ദിലീപും മഞ്ജു വാര്യരും പിരിയുന്നു

June 5th, 2014

dileep_manju_epathram

കൊച്ചി: ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവില്‍ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം തേടി നടന്‍ ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. ചലച്ചിത്ര താരമായതിനാലും പ്രായപൂര്‍ത്തി ആകാത്ത മകളുള്ളതിനാലും കേസിന്‍റെ വിവരങ്ങള്‍ രഹസ്യമാക്കണം എന്നും മാധ്യമങ്ങള്‍ക്ക് കൈമാറരുത് എന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. കേസ് പരിഗണിക്കുന്ന ജൂലൈ 23ന് ദിലീപും മഞ്ജുവും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നമിതയുടെ പിറന്നാള്‍ മാധ്യമങ്ങള്‍ മറന്നുവോ?

May 14th, 2014

namitha-epathram

സിനിമാ താരങ്ങളുടെ പിറന്നാള്‍ വിശേഷങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയും ആശംസകള്‍ അര്‍പ്പിക്കുവാന്‍ അവസരം നല്‍കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ പക്ഷെ തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തയായ ഒരു താരത്തിന്റെ പിറന്നാള്‍ മറന്നതാണോ എന്ന ചോദ്യം ഉയരുന്നു. മാ‍ധ്യമങ്ങള്‍ മറന്നാലും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് നമിതയെ മറക്കാനാകില്ല എന്ന് ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയകളില്‍ പ്രിയ താരത്തിനു പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള പോസ്റ്ററുകളും മറ്റും വ്യക്തമാക്കുന്നു. മെയ് പത്താം തിയതി തെന്നിന്ത്യന്‍ മാദകറാണിയായിരുന്ന നമിതയുടെ 33 ആം പിറന്നാള്‍ ആയിരുന്നു.

മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ മേനിക്കൊഴുപ്പിന്റെ ധാരാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് നമിത. അവരുടെ അര്‍ദ്ധ നഗ്നമായ ചിത്രങ്ങളും ഗോസിപ്പുകളും പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ഒരു കാലത്ത് സിനിമാ പ്രസിദ്ധീകരണങ്ങളുടെ കവര്‍ പേജുകളിലും മറ്റും നിറഞ്ഞു നിന്ന നമിത കുറച്ചു നാളുകളായി സിനിമയൊന്നുമില്ലാതെ വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു നിന്നതോടെ തന്റെ മുന്‍ഗാമികളെ പോലെ തിരസ്കൃതയായിക്കൊണ്ടിരിക്കുന്നു. അടുത്തിടെയായി നമിതയെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും ഇല്ല.

പഞ്ചാബി കുടുംബാംഗമായ നമിത ഗുജറാത്തില്‍ ആണ് ജനിച്ചത്. 1998-ല്‍ മിസ് സൂറത്തായി തിരഞ്ഞെടുക്കട്ട നമിത 2001-ലെ മിസ് ഇന്ത്യ മത്സരത്തില്‍ റണ്ണര്‍ അപ്പായി നാലാം സ്ഥാനവും കരസ്ഥമാക്കി. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതൊടെ മോഡലിംഗിലേക്ക് തിരിഞ്ഞു. ഹിമാമി സോപ്പ്, അരുണ്‍ ഐസ്ക്രീം, മണിക് ചന്ദ് ഗുഡ്ക, നൈല്‍ ഹെര്‍ബല്‍ ഷാമ്പൂ എന്നിവയുടെ പരസ്യങ്ങളില്‍ അഭിനയിച്ചു.

വാണിജ്യ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു നമിത. നമിതയുടെ അഭിനയത്തേക്കാള്‍ തെന്നിന്ത്യന്‍ സിനിമ അവരുടെ മേനിക്കൊഴുപ്പിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഷക്കീലക്ക് ശേഷം മേനിക്കൊഴുപ്പു കൊണ്ട് തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് നമിത. ഒരു ഐറ്റം ഡാന്‍സ് ചെയ്താല്‍ പോലും ചിത്രം വന്‍ വിജയം കൈവരിക്കുമെന്ന് കണ്ടതോടെ അവരുടെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ ക്യൂ നിന്നു. എങ്കള്‍ അണ്ണ എന്ന ചിത്രത്തില്‍ വിജയകാന്തിന്റെ നായികയായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അഴകിയ തമിഴ് മകന്‍, ഇന്ദ്രവിഴ, ജഗന്‍ മോഹിനി, പെരുമാള്‍, തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടു. കലാഭവന്‍ മണിയും ബാലയും നായകന്മാരായ ബ്ളാക്ക് സ്റ്റാലിയന്‍ എന്ന ചിത്രത്തില്‍ ലോറ ഫെര്‍ണാണ്ടസ് എന്ന ബാര്‍ നര്‍ത്തകിയുടെ വേഷമായിരുന്നു നമിതക്ക്. ചിത്രത്തിന്റെ ഗാന രംഗങ്ങളില്‍ നമിതയുടെ മേനി പ്രദര്‍ശനം വേണ്ടുവോളം ഉണ്ടായിരുന്നു. 2009-ല്‍ ബില്ല എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് സഹ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വില്ലൻ സുധീർ അരങ്ങൊഴിഞ്ഞു

May 14th, 2014

villain-sudhir-epathram

ബോളിവുഡിലെ പ്രശസ്ത നടനും എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിലെ വില്ലൻ വേഷങ്ങളിലൂടെ അരങ്ങില്‍ വിസ്മയം തീര്‍ത്ത നടന്‍ സുധീര്‍ അന്തരിച്ചു. ഭഗ്‌വാന്‍ ദാസ് മുന്‍ചന്ദ് ലുതിര എന്നായിരുന്നു യഥാർത്ഥ പേര്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു അദ്ദേഹം. ഹരേരാമ ഹരേകൃഷ്ണ,​ ബാദ്ഷാ,​ സത്തേ പേ സത്താ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹാസ്യ നടനുള്ള പുരസ്കാരം അപമാനം

May 14th, 2014

suraj-salim-comedians-epathram

തിരുവനന്തപുരം: നവ രസങ്ങളിൽ ഒന്നായ ഹാസ്യത്തിന് പ്രത്യേക അവാർഡു നൽകേണ്ടതില്ലെന്നും ഇത് നടനെ അപമാനിക്കുന്നതിനു തുല്യമാണെന്നുമുള്ള പരാമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ, സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നിന്ന് ഹാസ്യ നടനുള്ള പുരസ്‌കാരം പിൻവലിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍ അദ്ധ്യക്ഷനായ സമിതിയ്‌ക്ക് മുന്നിൽ സർക്കാരിന്റെ ശുപാർശ. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാർഡ്‌ ലഭിച്ച സുരാജ് വെഞ്ഞാറമൂടിന് സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നിർണ്ണയത്തിൽ ഹാസ്യ നടനുള്ള പുരസ്‌കാരം നൽകിയത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ ഹാസ്യ നടനുള്ള പുരസ്‌കാരം നിലനിർത്തണമെന്നുള്ള വാദവും ചിലർ ഉയർത്തുന്നുണ്ട്. ഇത്തരം പുരസ്‌കാരങ്ങൾ നടനുള്ള പ്രചോദനമാകുമെന്നാണ് ഇവരുടെ വാദം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. രാംദാസ് അന്തരിച്ചു

March 28th, 2014

കോട്ടയം : ചലച്ചിത്ര സംവി ധായകനായ പി. രാംദാസ്(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലായിരുന്നു അദ്ദേഹം.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം തൃശൂര്‍ പാറമേക്കാവ് ശ്മശാന ത്തില്‍ നടക്കും. ഭാര്യ: പരേത യായ രുഗ്മിണി. മക്കള്‍ : പ്രശാന്തന്‍, പ്രസാദ് (മലയാള മനോരമ, കോട്ടയം). മരുമക്കള്‍ : മായ, സീമ.

1955 ല്‍ റിലീസ് ചെയ്ത മലയാള ത്തിലെ ആദ്യത്തെ നിയോ റിയലി സ്റ്റിക് സിനിമ യായ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ യുടെ സംവിധായക നാണ് പി. രാംദാസ്. കേരള ത്തിലെ അന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങള്‍ ആയിരുന്നു സിനിമ യ്ക്ക് വിഷയമായത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവി ധായകന്‍ എന്ന ബഹുമതി നേടിയ പി. രാംദാസിന്റെ നേതൃത്വ ത്തില്‍ കോളേജ് വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മ ഒരുക്കിയ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ എന്ന ചിത്രം 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്റ റിലാണ് പ്രദര്‍ശനം തുടങ്ങി യത്.

ന്യൂസ്‌പേപ്പര്‍ ബോയ് അടക്കം മൂന്നു സിനിമ കള്‍ അദ്ദേഹം സംവി ധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമ ക്ക് നല്‍കിയ സമഗ്ര സംഭാവ നകള്‍ പരിഗണിച്ച് 2008 ല്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

49 of 174« First...1020...484950...6070...Last »

« Previous Page« Previous « പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ്
Next »Next Page » ഹാസ്യ നടനുള്ള പുരസ്കാരം അപമാനം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine