സീരിയല്‍ നടി കൊല്ലപ്പെട്ടു

September 10th, 2012

neeral-bhardwaj-epathram

മുംബൈ: പ്രമുഖ സീരിയല്‍ നടി നീരള്‍ ഭരദ്വാജ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നീരള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിയന്ത്രണം വിട്ട് അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ മദ്യ ലഹരിയില്‍ ആയിരുന്നു. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബി. ജെ. പി. നേതാവ് ഉമാ ഭാരതിയുടെ സെക്രട്ടറിയുടെ മകളാണ് നീരള്‍. മാത കി ചൌക്കി, ഷാനി ദേവ് കി മഹിമ തുടങ്ങിയ സീരിയലുകളില്‍ പ്രധാന വേഷത്തില്‍ നീരള്‍ അഭിനയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ബാച്ചിലര്‍ പാര്‍ട്ടി കണ്ടവര്‍ കുടുങ്ങി

September 8th, 2012

agent-jadoo-epathram

തിരുവനന്തപുരം: അമല്‍ നീരദ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ബാച്ചിലര്‍ പാര്‍ട്ടി‘ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തവര്‍ കുടുങ്ങി. ജാദു എന്ന പ്രത്യേക സോഫ്‌റ്റ് വെയറിന്റെ സഹായത്താലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനധികൃതമായി ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം അപ്‌ലോഡ് ചെയ്യുകയും ആസ്വദിക്കുകയും ചെയ്തവരെ കണ്ടെത്തിയത്.

ചിത്രത്തിന്റെ ഡി. വി. ഡി. ഫയല്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവരില്‍ 16 പേരെ പ്രതികളാക്കി എഫ്. ഐ. ആര്‍. ആന്റി പൈറസി സെല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചിത്രത്തിന്റെ ഡി. വി. ഡി. റിലീസായതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും വ്യാജ പതിപ്പ് കണ്ടത് ഏതാണ്ട് 33,000 പേരാണ്. ഇതില്‍ 1010 പേര്‍ ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജാദുവിന്റെ സഹായത്താല്‍ ചിത്രം കണ്ട ആയിരകണക്കിന് ഐ. പി. അഡ്രസ്സുകളാണ്‌ ശേഖരിച്ചത്. ഇതില്‍ നിന്നും ഐ. പി. ഉടമകളെ കണ്ടെത്തുവാന്‍ കഴിയും.

പ്രമുഖ സിനിമാ നിർമ്മാതാവും നടനുമായ പ്രകാശ് ബാരെയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ജാദു എന്ന സോഫ്‌റ്റ്വെയറിന്റെ സേവനം ആരംഭിച്ചത് ഏതാനും മാസങ്ങൾ മുൻപാണ്. അനധികൃതമായി ഇന്റര്‍നെറ്റില്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നത് സിനിമാ വ്യവസായത്തിനു വന്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ബോക്സോഫീസില്‍ രമ്യാ നമ്പീശൻ, പത്മപ്രിയ തുടങ്ങിയവരുടെ ഐറ്റം ഡാന്‍സ് ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു എങ്കിലും ബാച്ചിലര്‍ പാര്‍ട്ടി വന്‍ വിജയം ആയിരുന്നില്ല. ചിത്രത്തിന്റെ സി. ഡി. പുറത്തിറക്കിയ കമ്പനിയാണ് അനധികൃതമായി ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ കോപ്പികള്‍ ഷെയര്‍ ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ജാദുവിന്റെ സഹായം തേടിയത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം അയ്യാ തയ്യാറായി

September 7th, 2012

aiyaa-epathram

പ്രശസ്ത ഹിന്ദി സംവിധായകൻ സച്ചിൻ കുന്ദാൽക്കർ സംവിധാനം ചെയ്യുന്ന “അയ്യാ” യിൽ പൃഥ്വിരാജ് പ്രശസ്ത ഹിന്ദി നായിക റാണി മുഖർജിയുടെ നായകനാവുന്നു. സിനിമയുടെ മായിക ലോകം മനസ്സിൽ കൊണ്ടു നടക്കുന്ന മീനാക്ഷി എന്ന ഒരു മറാഠി പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ റാണി മുഖർജി ചെയ്യുന്നത്. മീനാക്ഷിക്ക് വിവാഹത്തിന് യോജിച്ച ഒരു മറാഠി ചെറുപ്പക്കാരനെ അന്വേഷിക്കുന്ന മീനാക്ഷിയുടെ മാതാപ്പിതാക്കൾ ഒരാളെ കണ്ടെത്തുന്നു. എന്നാൽ തനിക്ക് ഇഷ്ടപ്പെടുന്ന പുരുഷന് തനിക്ക് ഇഷ്ടപ്പെടുന്ന ശരീര ഗന്ധം ഉണ്ടാവണം എന്നാണ് മീനാക്ഷിയുടെ പക്ഷം. ഇതിന് ഏറ്റവും അനുയോജ്യം ഒരു ദക്ഷിണേന്ത്യൻ വരനാവും എന്നും അവൾ തീരുമാനിക്കുന്നു. ഇതിനിടയ്ക്കാണ് മീനാക്ഷി സൂര്യയെ (പൃഥ്വിരാജ്) കണ്ടുമുട്ടുന്നത്. തന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ കണ്ടെത്തിയ മീനാക്ഷിയുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

ഒക്ടോബർ 12ന് അയ്യാ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

കരീന കപൂർ ലോകത്തിലെ ഏറ്റവും “സെക്സി” യായ സുന്ദരി

September 7th, 2012

kareena-kapoor-maxim-epathram

ലോക സുന്ദരികളിൽ ഏറ്റവും കാമഭാവമുള്ള സുന്ദരിയായി കരീന കപൂർ തിരഞ്ഞെടുക്കപ്പെട്ടു. മാക്സിം മാസികയാണ് ലോക സുന്ദരിമാരുടെ പട്ടിക തയ്യാറാക്കിയത്. മാസിക നടത്തിയ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ ഏറ്റവും കാമഭാവമുള്ള സുന്ദരിയായ കരീന കപൂർ തന്നെയാണ് മാക്സിം മാസികയുടെ മുഖചിത്രത്തിൽ ഉള്ളത്.

തന്റെ ഏറ്റവും പുതിയ സിനിമയായ “ഹെറോയിൻ” പുറത്തിറങ്ങാൻ ഇരിക്കെ ഓർക്കാപ്പുറത്ത് ലഭിച്ച ഈ അപൂർവ്വ ബഹുമതിയിൽ ഏറെ സന്തോഷവതിയാണ് കരീന. തന്നെ പുരുഷന്മാർ കാമത്തോടെ കാണുന്നത് തന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു എന്നാണ് കരീന പറയുന്നത്. ഇത് തനിക്ക് ലഭിക്കാവുന്ന ഒരു വലിയ പ്രശംസയാണ്. സ്ത്രീയുടെ കാമഭാവത്തെ എപ്പോഴും അംഗീകരിച്ചിട്ടുള്ള മാക്സിം മാസികയുടെ ഈ ബഹുമതി തനിക്ക് ഏറെ വിലപിടിപ്പുള്ളതാണ് എന്നും ബെബോ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചാപ്റ്റേഴ്സ് ഒക്ടോബറിൽ വരുന്നു

September 7th, 2012

chapters-nivin-pauly-gauthami-nair-epathram

ക്യാമ്പസ് ഓക്സ്, കുർബാൻ ഫിലിംസ് (ഷഫീർ സേഠ്) എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചാപ്റ്റേഴ്സ് ഒക്ടോബറിൽ പുറത്തിറങ്ങും. നവാഗത സംവിധായകനായ സുനിൽ ഇബ്രാഹിം കഥ എഴുതി സംവിധാനം ചെയ്ത ചാപ്റ്റേഴ്സിൽ പ്രമുഖ വേഷങ്ങളിൽ ശ്രീനിവാസൻ, കെ. പി. എ. സി. ലളിത, നിവിൻ പോളി, ഹേമന്ത്, ഗൌതമി നായർ, ലെന എന്നിവരാണ് അഭിനയിക്കുന്നത്. വി. ആർ. വിപി ആണ് തിരക്കഥ. ക്യാമറ ക്രിഷ് കൈമൾ, എഡിറ്റിങ്ങ് വി. സാജൻ. റഫീൿ അഹമ്മദിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മെജോ ജോസഫ് ആണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

76 of 174« First...1020...757677...8090...Last »

« Previous Page« Previous « മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിന്: നടി അമല പോള്‍
Next »Next Page » കരീന കപൂർ ലോകത്തിലെ ഏറ്റവും “സെക്സി” യായ സുന്ദരി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine