- എസ്. കുമാര്‍
വായിക്കുക: awards, music, obituary, relationships
മമ്മൂട്ടി നായകനാകുന്ന താപ്പാന റംസാന് റിലീസ് ചെയ്യുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക ചാര്‍മിയാണ് നായിക. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സിന്ധുരാജാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ചിത്രത്തിനു വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ അണിയറക്കാരും മമ്മൂട്ടിയുടെ ആരാധകരും നല്‍കുന്നത്. അടുത്ത കാലത്ത് ഈ മെഗാ താരത്തിന്റെ എട്ടോളം ചിത്രങ്ങളാണ് പരാജയത്തിന്റെ രുചിയറിഞ്ഞത്. ചിത്രത്തെ സ്വീകരിക്കുവാന്‍ വന്‍ ഒരുക്കങ്ങളാണ് ഫാന്‍സുകാര്‍ നടത്തുന്നത്. റംസാന് റിലീസ് ആയതിനാല്‍ ചിത്രത്തിനു ഇനീഷ്യല്‍ കളക്ഷന്‍ നേടുവാന്‍ ആകുമെന്നാണ് കണക്കു കൂട്ടല്‍. ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
താപ്പാനയ്ക്ക് പിന്നാലെ മോഹന്‍ലാലിന്റെ ജോഷി ചിത്രമായ റണ്‍ ബേബി റണ്‍ ഓണം റിലീസായി എത്തുന്നു. സച്ചി രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം തിരുവോണത്തിനാണ് തീയേറ്ററുകളില്‍ എത്തുന്നത്.
- എസ്. കുമാര്‍
വായിക്കുക: mammootty
പ്രശസ്ത പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിച്ച ജിസം-2 ബോക്സോഫീസില്‍ വന്‍ ഹിറ്റ് ആയി. ആദ്യ ദിവസം തന്നെ ചിത്രം ഏഴു കോടിയിലധികമാണ് സമ്പാദിച്ചത്. മഹേഷ് ഭട്ട് തിരക്കഥയെഴുതി പൂജാ ഭട്ട് സംവിധാനം ചെയ്ത ജിസം-2 സണ്ണി ലിയോണിന്റെ സാന്നിധ്യം കോണ്ട് റിലീസിനു മുമ്പേ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു കൊലയാളിക്കും പോലീസ് ഉദ്യോഗസ്ഥനും ഇടയില്‍ പെടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജിസം-2 പറയുന്നത്. ഇസ്ന എന്ന ഈ കഥാപാത്രത്തെ ആണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. സംവിധായിക എന്ന നിലയില്‍ പൂജാ ഭട്ട് ഗാന രംഗങ്ങളിലും മറ്റും നഗ്നതയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. 2003ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തില്‍ ബോളിവുഡ്ഡിലെ മറ്റൊരു ഹോട്ട് താരമായ ബിപാഷ ബസുവായിരുന്നു നായിക.
പഞ്ചാബി മാതാപിതക്കള്‍ക്ക് ജനിച്ച സണ്ണി വളര്‍ന്നത് ഡെല്‍ഹിയിലാണ്. പിന്നീട് കുടുംബം മിഷിഗണിലേക്ക് കുടിയേറി. അവിടെ നിന്നും കാലിഫോര്‍ണിയയിലേക്കും. പെന്റ്‌ഹൌസ് മാഗസിന്റെ മോഡലായാണ് സണ്ണി കരിയറില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. സണ്ണി എന്ന പേരിനൊപ്പം ലിയോണ്‍ ചേര്‍ത്ത് സണ്ണി ലിയോണ്‍ ആയി. 2003-ലെ പെന്റ്‌ഹൌസ് പെറ്റ് ആയിരുന്നു ഇവര്‍. പിന്നീട് നിരവധി മാഗസിനുകള്‍ക്കും മറ്റും മോഡലായ സണ്ണി ലിയോണ്‍ അധികം താമസിയാതെ പോണ്‍ വ്യവസായത്തിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ജിസം-2 വിനു ശേഷം ഏക്ദാ കപൂറിന്റെ രാഗിണി എം. എം. എസ്. എന്ന സീരീസ് ചിത്രത്തിലേക്കും സണ്ണിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
- എസ്. കുമാര്‍
ബാല താരമായി സിനിമയില്‍ എത്തിയ സനുഷ മലയാളത്തില്‍ നായികയാകുന്ന മിസ്റ്റര്‍ മരുമകന്‍ റംസാന് തീയേറ്ററുകളില്‍ എത്തുന്നു. പതിനേഴുകാരിയായ സനുഷയുടെ നായകനായി എത്തുന്നത് ജനപ്രിയ നടനായ ദിലീപാണ്. നേരത്തെ തമിഴ് സിനിമയില്‍ സനുഷ നായികയായി അഭിനയിച്ചിട്ടുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലും ജോഷിയുടെ മാമ്പഴക്കാലം എന്ന ചിത്രത്തിലും സനുഷ ബാല താരമെന്ന നിലയില്‍ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വെച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുന്ന നിന്ന അവര്‍ പിന്നീട് തമിഴില്‍ നായികയായി തിരിച്ചെത്തി.
ദിലീപിനെ കൂടാതെ തമിഴ് നടനും ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനുമായിരുന്ന ഭാഗ്യരാജ്, ബിജു മേനോന്‍ , നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍ , സലിം കുമാര്‍, ഷീല തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മായാമോഹിനിക്ക് തിരക്കഥയൊരുക്കിയ ഉദയ് – സിബി കൂട്ടുകെട്ടാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ ഖുശ്ബുവിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നിരുന്നു. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാസുബൈറും, നെത്സണ്‍ ഐപ്പുമാണ്. ഛായാഗ്രഹണം പി. സുകുമാര്‍. സന്തോഷ് വര്‍മ്മയും പി. ടി. ബിനുവും എഴുതിയ ഗാനങ്ങള്‍ക്ക് സുരേഷ് പീറ്റേഴ്സ് സംഗതം നല്‍കിയിരിക്കുന്നു. വര്‍ണ്ണചിത്രയാണ് റംസാന്‍ റിലീസായി മിസ്റ്റര്‍ മരുമകനെ തീയേറ്ററുകളില്‍ എത്തിക്കുന്നത്.
- എസ്. കുമാര്‍
വായിക്കുക: sanusha
തിരുവനന്തപുരം : ജപ്തി ഭീഷണിയെ തുടര്‍ന്ന് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എത്തിയ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ. കെ. ലോഹിതദാസിന്റെ കുടുംബം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും മകനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ട് നിവേദനം നല്‍കുകയായിരുന്നു. ആലുവയിലും ഒറ്റപ്പാലത്തുമുള്ള വീടും പുരയിടവും പണയപ്പെടുത്തിയതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ഇവർ ജപ്തി ഭീഷണി നേരിടുന്നത്. ഇവരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഒറ്റപ്പാലത്തെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്നും, ആലുവ കെ. എസ്. എഫ്. ഇ. യില്‍ നിന്നും സിനിമ നിര്‍മ്മിക്കുവാനായിട്ടാണ് ലോഹിതദാസ് വന്‍ തുക കടമെടുത്തിരുന്നത്. ഈ തുക തിരിച്ചടയ്ക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പണമടയ്ക്കുവാന്‍ സാവകാശം നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനു താങ്ങാവുന്നതിലും അധികമാണ് ഈ തുക.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സ്നേഹത്തിന്റെ പവിത്രതയും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ രചനകള്‍ മലയാളി തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു. എന്നാല്‍ സ്നേഹമല്ലാതെ സമ്പത്തുണ്ടാക്കുന്നതില്‍ പരാജിതരായ തന്റെ തന്നെ ചില നായകന്മാരില്‍ ഒരാളായി അപ്രതീക്ഷിതമായി അദ്ദേഹം അരങ്ങൊഴിയുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഈ അനുഗ്രഹീത കലാകാരന്റെ കുടുംബം ഇന്നിപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുകയാണ്. ലോഹിയുടെ തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പോലും നിരവധി പുരസ്കാരങ്ങളും വന്‍ സാമ്പത്തിക ലാഭവും നേടിയിരുന്നു. പലരും അദ്ദേഹത്തിന്റെ രചനകളിലൂടെ സൂപ്പര്‍ താരങ്ങളും സംവിധായകരുമായി. എന്നാല്‍ സിനിമ അദ്ദേഹത്തോട് നന്ദികേടു കാണിച്ചു എന്നു വേണം കരുതുവാൻ. ലോഹിത ദാസ് അന്തരിച്ചപ്പോള്‍ പല സിനിമാ സംഘടനകളും, സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ കുടുംബത്തിനു സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അതൊന്നും ലഭിച്ചില്ലെന്ന് വേണം മനസ്സിലാക്കാൻ.
- എസ്. കുമാര്‍
വായിക്കുക: director, filmmakers, remembrance