പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കൊളംബിയന്‍ ചിത്രമായ പൊര്‍ഫീരിയോ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമായി. ജൂറിയുടെ പ്രത്യേക പരാമര്‍ശമായ രജത മയൂരത്തിന് റഫീഖ് അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു അര്‍ഹമായി. 15 ലക്ഷം രൂപയും ഫലകവുമാണ് രജത മയൂരത്തിന്റെ പുരസ്‌കാരത്തുക. ഇസ്രായേലി ചിത്രമായ റസ്റ്റൊറേഷനിലെ അഭിനയത്തിന് മേളയിലെ മികച്ച നടനായി സാസണ്‍ ഗബേയെയും, റഷ്യന്‍ ചിത്രമായ എലേനയിലെ അഭിനയത്തിന് നദേശ മര്‍ക്കിനയെ മികച്ച നടിയായും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുളള പുരസ്‌കാരം അസ്‌കര്‍ ഫെറാഹ്ദി(ഇറാന്‍) നേടി.