മാതൃ സ്നേഹത്തിന്റെ കഥകള്‍ പറയുന്ന ധാരാളം പാട്ടുകളും, മ്യുസിക് ആല്‍ബങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് ഒരു പരീക്ഷണവുമായി, അബുദാബിയില്‍ നിന്നും ഹനീഫ് കുമരനെല്ലൂര്‍ വരുന്നു. നിരവധി ആല്‍ബങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്തു ശ്രദ്ധേയനായ ഹനീഫ് , അദ്ദേഹം ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ (Nokia N95) ഉപയോഗിച്ചു ചിത്രീകരിച്ച ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ എന്ന വീഡിയോ ആല്‍ബം ഒരു ചരിത്ര സംഭവം ആക്കിയിരിക്കുന്നു.
മാതാവ് നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ഓര്‍മ്മക ളിലൂടെയാണ് ഇതിന്റെ കഥ പറഞ്ഞു പോകുന്നത് . ഖമറുദ്ധീന്‍ എടക്കഴിയൂര്‍ രചിച്ച സ്ക്രിപ്റ്റ്, ആകര്‍ഷകമായി അവതരി പ്പിച്ചിരിക്കുന്നു ക്യാമറമാനും സംവിധായകനും കൂടിയായ ഹനീഫ് കുമരനല്ലൂര്‍.

മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, ദേവി അനില്‍, അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാ ത്രങ്ങള്‍ക്ക് വേഷപ്പക ര്‍ച്ചയേകുന്നു.
‘ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം ‘ എന്ന സിനിമയിലെ ബാല നടന്‍ കൂടിയായ ഫ്ലെമിന്‍ ഫ്രാന്‍സിസ്, അബുദാബിയിലെ വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊച്ചു മിടുക്കനാണ്.
മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ദൂരം’ എന്ന ടെലി സിനിമയിലൂടെ അറ്റ്‌ലസ് – ജീവന്‍ ടെലി ഫെസ്റ്റ് 2007 ലെ, മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ഥമാക്കിയ ബഹുമുഖ പ്രതിഭയായ ദേവി അനില്‍, ഇതിലെ ഉമ്മയുടെ വേഷ ത്തിലൂടെ ഹൃദയ സ്പര്‍ശിയായ പ്രകടനം കാഴ്ച വെച്ചു.
ഈ സെല്‍ ഫോണ്‍ ആല്‍ബത്തിന്റെ ഗാന രചനയും, സംഗീതവും നിര്‍വ്വഹി ച്ചിരിക്കുന്നത് സി. കെ. താജ് ഇക്ബാല്‍ നഗര്‍, ആലാപനം : മാസ്റ്റര്‍ ഹാരിസ് കോക്കൂര്‍, എഡിറ്റിംഗ് : മുജീബ് റഹ്മാന്‍ കുമരനല്ലൂര്‍.
ഫ്രാന്‍സിസ് ഇരിങ്ങാലക്കുട, മമ്മൂട്ടി ചങ്ങരംകുളം, വര്‍ഗ്ഗീസ് ഇരിങ്ങാലക്കുട എന്നിവര്‍ ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ വേണ്ടി
പിന്നണിയില്‍ പ്രവര്‍ത്തി ച്ചിരിക്കുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി









ദോഹ: ഖത്തറിലെ അല്‍ ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോ ത്സവത്തില്‍ ‘ബിലാല്‍’ എന്ന ഇന്ത്യന്‍ ഡോക്യുമെന്ററിക്ക് സുവര്‍ണ കിരീടം. അല്‍ ജസീറ ഡോക്യുമെന്ററി ചലച്ചിത്രോ ത്സവത്തിന്റെ അഞ്ച് വര്‍ഷത്തെ ചരിത്രത്തി ലാദ്യമായിട്ടാണ് ഇന്ത്യയ്ക്ക് കിരീടം ലഭിക്കുന്നത്. അര ലക്ഷം ഖത്തര്‍ റിയാലാണ് സുവര്‍ണ കിരീടം ജേതാവിന് ലഭിക്കുക.
ഈ വര്‍ഷത്തെ ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍ ദുബായില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം മലയാള ചലചിത്ര സംഗീതത്തിന് നല്‍കിയ സമഗ്രമായ സംഭാവനകളെ പരിഗണിച്ച് പ്രശസ്ത സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തിക്ക് സമ്മാനിച്ചു. ചടങ്ങില്‍ വിശിഷ്ട അതിഥിയായി എത്തിയ ബോളിവുഡ് താരം കരിഷ്മാ കപൂര്‍ ആണ് പുരസ്കാരം നല്‍കിയത്.










അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സമാപന സമ്മേളനത്തോ ടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’ഒന്നാം സ്ഥാനം നേടി. ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്ത ‘Eയുഗം’ സലീം ഹനീഫ് സംവിധാനം ചെയ്ത ‘ബ്ലാങ്ക് പേജ്’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.



















