
പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പതിനേഴു ഡോക്യു മെന്‍ററികൾ പ്രദർശിപ്പിക്കും.
ഇന്ത്യയില്‍ നിന്നുള്ളവ കൂടാതെ ആസ്‌ട്രേലിയ, സ്പെയിൻ, ഇറാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും ലഭിച്ച 39 ഡോക്യുമെന്‍ററികളിൽ നിന്നാണ് 20 മിനുട്ടിൽ കവിയാത്ത പതിനേഴെണ്ണം പ്രാഥമിക സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്.
പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ ഫെബ്രുവരി 20 നു നടക്കുന്ന ഡോക്യൂ മെന്‍ററി മേളയിൽ ഇവ പ്രദർശിപ്പിക്കും. ഓരോ ഡോക്യു മെന്‍ററിയുടെയും പ്രദർശനത്തിനു ശേഷം എല്ലാവർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ഫോറ ചർച്ചകൾ ഉണ്ടായിരിക്കും. പ്രശസ്ത ചലച്ചിത്ര പ്രതിഭകൾ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ചിത്രത്തിന് പതിനായിരം രൂപ യും കെ. ആർ. മോഹനൻ മെമ്മോറിയൽ അവാർഡും സാക്ഷ്യപത്രവും സമ്മാനിക്കും.
വിവരങ്ങൾക്ക് insightthecreativegroup @ gmail. com എന്ന ഇ-മെയില്‍ വിലാസത്തില്‍ അല്ലെങ്കില്‍ 94460 00373 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടുക.