ബെൻസ് വാസു : അന്നു ജയൻ – ഇന്നു മോഹൻലാൽ

January 9th, 2016

benz-vasu-mohanlal-film-ePathram മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ നായക നാവുന്ന പുതിയ സിനിമ യാണ് ബെൻസ് വാസു. 1980 ൽ ജയൻ നായക നായി അഭിന യിച്ചു സൂപ്പർ ഹിറ്റ്‌ ആയി മാറിയ ‘ ബെൻസ് വാസു ‘ വിന്റെ ടൈറ്റിൽ ആയതു കൊണ്ട് തന്നെ സിനിമാ പ്രേ മി കൾ ഏറെ പ്രതീക്ഷ യിലാണ്. എന്നാൽ ഇത് ജയൻ സിനിമ യുടെ രണ്ടാം ഭാഗമല്ല എന്ന് പിന്നണി പ്രവർ ത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.

രജപുത്ര രഞ്ജിത്ത് നിർമ്മിക്കുന്ന ബെൻസ് വാസു സംവിധാനം ചെയ്യുന്നത് ജി. പ്രജിത്ത്. ഒരു വടക്കൻ സെൽഫി എന്ന സിനിമക്ക് ശേഷം പ്രജിത്ത് ചെയ്യുന്ന ഈ സിനിമ ഒരു കോമഡി എന്റർ റ്റെയിനർ ആയിരിക്കും.

- pma

വായിക്കുക: , ,

Comments Off on ബെൻസ് വാസു : അന്നു ജയൻ – ഇന്നു മോഹൻലാൽ

വിദ്യാബാലനെ നടന്‍ രാജ്കുമാര്‍ കരണത്തടിച്ചു

May 7th, 2015

ബോളിവുഡ് സുന്ദരി വിദ്യാബാലനെ നടന്‍ രാജ് കുമാര്‍ റാവു കരണത്തടിച്ചു. മോഹിത് സൂരി സംവിധാനം ചെയ്യുന്നപുതിയ ചിത്രമായ ‘ഹമാരി അധൂരി കഹാനി’യുടെ
ഷൂട്ടിംഗിനിടയില്‍ ആണ് നടന്‍ വിദ്യയെ അടിച്ചത്. ഈ ചിത്രത്തില്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ഗാര്‍ഹിക പീഡനം ഇതി
വൃത്തമാക്കിയ ചിത്രത്തിലെ ഒരു രംഗത്തിനു സ്വാഭാവികത വരുവാനാണത്രെ നടന്‍ ഇപ്രകാരം ചെയ്തത്. സീന്‍ ഓകെ ആകുവാന്‍ മൂന്ന് ടേക്കുകള്‍ വേണ്ടിവന്നു മൂന്നു
തവണയും രാജ്കുമാര്‍ വിദ്യയുടെ കരണത്ത് അടിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

വിദ്യയെ കരണത്ത് അടിക്കുന്നത് കണ്ടപ്പോള്‍ താന്‍ പകച്ചു പോയെന്ന് സംവിധായകന്‍ മോഹിത് സൂരി പറഞ്ഞു. പിന്നീട് ഇവര്‍ ഇരുവരും മുന്‍ കൂട്ടി
തീരുമാനിച്ചതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ പന്ത്രണ്ടിനു തീയേറ്ററില്‍ എത്തുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയും
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“എന്നും എപ്പോഴും” ട്വീസര്‍ പുറത്തിറങ്ങി

March 1st, 2015

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍‌ലാലും, മഞ്ജുവാര്യരും ഒരുമിക്കുക അതും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍. മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ഒരു സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയരുവാന്‍ വേറെ എന്തു വേണം? ആ പ്രതീക്ഷകള്‍ക്ക് ചിറകേകിക്കൊണ്ട് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ട്വീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഓണ്‍‌ലൈനില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വനിതാ രത്നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍.പിള്ള എന്ന കഥാപാത്രമായാണ് മോഹന്‍ ലാല് അഭിനയിക്കുന്നത്. കുടും‌‌ബകോടതിയിലെ അഭിഭാഷക ദീപ എന്ന കഥാപാത്രമായി മഞ്ജുവും. ഇവര്‍ക്കൊപ്പം ഡോ.മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബഹ്‌റിനില്‍ നിന്നും സുന്ദരിയായ ശ്രീകുട്ടി രമേശ് എന്ന പുതുമുഖവും എത്തുന്നു. വിനീത് എന്‍.പിള്ളയുടേയും അഡ്വ.ദീപയുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിവുമായാണ് ഡോ.മീരയുമായുള്ള കണ്ടുമുട്ടല്‍. നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന ശ്രീക്കുട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടെയാണ് എന്നും എപ്പോഴും.ലാലും മഞ്ജുവും ചേരുമ്പോള്‍ അഭിനയത്തിന്റെ മത്സരപ്പൂരമാണ് നടക്കുക എന്ന് ആര്‍ക്കും ഊഹിക്കാം.ഇവര്‍ക്കൊപ്പം ലെന, ഇന്നസെന്റ്, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കുടുമ്പ പ്രേക്ഷരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പതിവ് രീതിതന്നെയാണ് ഈ ചിത്രത്തിലും സത്യന്‍ അന്തിക്കാട് അവലംബിച്ചിരിക്കുന്നത്. സാധാരണ സത്യന്‍ ചിത്രങ്ങളില്‍പശ്ചാത്തലമാകുന്ന മിഡില്‍ ക്ലാസില്‍ നിന്നും ഇത്തവണ അല്പം കൂടെ മുന്നോട്ട് പോയിട്ടുണ്ടെന്ന് മാത്രം. മനസ്സിനക്കരെ,അച്ചുവിന്റെ അമ്മ ഉള്‍പ്പെടെ ഒട്ടേറേ മികച്ച തിരക്കഥകള്‍ ഒരുക്കിയിട്ടുള്ള രഞ്ജന്‍ പ്രമോദ് ആണ് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നീല്‍ഡി കുഞ്ഞ ആണ് ഛായാഗ്രാഹകന്‍. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിര്‍ക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്നു. മാര്‍ച്ച് 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചലച്ചിത്രനടന്‍ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

December 26th, 2014

nl-balakrishnan-epathram

പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും നടനുമായ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് ഇരു കാലുകളും ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതോടൊപ്പം അര്‍ബുദ രോഗവും ഹൃദ്‌രോഗവും അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടരയോടെ പ്രൌഡിക്കോണത്തെ ആവുകുളം ശിവാലയം വീട്ടുവളപ്പില്‍ നടത്തും.

1943-ല്‍ തിരുവനന്തപുരം ജില്ലയിലെ പൌഡിക്കോണത്താണ് നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍. എല്‍. ബാലകൃഷ്ണന്റെ ജനനം. 1965-ല്‍ മഹാരാജാസ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് പെയ്ന്റിംഗില്‍ ഡിപ്ലോമ നേടി. പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. കേരള കൌമുദിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി സിനിമാ മാസികകള്‍ക്ക് വേണ്ടിയും അദ്ദേഹം സ്വതന്ത്ര ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിശ്ചല ഛായാഗ്രാഹകനായിട്ടാണ് സിനിമാ രംഗത്ത് പ്രവേശിച്ചത്. ജി. അരവിന്ദന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍ തുടങ്ങിയ പ്രശസ്തരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 300-ല്‍ പരം ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന കുട്ടികള്‍ക്കായുള്ള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. തന്റെ ആകാരവും താടിയും എല്ലാം എന്‍. എല്‍. ബാലകൃഷ്ണനെ സിനിമയില്‍ ശ്രദ്ധേയനാക്കി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, കൌതുക വാര്‍ത്തകള്‍, ഡോ. പശുപതി, തിരക്കഥ തുടങ്ങി 170 ഓളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തി യവയായിരുന്നു മിക്ക വേഷങ്ങളും. സത്യന്‍ അന്തിക്കാടിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലെ പക്ഷി നിരീക്ഷകന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012-ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്കാരവും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരനുള്ള പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പുസ്തകം രചിച്ചിട്ടുള്ള എൻ. എല്‍. ബാലകൃഷ്ണന്റെ ഷാപ്പു കഥകള്‍ ഏറെ പ്രശസ്തമാണ്. കള്ളു ഷാപ്പിലെ കറികളുടെ രുചിക്കൂട്ടിന്റെ കടുത്ത ആരാധകന്‍ ആയിരുന്നു എന്‍. എല്‍. മാധ്യമ  ചര്‍ച്ചകളില്‍ മദ്യപാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പലപ്പോഴും വാദിച്ചിരുന്നു. സിനിമയ്ക്കകത്തും പുറത്തുമായി വലിയ ഒരു സൌഹൃദ വലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ബാലണ്ണന്‍ എന്നാണ് അദ്ദേഹത്തെ സുഹൃത്തുക്കള്‍ സ്നേഹപൂര്‍വം വിളിച്ചിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പവിഴമല്ലി ത്തറയില്‍ മേളപ്പൂമഴ തീര്‍ത്ത് ജയറാം

September 30th, 2014

jayaram-drums-epathram

തൃപ്പൂണിത്തുറ: ഒട്ടേറെ സിനിമകളില്‍ നായകനായിട്ടുള്ള ജയറാം മേള പ്രമാണിയായി മാറിയപ്പോള്‍ മേളക്കമ്പക്കാരും ഒപ്പം ആരാധകരും തിങ്ങിക്കൂടി. പതികാലത്തില്‍ തുടങ്ങി മെല്ലെ മെല്ലെ കൊട്ടിക്കയറിയ ജയറാമും സംഘവും അക്ഷരാര്‍ത്ഥത്തില്‍ പവിഴ മല്ലിത്തറയില്‍ മേളത്തിന്റെ മറ്റൊരു പൂമഴ തീര്‍ക്കുകയായിരുന്നു. അതില്‍ ആരാധകരുടെ മനസ്സ് കുളിര്‍ത്തു. പെരുവനത്തെയും, മട്ടന്നൂരിനേയും പോലുള്ള മേള കുലപതികള്‍ താള വിസ്മയം തീര്‍ത്ത വേദിയിലാണ് മലയാള സിനിമയിലെ നായകന്റെ മേള പ്രാമാണ്യം. നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസമായ തിങ്കളാഴ്ച രാവിലെ 8.15 നു ശീവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തില്‍ 147-ഓളം കലാകാരന്മാരുടെ സംഘം പഞ്ചാരി മേളം അവതരിപ്പിച്ചത്.

പതികാലത്തില്‍ തുടക്കമിട്ട് ജയറാം ചെണ്ടയില്‍ കോല്‍ തൊട്ടു. ഇടം തലയില്‍ ചോറ്റാനിക്കര സത്യ നാരായണ മാരാരും, തിരുമറയൂര്‍ രാജേഷും ഉള്‍പ്പെടെ 15 മേളക്കാര്‍ വലം തലയില്‍ കുഴൂര്‍ ബാലനും പള്ളിപ്പുറം ജയനും തിരുവാങ്കുളം രണ്‍ജിത്തും ഉള്‍പ്പെടുന്ന 45 കലാകാരന്മാര്‍. ചോറ്റാനിക്കര സുകുമാര മാരാരും ചോറ്റാനിക്കര സുനിലും ചാലക്കുടി രവിയുമടങ്ങുന്ന സംഘം. ഇലത്താളവും കുഴല്‍ വാദ്യം കൊടകര ശിവരാമന്‍ നായരും വെളപ്പായ നന്ദനും അടങ്ങുന്ന 20 കലാകാരന്മാര്‍. കൊമ്പു വാദ്യത്തിനു ചെങ്ങമനാട് അപ്പുനായരും കുമ്മത്ത് ഗിരീശനും ഉള്‍പ്പെടെ 29 പേര്‍. പ്രശസ്തരും പ്രഗല്‍ഭരുമായ കലാകാരന്മാരുടെ സംഘം ഒത്തു ചേര്‍ന്നപ്പോള്‍ അത് ചോറ്റാനിക്കര അമ്മയുടെ മുമ്പില്‍ താള വിസ്മയത്തിന്റെ അമൃത വര്‍ഷം തീര്‍ത്തു. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ ജയറാം ചെണ്ട കൊട്ടുന്നത് കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഈ കാഴ്ച തികച്ചും അവിസ്മരണീയമായിരുന്നു.

പതികാലത്തില്‍ തുടങ്ങി അഞ്ചു കാലങ്ങളില്‍ 96 അക്ഷരകാലങ്ങളും പൂര്‍ത്തിയാക്കി ക്ഷേത്രാങ്കണം വലം വച്ച് കിഴക്കേ നടപ്പുരയില്‍ എത്തി കലാശം കൊട്ടിയവസാനിപ്പിച്ചപ്പോള്‍ തിങ്ങിക്കൂടിയ പുരുഷാരം മേളകലയില്‍ മറ്റൊരു സൂപ്പര്‍ താരോദയത്തിനു സാക്ഷ്യം വഹിച്ചു. ചെറുപ്പം മുതലേ മേളക്കമ്പക്കാരനായ ജയറാം പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം മുമ്പും കൊട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ഒരു മേളത്തിനു പ്രാമാണ്യം വഹിക്കുന്നത് ഇത് ആദ്യം. മേള പ്രമാണിയാകുവാന്‍ നല്ല കൈത്തഴക്കവും അണുവിട തെറ്റാത്ത മനസ്സാന്നിധ്യവും ആവശ്യമാണ്. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും കലാകാന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഒരു തികഞ്ഞ മേള പ്രമാണിയെ പോലെ ജയറാം മേളം നിയന്ത്രിച്ചു. മേളത്തിനൊപ്പം മുഖ ഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ക്ക് കീഴിലെ ശിക്ഷണത്തിന്റെ ഗുണം ജയറാമിന്റെ പ്രകടനത്തില്‍ വ്യക്തമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 19« First...10...171819

« Previous Page« Previous « മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്നു
Next »Next Page » “മൂസക്കായീന്റെ പാത്തു” ഗുരുവായൂരില്‍ വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine