കാണി ചലച്ചിത്രോല്‍സവം

November 21st, 2011

kaani film festival-epathram

ചങ്ങരംകുളം: കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ 25, 26, 27 തിയ്യതികളിലായി നടത്തും. മൂന്നു ദിവസത്തെ ചലച്ചിത്രോത്സവം ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍  വെച്ച് നടക്കുന്നു. ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി എ. പി. അനില്‍ കുമാര്‍ 25ന് വൈകുന്നേരം 4.00 മണിക്ക് നിര്‍വഹിക്കും. വിവിധ സമ്മേളനങ്ങളില്‍ സര്‍വ്വശ്രീ. പി. ശ്രീരാമകൃഷ്ണന്‍, എം. എല്‍. എ ഡോ. കെ. ടി. ജലീല്‍ , ജില്ലാ പഞ്ചായത് പ്രസിഡന്റ് സുഹറ മമ്പാട്, പി. ടി കുഞ്ഞു മുഹമ്മദ്,വി. കെ ശ്രീരാമന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എം. സി. രാജനാരായണന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, കെ. എ. മോഹന്‍‌ദാസ്, പ്രേം ലാല്‍ എന്നിവരും പങ്കെടുക്കും.

മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ, ഇന്ത്യന്‍ സിനിമ, ലോക സിനിമ വിഭാഗങ്ങളിലായി മൊത്തം 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
പ്രദര്‍ശനങ്ങള്‍ ‘കാണി’ അംഗങ്ങള്‍ക്കും ഡെലിഗേറ്റുകള്‍ക്കും മാത്രമായിരിക്കും. വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം സൌജന്യമാണ്. ഡെലിഗേറ്റ് ഫീസ് മുതിര്‍ന്നവര്‍ക്ക് 100 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയുമായിരിക്കും. ക്ലാസ്സിക് സിനിമകള്‍ മുതല്‍, ഏറ്റവും പുതിയ പ്രവണതകള്‍ വരെ അനുഭവിക്കാന്‍ സാധ്യമാക്കുന്ന ഈ ചലച്ചിത്രോത്സവത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ദൈവസൂത്രം’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബാലചലച്ചിത്രോത്സവം കൊടിയിറങ്ങി

November 18th, 2011

കോഴിക്കോട്: നാല് ദിവസം നീണ്ട കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. 138 ചലച്ചിത്രങ്ങളാണ് മേളയില്‍ മാറ്റുരച്ചത്. കാസര്‍കോട് പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്. തയ്യാറാക്കിയ ദൈവസൂത്രത്തിനാണ് കുട്ടികള്‍ നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള ചീഫ് മിനിസ്‌റ്റേഴ്‌സ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫിയുമാണ് പുരസ്‌കാരം. കൂടാതെ മികച്ച നടനായി പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്സിലെ ദിന്‍കര്‍ലാല്‍ (ദൈവസൂത്രം), മികച്ച സംവിധായികയായി പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്സിലെ നിബിഷ ടി.കെ. (ദൈവസൂത്രം) യെയും തെരഞ്ഞെടുത്തു. കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള 50,000 രൂപയും എജ്യുക്കേഷന്‍ മിനിസ്‌റ്റേഴ്‌സ് ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കാരയാട് എ.എല്‍.പി. സ്‌കൂള്‍ നിര്‍മിച്ച ‘പറഞ്ഞില്ല കേട്ടുവോ’ എന്ന ചിത്രത്തിനു ലഭിച്ചു. തിരുവനന്തപുരം കണിയാപുരം ബി.ആര്‍.സി. യിലെ ലീധയാണ് (ടെന്‍, നയന്‍, എയ്റ്റ്) മികച്ച നടി. പതിനായിരം രൂപയും ശില്പവുമാണ് ഇവര്‍ക്കുള്ള പുരസ്‌കാരം.
കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങള്‍, കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രങ്ങള്‍ എന്നിങ്ങനെ തിരിച്ച് പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ബി.ആര്‍.സി. വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങളില്‍ കൊല്ലം തലവൂര്‍ ഗവ. യു.പി. സ്‌കൂള്‍ നിര്‍മിച്ച ‘അനുവിന്റെ വിചിന്തനങ്ങള്‍’ പ്രൈമറി വിഭാഗത്തിലും മലപ്പുറം കോഡൂര്‍ എ.കെ.എം.എച്ച്.എസ്. നിര്‍മിച്ച ‘പൂതപ്പാട്ടിന് ശേഷം’ സെക്കന്‍ഡറി വിഭാഗത്തിലും പീലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്. നിര്‍മിച്ച ‘ദൈവസൂത്രം’ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലും തിരുവനന്തപുരം പാലോട് ബി.ആര്‍.സി. നിര്‍മിച്ച ‘ഒറ്റമണിച്ചിലങ്ക’ ബി.ആര്‍.സി. വിഭാഗത്തിലും മികച്ച ചിത്രത്തിനുള്ള അവാര്‍ഡുകള്‍ നേടി.
കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് കാരയാട് എ.എല്‍.പി. സ്‌കൂളിന്റെ ‘പറഞ്ഞില്ല കേട്ടുവോ’ പ്രൈമറി വിഭാഗത്തിലും കണ്ണൂര്‍ ഉറുസുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ‘മഷിപ്പേന’ സെക്കന്‍ഡറി വിഭാഗത്തിലും തൃശ്ശൂര്‍ ശ്രീ ശാരദ ഗേള്‍സ് എച്ച്.എസ്.എസ്സിന്റെ ‘വൃശ്ചികത്തിലെ ആല്‍മരം’ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കാസര്‍കോട് ചിറ്റാരിക്കല്‍ ബി.ആര്‍.സി. നിര്‍മിച്ച ‘നിധി’ ബി.ആര്‍.സി. വിഭാഗത്തിലും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി.
വിഷ്വല്‍ എജ്യുക്കേഷനും കമ്യൂണിക്കേഷനും നല്‍കിയ സംഭാവന പരിഗണിച്ച് ‘ഐ.ടി. അറ്റ് സ്‌കൂള്‍ വിക്‌ടേഴ്‌സ്’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. സ്റ്റേറ്റ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷണല്‍ സൊസൈറ്റിയാണ് മേള സംഘടിപ്പിച്ചത്.
സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ പോലെയുള്ള ഒരു സിനിമാ പഠനകേന്ദ്രം കേരളത്തില്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇതിന് എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണ്. സംസ്ഥാനസര്‍ക്കാറാണ് മുന്‍കൈയെടുക്കേണ്ടത്. കുട്ടികളുടെ സിനിമകളില്‍നിന്ന് മുതിര്‍ന്നവര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ എം. മോഹനനും മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. കളക്ടര്‍ പി.ബി. സലിം. ഫിയാഫ് ഫസ്റ്റ് വൈസ്പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് എം.ടി. പത്മ, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ സാബുസെബാസ്റ്റ്യന്‍, ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ. കമലം എന്നിവര്‍ സംസാരിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിറ്റോറിയോ ഡി സിക്ക നിയോറിയലിസത്തിന്റെ തുടക്കകാരന്‍

November 12th, 2011

ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ
ഡിസീക്ക (Vittorio De Sica) എന്ന മഹാനായ ചലചിത്രകാരന്‍. 1929 ല്‍ നിര്‍മിച്ച റോസ് 1974 നവംബര്‍ 13നാണ് വിക്ടോറിയ ഡിസീക്ക അന്തരിച്ചത്. റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്. ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്. 1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒക്ടോബര്‍’ ചലച്ചിത്ര പ്രദര്‍ശനം

November 1st, 2011

october-lenin-epathram

എറണാകുളം: തിര ജനകീയ ചലച്ചിത്ര കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഒക്ടോബര്‍’ ചലച്ചിത്ര പ്രദര്‍ശനം’ നവംബര്‍ 6 ഞായര്‍ വൈകുന്നേരം 5 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് എസ്. അജയകുമാര്‍ (ഗ്രാംഷി പഠനകേന്ദ്രം) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലായി നവ: 5 നവ:12 വരെ ചലച്ചിത പ്രദര്‍ശനങ്ങള്‍ നടക്കും.

“ത്രീ സോങ്ങ്സ് എബൌട്ട്‌ ലെനിന്‍” ആണ് ഉദ്ഘാടന ചിത്രം നവംബര്‍ 7 തിങ്കളാഴ്ച വൈകുന്നേരം 6 ഫോര്‍ട്ട്‌കൊച്ചി ഏക ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് “ബസ് , വി” 8 ചൊവ്വ വൈകുന്നേരം 6.30ന് വല്ലാര്‍പാടം ജിയോണ നഗറില് വെച്ച് ‍‍ “ടര്‍ട്ടില്‍സ് ക്യാന്‍ ഫ്ലൈ”, “റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍”, 9 ബുധന്‍ വൈകുന്നേരം 6.30ന് വല്ലാര്‍പാടം ജിയോണ നഗറില് വെച്ച് “ബാറ്റില്‍ഷിപ് പോട്ടെമ്കിന്‍”, 10 വ്യാഴം വൈകുന്നേരം 6.30ന് കാക്കനാട് ജങ്ക്ഷനില്‍ വെച്ച് “ബാറ്റില്‍ ഓഫ് അല്‍ജിയെയ്ഴ്സ്”, “ബോംബെ അവര്‍ സിറ്റി”, 11 വെള്ളി വൈകുന്നേരം 6.30ന് കാക്കനാട് ജങ്ക്ഷനില്‍ വെച്ച് “ചെ”, 12ശനി വൈകുന്നേരം 6.30ചേര്‍ത്തല അരീപ്പറമ്പ് വെച്ച് “മോട്ടോര്‍ സൈക്കിള്‍ ഡയറീസ്” എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അകിര കുറൊസാവ ലോക സിനിമയിലെ അതുല്യ പ്രതിഭ

September 6th, 2011

akira-kurosawa-epathram

ലോകപ്രശസ്തനായ ജാപ്പനീസ് സിനിമാ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ‘അകിര കുറൊസാവ(Akira Kurosawa) 1998 സെപ്റ്റംബര്‍ ആറിനാണ് അന്തരിച്ചത് .1943 മുതല്‍ 1993 വരെയുള്ള അന്‍‌പതു നീണ്ടവര്‍ഷങ്ങളില്‍ മുപ്പതോളം സിനിമകള്‍ കുറോസോവ സംവിധാനം ചെയ്തു.
ഒരു ചിത്രകാരന്‍ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയന്‍ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുന്‍ തന്നെ അഭിനയിച്ച് 1950ല്‍ ടോകിയോവില്‍ പ്രദര്‍ശിപ്പിച്ച റാഷോമോന്‍ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടര്‍ന്ന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകള്‍ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെന്‍ചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവര്‍ക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വര്‍ഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികള്‍ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിര്‍മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാന്‍(Ran-1985) എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങള്‍ നേടികൊടുത്തു.
സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ല്‍ “ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്” ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാര്‍ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യന്‍ വീക്ക്‌ മാസികയും സി.എന്‍.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ അഞ്ചുപേരില്‍ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 14« First...8910...Last »

« Previous Page« Previous « സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം ‘സ്‌നേഹവീട്’
Next »Next Page » അമിതാഭ് ബച്ചന്‍ ഹോളിവുഡ് ചിത്രത്തില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine