പി.ഭാസ്‌ക്കരന്‍ പുരസ്കാരം, ‘മേല്‍വിലാസം’ മികച്ച ചിത്രം

February 7th, 2012

MELVILASAM-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ  മികച്ച സിനിമയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത ‘മേല്‍വിലാസ’ത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ തന്നെ  അഭിനയത്തിന് പാര്‍ത്ഥിപന്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മുഹമ്മദ് സലീമാണ്. വിവിധ സിനിമകളിലെ അഭിനയമികവ് പരിഗണിച്ച് ശ്വേതാ മേനോനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. നവാഗത സംവിധായികയായി ശാലിനി ഉഷാനായരും മികച്ച സംഗീത സംവിധായകന്‍ എം. ജി ശ്രീകുമാര്‍, ഗാനരചയിതാവ് – വയലാര്‍ ശരത്ചന്ദ്രവര്‍മ,  ഗായകന്‍ സുദീപ്കുമാര്‍, ഗായിക രാജലക്ഷ്മി, ലളിത ഗാന രചയിതാവ് ശ്രീകണ്ഠന്‍നായര്‍, എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങള്‍, മേല്‍വിലാസത്തിന്റെ  സംവിധായകനും നിര്‍മാതാവിനും പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നടന്‍ മധുവിനും പ്രതിഭാപുരസ്‌കാരങ്ങള്‍ ഷീല, മുകേഷ് എന്നിവര്‍ക്കും നല്‍കും. ഇന്ദ്രബാബുവിന്റെ ‘ശബ്ദമില്ലാത്ത കാലം’ എന്ന കവിതാ സമാഹാരത്തിനാണ് കവിതാ പുരസ്‌കാരം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ‘ദ ഡിസിഡന്റ്‌സ് ‘ മികച്ച ചിത്രം

January 16th, 2012

ലോസ് ആഞ്ചലീസ്: 69-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദശാബ്ദക്കാലം ഹോളിവുഡ് സിനിമയില്‍ നിറഞ്ഞുനിന്ന വെറ്ററന്‍ താരം മോര്‍ഗന്‍ ഫ്രീമാനെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ദ ഡിസിഡന്റ്‌സ് ആണ് മികച്ച ചിത്രം.  മികച്ച സംവിധായകനുള്ള പുരസ്കാരം ഹ്യൂഗോ എന്ന ചിത്രത്തിന്‍റെ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ തെരഞ്ഞെടുത്തു. മികച്ച നടനായി ദ ഡിസിഡന്റ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോര്‍ജ് ക്ലൂണിയെയും നടിയായി ദ അയണ്‍ ലേഡിയിലെ അഭിനയത്തിനാണ് മെറില്‍ സ്ട്രിപും തെരഞ്ഞെടുക്കപ്പെട്ടു. ലിയനാര്‍ഡോ ഡിക്രാപിയോ, ബ്രാഡ് പിറ്റ് എന്നിവരുമായി കടുത്ത മത്സരം നേടിട്ടാണ് ജോര്‍ജ് ക്ലൂണി  പുരസ്‌കാരം നേടിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം അസ്ഗര്‍ ഫര്‍ഹാദിയുടെ  ‘എ സെപ്പറേഷന്‍’ എന്ന ചിത്രത്തിന് ലഭിച്ചു.
ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ടൈറ്റാനിക് താരം കേറ്റ് വിന്‍സെലെറ്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനത്തിന് മഡോണയ്ക്കും പുരസ്‌കാരമുണ്ട്. കോമഡി ആന്റ് മ്യൂസിക്കല്‍ വിഭാഗത്തിനും പ്രത്യേകമായാണ് പുരസ്‌കാരങ്ങള്‍. ഈ വിഭാഗത്തില്‍ ജീന്‍ ഡുജാര്‍ഡിന്‍, മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടനും നടിയുമായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ പ്രഭാകാന്‍റെ പിഗ്മാന്‍ എന്ന കഥ സിനിമയാകുന്നു

December 26th, 2011

പ്രശസ്ത കഥാകൃത്ത്‌ എന്‍. പ്രഭാകരന്‍റെ പിഗ്മാന്‍ എന്ന കഥ സിനിമയാകുന്നു. മലയാളഭാഷ ശാസ്ത്രഗവേഷണ വിദ്യാര്‍ഥിയായ ചെറുപ്പക്കാരന്‍ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജോലിക്കാരനായി മാറുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ് വളരെ പ്രശസ്തമായ ഈ കഥ. തകര ചെണ്ട എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തനായ അവിര റബേക്ക യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍. പ്രഭാകരന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.  ജയസൂര്യ, രമ്യാനമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, ബാബുരാജ്, എം.ആര്‍. ഗോപകുമാര്‍, ജാഫര്‍ ഇടുക്കി, ടി.പി. മാധവന്‍, മണികണ്ഠന്‍, അലന്‍സിയര്‍, നിമിഷ, ഉഷ, റീന ബഷീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീ സൂര്യാ ഫിലിംസിന്റെ ബാനറില്‍ ടി. ആര്‍. ശ്രീരാജാണ് ചിത്രം  നിര്‍മിക്കുന്നത്. സന്തോഷ്‌ വര്‍മ്മ, പി. പി. രാമചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഗൗതം സംഗീതം നല്‍കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ: ബിജുവിന്‍റെ പുതിയ ചിത്രം ആകാശത്തിന്റെ നിറം

December 26th, 2011

ഡോക്ടര്‍ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആകാശത്തിന്റെ നിറം’ ആന്‍ഡമാന്‍ ദ്വീപില്‍ പൂര്‍ത്തിയായി. ഇന്ദ്രജിത്ത്, നെടുമുടി വേണു, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, സി.ജെ. കുട്ടപ്പന്‍, ഗീഥ, സലാം, മാസ്റ്റര്‍ ഗോവര്‍ധന്‍, അമല പോള്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഒ. എന്‍. വിയുടെ വരികള്‍ക്ക്, സംഗീതം: രവീന്ദ്ര ജയിന് സംഗീതം നല്‍കുന്നു.‍  എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ ചെയ്യുന്നത്‍, നിര്‍മാണം: കെ. അനില്‍കുമാര്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബൈ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയുയരും

December 7th, 2011

diff2011-epathram

ദുബായ്: എട്ടാമത് ദുബായ് രാജ്യാന്തര ചലച്ചിത്രമേളക്ക്(diff) ഇന്ന് തുടക്കമാവും. ഈ മാസം 14 വരെ നീളുന്നചലച്ചിത്ര മേളയില്‍ 56 രാജ്യങ്ങളില്‍ നിന്നായി 32 ഭാഷകളിലുള്ള 171 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ടോം ക്രൂയിസ് നായകനായി ദുബൈയില്‍ ചിത്രീകരിച്ച ‘മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോള്‍’ ആണ് ഉദ്ഘാടന ചിത്രം. ശാലിനി ഉഷാനായരുടെ ‘അകം’ മാത്രമാണ് പ്രദര്‍നത്തിനെത്തുന്ന ഏക മലയാള ചിത്രം. അറബ്, ഏഷ്യ ആഫ്രിക്ക, യു.എ.ഇ മേഖലകളില്‍ നിന്നുള്ള മികച്ച സിനിമകളും ഇതില്‍പ്പെടും. കുട്ടികളുടെ ചിത്രങ്ങള്‍, ഇന്ത്യന്‍ ചിത്രങ്ങള്‍, ലോക സിനിമ തുടങ്ങിയ പ്രത്യേകം വിഭാഗങ്ങളുമുണ്ട്. മിഡിലീസ്റ്റില്‍ നിന്നുള്ള 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ഇവിടെ നടക്കും. അമേരിക്ക, യൂറോപ്പ്, ഏഷ്യ ആഫ്രിക്ക, അറബ് മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്രകാരന്മാര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അനില്‍കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, രാഹുല്‍ ബോസ്, അനുഷ്ക ശര്‍മ തുടങ്ങിയവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും. എ. ആര്‍. റഹ്മാന്‍, ഈജിപ്ഷ്യന്‍ നടന്‍ ജമീല്‍ റാതെബ്, വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വെര്‍നര്‍ ഹെര്‍സോഗ് എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കി ആദരിക്കും. മുഹര്‍ എമിറാത്തി, മുഹര്‍ അറബ്, മുഹര്‍ ഏഷ്യ ആഫ്രിക്ക എന്നീ വിഭാഗങ്ങളിലായി ആറ് ലക്ഷം ഡോളറിന്‍റെ 36 പുരസ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജുമൈറ ബീച്ച് റിസോര്‍ട്ടിലെ ‘ദി വോക്ക്’ എന്ന വേദിയില്‍ സൗജന്യ ഫിലിം പ്രദര്‍ശനവും കലാപരിപാടികളും ഉണ്ടാകും.

-

വായിക്കുക: , ,

Comments Off on ദുബൈ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയുയരും

7 of 14« First...678...10...Last »

« Previous Page« Previous « ബോളിവുഡ് നടന്‍ ദേവാനന്ദ് അന്തരിച്ചു
Next »Next Page » ഷാജി കൈലാസ്‌ ചിത്രത്തില്‍ നരേന്‍ നായകന്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine