്ചിത്ര സംരംഭത്തെ ക്കുറിച്ച് വിശദീകരിച്ചു. മലയാളത്തിലെ പ്രമുഖരായ സംവിധായകരുമൊത്ത് തിരക്കഥാ കൃത്ത് എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത സി. വി. ബാലകൃഷ്ണന്റെ പ്രഥമ ചലച്ചിത്ര സംരംഭമാണ് ആയുസ്സിന്റെ പുസ്തകം. 40 ലേറെ കൃതികള്‍ രചിച്ചിട്ടുള്ള ബാലകൃഷ്ണന്‍ ഇനി ചലച്ചിത്രത്തിലായിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക. സാഹിത്യത്തിനുള്ള സ്വീകാര്യത സമകാലിക സമൂഹത്തില്‍ കുറഞ്ഞു വരുന്നതാണ് ഇങ്ങനെയൊരു മാറ്റത്തെ പ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സി. വി. ബാലകൃഷ്ണന്‍ പറഞ്ഞു. ആയുസ്സിന്റെ പുസ്തകം നിര്‍മ്മിക്കുന്നതിന് ഗള്‍ഫിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയും രൂപീകരിച്ച് വരികയാണ്.
–സഫറുള്ള ഷെറൂള്‍



മലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ഇടേണ്ടതായ പേരാണ് ശോഭന പരമേശ്വരന്‍ നായര്‍ എന്നത്. ഒരു പാട് നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു അദ്ദേഹം വിട വാങ്ങി. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
ദോഹ: “പ്രവാസി ദോഹ” എന്ന സാംസ്‌കാരിക കലാ സംഘടന “സിനി ഫെസ്റ്റ് 2009” എന്ന പേരില്‍ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നിന് വൈകുന്നേരം ഗള്‍ഫ് സിനിമയില്‍ നടന്ന ഉദ്ഘാടന ചടങ്ങോടെ മേള തുടങ്ങുകയുണ്ടായി. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അഞ്ചു ഭാഷകളിലുള്ള അഞ്ചു ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് സി. വി. റപ്പായി ഹോട്ടല്‍ മെര്‍ക്യൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത നിര്‍മ്മാതാവും അഭിനേതാവു മായ കെ. ബാലാജി അന്തരിച്ചു. തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായ ബാലാജി മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ സുജാത സിനി ആര്‍ ട്സിന്റെ ബാനറില്‍ നിര്‍മ്മി ച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ സുചിത്രയെ വിവാഹം ചെയ്തിരിക്കുന്നത് മോഹന്‍ ലാല്‍ ആണ്. നിര്‍മ്മാതാവു കൂടിയായ സുരേഷ് ബാലാജിയാണ് മകന്‍.
മാതൃ സ്നേഹത്തിന്റെ കഥകള്‍ പറയുന്ന ധാരാളം പാട്ടുകളും, മ്യുസിക് ആല്‍ബങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് ഒരു പരീക്ഷണവുമായി, അബുദാബിയില്‍ നിന്നും ഹനീഫ് കുമരനെല്ലൂര്‍ വരുന്നു. നിരവധി ആല്‍ബങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്തു ശ്രദ്ധേയനായ ഹനീഫ് , അദ്ദേഹം ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ (Nokia N95) ഉപയോഗിച്ചു ചിത്രീകരിച്ച ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ എന്ന വീഡിയോ ആല്‍ബം ഒരു ചരിത്ര സംഭവം ആക്കിയിരിക്കുന്നു.



















