കാന്‍ ചലച്ചിത്ര മേളയില്‍ ‘അമോറി’ന് ‘പാം ഡി ഓര്‍’ പുരസ്കാരം

May 28th, 2012

haneke-amour-epathram

പാരിസ്: കാന്‍ ചലചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ‘പാം ഡി ഓര്‍’ പുരസ്കാരം മൈക്കല്‍ ഹനേക്കയുടെ ‘അമോര്‍’ എന്ന ചിത്രത്തിനു ലഭിച്ചു. മെക്സിക്കോയില്‍ നിന്നുള്ള കാര്‍ലോസ് റെയ്ഗാഡാണ് മികച്ച സംവിധായകന്‍. ‘ദ ഹണ്ട്’ എന്ന ചത്രത്തിലെ അഭിനയത്തിലെ മാഡ്സ് മിക്കെല്‍സന്‍ ആണ് മികച്ച നടന്‍. ‘ബിയോണ്ട് ദ ഹില്‍സ്’ ചിത്രത്തിലൂടെ ക്രിസ്റ്റിന ഫ്ളട്ടറും, കോസ്മിന സ്ട്രാറ്റനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മറ്റാവൊ ഗാരോണിന്റെ ആക്ഷേപഹാസ്യ ചിത്രമായ ‘റിയാലിറ്റിയാക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്റ് പ്രൈസ്. കെന്‍ ലോച്ചിന്റെ ‘ദ ഏയ്ഞ്ചല്‍സ് ഷെയര്‍’ ആണ് മികച്ച മൂന്നാമത്തെ ചിത്രമായി ജൂറി തെരഞ്ഞെടുത്തത്.

2009ല്‍ ഇതേ പുരസ്കാരം ഹനേക്കയുടെ തന്നെ ‘വൈറ്റ് റിബണ്‍’ എന്ന ചിത്രത്തിനാണ് ലഭിച്ചത്. കൂടാതെ 2005ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ഹനേക്കക്ക് ലഭിച്ചിട്ടുണ്ട്. ദി സെവെന്‍ത് കോണ്ടിനെന്റല്‍, ബെന്നിസ്‌ വീഡിയോ, ഫണ്ണി ഗെയിം, ദി പിയാനോ ടീച്ചര്‍, ലൌ, തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മൈക്കല്‍ ഹനേക്ക. 80 വയസ്സ് കഴിഞ്ഞ വൃദ്ധ ദമ്പതി കളുടെ തീവ്രമായ പ്രണയമാണ് ‘അമോര്‍’ എന്ന ചിത്രത്തിന്റെ പ്രമേയം. ഇരുപതിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് അമോര്‍ പുരസ്കാരം നേടിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ: ബിജുവിന്റെ ‘ആകാശത്തിന്റെ നിറം’ ഷാങ്ഹായി മേളയിലേക്ക്

May 24th, 2012

akashathinte niram-epathram
തിരുവനന്തപുരം: പ്രമുഖ സംവിധായകാനായ ഡോ: ബിജുവിന്റെ  ‘ആകാശത്തിന്റെ നിറം’ എന്ന സിനിമ പതിനഞ്ചാമത് ഷാങ്ഹായി ചലച്ചിത്ര  മേളയിലെ ലേക്ക് ഗോള്‍ഡന്‍ ഗ്ലോബെറ്റ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. കൂടാതെ മേളയിലെ റെഡ് കാര്‍പെറ്റ് പ്രദര്‍ശനത്തില്‍ സംവിധായകന്‍ ബിജുവിനും നിര്‍മ്മാതാവ് അനില്‍കുമാര്‍ നടന്‍ ഇന്ദ്രജിത്ത് എന്നിവര്‍ക്ക് പ്രത്യേക ക്ഷണമുണ്ട്. മികച്ച സിനിമ, മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നടി, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലാണ് ‘ആകാശത്തിന്റെ നിറം’ മത്സരിക്കുന്നത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ ഷാങ്ഹായി മേള മത്സരവിഭാഗത്തിലെത്തുന്നത്. ഡോ ബിജുവിന്റെ ഇതിനു മുന്‍പ്‌ എടുത്ത ചിത്രം  ‘വീട്ടിലേക്കുള്ള വഴി’  നിരവധി പുരസ്കാരങ്ങളും നിരവധി മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോണ്‍ എബ്രഹാം അനുസ്മരണം

May 16th, 2012

john-abraham-epathram

ജോണ്‍ എബ്രഹാം എന്ന അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.1987 മെയ് 31നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.’അമ്മ അറിയാന്‍’ എന്ന സമാനതകളില്ലാത്ത ചലച്ചിത്രം പുറത്തിറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ജോണ്‍ എബ്രഹാമിനെയും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും അനുസ്മരിക്കുന്ന പരിപാടി കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി 2012 മെയ് 20,ഞായറാഴ്ച, വൈകുന്നേരം 4.00 മണിക്ക് പ്രതീക്ഷ കോംപ്ലക്സ്, വടക്കെ റോഡ്, ചങ്ങരംകുളത്ത് വെച്ച് നടത്തുന്നു. ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങളും ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ‘സിനിമയും കവിതയും ‘ എന്ന വിഷയത്തില്‍ കാണി നടത്തിയ കവിതാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണവും ഉണ്ടാകും ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള നടത്തും, സിനിമാ പ്രവര്‍ത്തകന്‍ എം. ജി.ശശി, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കാണിയുടെ വാര്‍ഷിക ജനറല്‍ ബോഡി അന്ന് തന്നെ ഉണ്ടായിരിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ സി. പി. പത്മകുമാര്‍ നിര്യാതനായി

May 12th, 2012

cp-padmakumar-epathram

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകനും, കലാ സംവിധായകനും, നിര്‍മ്മാതാവുമായ സി. പി. പത്മകുമാർ (54) അന്തരിച്ചു. ‘അപര്‍ണ’ (1981), ‘സമ്മോഹനം’ (1994) എന്നീ രണ്ടു സിനിമകള്‍ മാത്രമാണ് പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്. കച്ചവട സിനിമയുടെ ഒരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാത്ത ഇദ്ദേഹം ജി. അരവിന്ദന്‍െറ ‘പോക്കുവെയില്‍’ ഒഴികെയുള്ള സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമ്മോഹനം എന്ന ചിത്രത്തിനു 95ല്‍ എഡിന്‍ബര്‍ഗ് ചലച്ചിത്ര മേളയില്‍ ‘ബെസ്റ്റ് ഇന്‍ ഫെസ്റ്റ്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമ്പ്, എസ്തപ്പാൻ, ഒരിടത്ത്, വാസ്തുഹാര, സ്വം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനാണ്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ചലച്ചിത്രമേള : സെമിനാറും തുറന്ന ചര്‍ച്ചയും നടന്നു

April 22nd, 2012

isc-seminar-in-abudhabi-film-fest-2012-ePathram
അബുദാബി : ഇന്ത്യന്‍ ഫിലിം സൊസൈറ്റി അബുദാബിയും ഇന്ത്യന്‍ എംബസിയും ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അബുദാബിയും ചേര്‍ന്ന് സിനിമ എന്ന ജനകീയ മാധ്യമ ത്തിന്റെ വിവിധ തലങ്ങളെ വിലയിരുത്തി വിശദമായ സെമിനാറിനും തുറന്ന ചര്‍ച്ചയ്ക്കും വേദിയൊരുക്കി.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ അതുല്യ പ്രതിഭ കളായ ഡോ. അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ. ജബാര്‍ പട്ടേല്‍, ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ് എന്നിവരുടെ പ്രൗഢ സാന്നിധ്യം സമാന്തര സിനിമാ ആസ്വാദകര്‍ക്ക് ഒരു അപൂര്‍വ അനുഭവമായി.

അബുദാബി ഫിലിംഫെസ്റ്റിവല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സ്‌കാര്‍ലറ്റ്, അബുദാബി ഫിലിം കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മാര്‍ഷെലെ അലൈഡ് എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായി. ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ സെക്കന്‍ഡ് സെക്രട്ടറി അനുജ ചക്രവര്‍ത്തി സെമിനാര്‍ ഉദ്ഘാടനംചെയ്തു.

അബുദാബി ഇന്ത്യന്‍ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ ഷംനാദ് സെമിനാറിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ സിനിമ ബോളിവുഡിനും അപ്പുറം, സിനിമാ നിര്‍മാണ ത്തിലെ സമകാലിക സാങ്കേതിക വശങ്ങള്‍, ഇന്ത്യന്‍ സിനിമ യുടെ ആഗോള സാന്നിദ്ധ്യം, സാഹിത്യവും സിനിമയും എന്നിങ്ങനെ വ്യത്യസ്തങ്ങളായ നാല് വിഷയ ങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

അടൂര്‍ ഗോപാലകൃഷ്ണന്‍, ജബാര്‍ പട്ടേല്‍, ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ് എന്നിവര്‍ ‘അഭിനേതാക്കളും സാങ്കേതിക വശങ്ങളും സിനിമയില്‍’ എന്ന വിഷയ ത്തില്‍ നടന്ന കൂട്ടായ ചര്‍ച്ച അത്യപൂര്‍വമായ ഒരു അനുഭവമായിരുന്നു.

സിനിമ സംവിധായകന്റെ കലയാണ് എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ് എന്നിവര്‍ ചര്‍ച്ചയില്‍ ഉടനീളം സമര്‍ത്ഥി ച്ചപ്പോള്‍ മറ്റൊരു വീക്ഷണവുമായി ജബാര്‍ പട്ടേല്‍ കടന്നു വന്നു.

സിനിമ സംവിധായകന്റെ കലയാണ് എന്നതില്‍ തര്‍ക്കമില്ല എന്നും എന്നാല്‍, അതിലെ അഭിനേതാവിന്റെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിഭ സിനിമ ഒരു മികച്ച കലാസൃഷ്ടി യാക്കാന്‍ സംവിധായകന് ഉത്തേജകമാകുന്നു എന്ന് വാദിച്ചു. ഇതിനായി അദ്ദേഹം തന്റെ ‘അംബേദ്കര്‍’ എന്ന സിനിമ യില്‍ മമ്മൂട്ടി എന്ന മഹാ നടന്റെ പ്രതിഭ എങ്ങനെ ഉപകരിച്ചു എന്ന് വിശദമാക്കി.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് ജോണ്‍ അതിഥി കളെ സ്വാഗതം ചെയ്തു. സെന്റര്‍ പ്രസിഡന്റും സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രന്‍ നായരും ചേര്‍ന്ന് അതിഥി കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

4 of 14« First...345...10...Last »

« Previous Page« Previous « പ്രേക്ഷകനെ ഞെട്ടിക്കുന്ന 22 ഫീമെയില്‍ കോട്ടയം
Next »Next Page » സിനിമാ ചിത്രീകരണത്തിനിടയില്‍ നടി അനന്യക്ക് പരിക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine