പവിഴമല്ലി ത്തറയില്‍ മേളപ്പൂമഴ തീര്‍ത്ത് ജയറാം

September 30th, 2014

jayaram-drums-epathram

തൃപ്പൂണിത്തുറ: ഒട്ടേറെ സിനിമകളില്‍ നായകനായിട്ടുള്ള ജയറാം മേള പ്രമാണിയായി മാറിയപ്പോള്‍ മേളക്കമ്പക്കാരും ഒപ്പം ആരാധകരും തിങ്ങിക്കൂടി. പതികാലത്തില്‍ തുടങ്ങി മെല്ലെ മെല്ലെ കൊട്ടിക്കയറിയ ജയറാമും സംഘവും അക്ഷരാര്‍ത്ഥത്തില്‍ പവിഴ മല്ലിത്തറയില്‍ മേളത്തിന്റെ മറ്റൊരു പൂമഴ തീര്‍ക്കുകയായിരുന്നു. അതില്‍ ആരാധകരുടെ മനസ്സ് കുളിര്‍ത്തു. പെരുവനത്തെയും, മട്ടന്നൂരിനേയും പോലുള്ള മേള കുലപതികള്‍ താള വിസ്മയം തീര്‍ത്ത വേദിയിലാണ് മലയാള സിനിമയിലെ നായകന്റെ മേള പ്രാമാണ്യം. നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസമായ തിങ്കളാഴ്ച രാവിലെ 8.15 നു ശീവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തില്‍ 147-ഓളം കലാകാരന്മാരുടെ സംഘം പഞ്ചാരി മേളം അവതരിപ്പിച്ചത്.

പതികാലത്തില്‍ തുടക്കമിട്ട് ജയറാം ചെണ്ടയില്‍ കോല്‍ തൊട്ടു. ഇടം തലയില്‍ ചോറ്റാനിക്കര സത്യ നാരായണ മാരാരും, തിരുമറയൂര്‍ രാജേഷും ഉള്‍പ്പെടെ 15 മേളക്കാര്‍ വലം തലയില്‍ കുഴൂര്‍ ബാലനും പള്ളിപ്പുറം ജയനും തിരുവാങ്കുളം രണ്‍ജിത്തും ഉള്‍പ്പെടുന്ന 45 കലാകാരന്മാര്‍. ചോറ്റാനിക്കര സുകുമാര മാരാരും ചോറ്റാനിക്കര സുനിലും ചാലക്കുടി രവിയുമടങ്ങുന്ന സംഘം. ഇലത്താളവും കുഴല്‍ വാദ്യം കൊടകര ശിവരാമന്‍ നായരും വെളപ്പായ നന്ദനും അടങ്ങുന്ന 20 കലാകാരന്മാര്‍. കൊമ്പു വാദ്യത്തിനു ചെങ്ങമനാട് അപ്പുനായരും കുമ്മത്ത് ഗിരീശനും ഉള്‍പ്പെടെ 29 പേര്‍. പ്രശസ്തരും പ്രഗല്‍ഭരുമായ കലാകാരന്മാരുടെ സംഘം ഒത്തു ചേര്‍ന്നപ്പോള്‍ അത് ചോറ്റാനിക്കര അമ്മയുടെ മുമ്പില്‍ താള വിസ്മയത്തിന്റെ അമൃത വര്‍ഷം തീര്‍ത്തു. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ ജയറാം ചെണ്ട കൊട്ടുന്നത് കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഈ കാഴ്ച തികച്ചും അവിസ്മരണീയമായിരുന്നു.

പതികാലത്തില്‍ തുടങ്ങി അഞ്ചു കാലങ്ങളില്‍ 96 അക്ഷരകാലങ്ങളും പൂര്‍ത്തിയാക്കി ക്ഷേത്രാങ്കണം വലം വച്ച് കിഴക്കേ നടപ്പുരയില്‍ എത്തി കലാശം കൊട്ടിയവസാനിപ്പിച്ചപ്പോള്‍ തിങ്ങിക്കൂടിയ പുരുഷാരം മേളകലയില്‍ മറ്റൊരു സൂപ്പര്‍ താരോദയത്തിനു സാക്ഷ്യം വഹിച്ചു. ചെറുപ്പം മുതലേ മേളക്കമ്പക്കാരനായ ജയറാം പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം മുമ്പും കൊട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ഒരു മേളത്തിനു പ്രാമാണ്യം വഹിക്കുന്നത് ഇത് ആദ്യം. മേള പ്രമാണിയാകുവാന്‍ നല്ല കൈത്തഴക്കവും അണുവിട തെറ്റാത്ത മനസ്സാന്നിധ്യവും ആവശ്യമാണ്. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും കലാകാന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഒരു തികഞ്ഞ മേള പ്രമാണിയെ പോലെ ജയറാം മേളം നിയന്ത്രിച്ചു. മേളത്തിനൊപ്പം മുഖ ഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ക്ക് കീഴിലെ ശിക്ഷണത്തിന്റെ ഗുണം ജയറാമിന്റെ പ്രകടനത്തില്‍ വ്യക്തമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഋത്വിക് റോഷന്‍ വിവാഹ മോചിതനാവുന്നു

December 14th, 2013

actor-hrithik-roshan-with-wife-susanne-khan-ePathram
ന്യൂദല്‍ഹി : ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷനും ഭാര്യ സുസന്നെ ഖാനും വേര്‍പിരിയുന്നു.

അഞ്ചു വര്‍ഷ ത്തോളം നീണ്ട പ്രണയ ത്തിനു ശേഷം 2000 ഡിസംബര്‍ 20നാണ് ഇരുവരും വിവാഹിത രായത്. ഋത്വിക്കി ന്‍െറ ആദ്യ സിനിമ ‘കഹോ നാ പ്യാര്‍ ഹെ’ റിലീസായ തിന് തൊട്ടു പിന്നാലെ ആയിരുന്നു വിവാഹം. മുന്‍കാല നടന്‍ സഞ്ജയ് ഖാന്‍െറ മകളാണ് സുസന്നെ. ഈ ബന്ധത്തില്‍ റേഹാന്‍, റിദാന്‍ എന്നീ ആണ്‍മക്കളുണ്ട്.

‘ഞാനുമായുള്ള ബന്ധം പിരിയാന്‍ സുസന്നെ തീരുമാനിച്ചിരിക്കുന്നു. കുടുംബ ത്തിനു മുഴുവന്‍ ഇത് ദുര്‍ഘട മായ സമയമാണ്. ഈ സമയ ത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണ മെന്ന് മാധ്യമ ങ്ങളോടും ജന ങ്ങളോടും അഭ്യര്‍ഥിക്കുന്നു’ – വിവാഹ മോചന ത്തെക്കുറിച്ച് ഋത്വിക് റോഷന്‍ പുറത്തിറക്കിയ പത്ര ക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഗസ്റ്റിന്‍ തിരശ്ശീലയൊഴിഞ്ഞു

November 15th, 2013

actor-agustin-ePathram
കോഴിക്കോട് : ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്ര ങ്ങള്‍ക്കു മലയാള സിനിമ യില്‍ ജീവനേകിയ നടന്‍ അഗസ്റ്റിന്‍ അന്‍പത്തി ആറാം വയസ്സില്‍ തിരശ്ശീല ക്കു പിന്നിലേക്കു മറഞ്ഞു. നൂറിലധികം ചിത്ര ങ്ങളില്‍ അഭിനയിച്ച അദ്ദേഹ ത്തിനു 2009 ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു.

ഐ. വി. ശശിയുടെ മമ്മൂട്ടി ചിത്രമായ 1921, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, ദേവാസുരം, ആറാം തമ്പുരാന്‍, രാവണ പ്രഭു, ചന്ദ്രോത്സവം, വല്യേട്ടന്‍, തിരക്കഥ, അലിഭായ്, ചന്ദ്രലേഖ, സദയം, ഉസ്താദ്, കേരള കഫേ, ദാദാ സാഹിബ്, വാമന പുരം ബസ് റൂട്ട്, കാഴ്ച, കൃഷ്ണ ഗുഡി യില്‍ ഒരു പ്രണയ കാലത്ത്, ശ്രീധരന്റെ ഒന്നാം തിരു മുറിവ്, നീലഗിരി, കമ്മീഷണര്‍, ഊട്ടിപ്പട്ടണം, ബല്‍റാം വെഴ്സസ് താരാ ദാസ്, രാഷ്ട്രം, വര്‍ഗം, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്ര ങ്ങളിലെ വേഷ ങ്ങള്‍ അഗസ്റ്റിനെ കാണികളുടെ ഇഷ്ട നടനാക്കി.

മമമൂട്ടിയുടെയും മോഹന്‍ലാലിന്റേയും മിക്ക സിനിമ കളിലും അഗസ്റ്റിനു വേഷങ്ങള്‍ ലഭിച്ചിരുന്നു. അസുഖ ബാധിത നായ ശേഷം ഇന്ത്യന്‍ റുപ്പി, ബാവുട്ടി യുടെ നാമ ത്തില്‍, സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്, ചേട്ടായീസ്, ഷട്ടര്‍ എന്നിങ്ങനെ പത്തോളം സിനിമ കളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു. ‘മിഴി രണ്ടിലും’ എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്തു.

നാടക ക്കളരി യില്‍ നിന്നുമാണ് അഗസ്റ്റിന്‍ സിനിമാ ലോക ത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ നാടക ങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സുരാസു എഴുതിയ ‘ഉപാസന’ എന്ന നാടക ത്തിലൂടെ അഗസ്റ്റിനിലെ നടനെ അഭിനയ ലോകവും പ്രേക്ഷകരും ശ്രദ്ധിച്ചു തുടങ്ങി.1979 ല്‍ ‘കലോപാസന’ എന്ന പേരില്‍ ഇതേ നാടകം സിനിമ യാക്കി യപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ ഈ ചിത്രം പ്രദര്‍ശന ത്തിന് എത്തിയില്ല.

കുന്നുമ്പുറത്ത് മാത്യുവിന്‍്റെയും റോസി യുടെയും മകനായി കോടഞ്ചേരി യില്‍ ജനിച്ചു. ഹാന്‍സിയാണ് ഭാര്യ. ലാല്‍ ജോസിന്‍്റെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ യിലൂടെ നായിക യായി മലയാള സിനിമയില്‍ എത്തിയ ആന്‍ അഗസ്റ്റിന്‍ മകളാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു

March 1st, 2013

jagathy-epathram
ചെന്നൈ : വാഹന അപകടത്തെ ത്തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ യില്‍ ആയിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു.

ജഗതി യുടെ ആരോഗ്യ നില മെച്ച പ്പെട്ടിട്ടുണ്ടെ ങ്കിലും സംസാര ശേഷി ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. രണ്ടു മാസം തിരുവനന്ത പുരത്ത് ഉണ്ടാകും എന്നും വെല്ലൂരിലെ ഡോക്ടര്‍മാര്‍ നിര്‍ദേശി ച്ചിട്ടുള്ള ചികിത്സ തന്നെ യായിരിക്കും തുടരുക എന്നും ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്നസെന്റിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍

November 6th, 2012

innocent-epathram

കൊച്ചി: അമ്മ പ്രസിഡണ്ടും പ്രശസ്ത നടനുമായ ഇന്നസെന്റിനെ ബാധിച്ച അര്‍ബുദ രോഗം ചികിത്സിച്ചു ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍. ലേൿ ഷോർ ആശുപത്രിയില്‍ ഡോ. വി. പി. ഗംഗാധരന്റെ ചികിത്സയിലാണ് ഇന്നസെന്റ്. തൊണ്ടയിലാണ് ഇന്നസെന്റിന് അര്‍ബുദം ബാധിച്ചിരിക്കുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇനി മാസങ്ങള്‍ നീളുന്ന കീമോതെറാപ്പി ചെയ്യേണ്ടി വരും. ആറു മാസമെങ്കിലും വിശ്രമം വേണ്ടി വരും. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഇന്നസെന്റ് സിനിമയില്‍ സജീവമല്ലായിരുന്നു. പ്രമുഖ ഹാസ്യ നടനായ ജഗതി ശ്രീകുമാര്‍ വാഹനാപകടത്തെ തുടര്‍ന്ന് മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

17 of 18« First...10...161718

« Previous Page« Previous « സംവൃതാ സുനില്‍ വിവാഹിതയായി
Next »Next Page » കമ്മത്തിലൂടെ ധനുഷ് മലയാളത്തിലേക്ക് »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine