അഗസ്റ്റിന്‍ തിരശ്ശീലയൊഴിഞ്ഞു

November 15th, 2013

actor-agustin-ePathram
കോഴിക്കോട് : ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്ര ങ്ങള്‍ക്കു മലയാള സിനിമ യില്‍ ജീവനേകിയ നടന്‍ അഗസ്റ്റിന്‍ അന്‍പത്തി ആറാം വയസ്സില്‍ തിരശ്ശീല ക്കു പിന്നിലേക്കു മറഞ്ഞു. നൂറിലധികം ചിത്ര ങ്ങളില്‍ അഭിനയിച്ച അദ്ദേഹ ത്തിനു 2009 ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു.

ഐ. വി. ശശിയുടെ മമ്മൂട്ടി ചിത്രമായ 1921, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, ദേവാസുരം, ആറാം തമ്പുരാന്‍, രാവണ പ്രഭു, ചന്ദ്രോത്സവം, വല്യേട്ടന്‍, തിരക്കഥ, അലിഭായ്, ചന്ദ്രലേഖ, സദയം, ഉസ്താദ്, കേരള കഫേ, ദാദാ സാഹിബ്, വാമന പുരം ബസ് റൂട്ട്, കാഴ്ച, കൃഷ്ണ ഗുഡി യില്‍ ഒരു പ്രണയ കാലത്ത്, ശ്രീധരന്റെ ഒന്നാം തിരു മുറിവ്, നീലഗിരി, കമ്മീഷണര്‍, ഊട്ടിപ്പട്ടണം, ബല്‍റാം വെഴ്സസ് താരാ ദാസ്, രാഷ്ട്രം, വര്‍ഗം, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്ര ങ്ങളിലെ വേഷ ങ്ങള്‍ അഗസ്റ്റിനെ കാണികളുടെ ഇഷ്ട നടനാക്കി.

മമമൂട്ടിയുടെയും മോഹന്‍ലാലിന്റേയും മിക്ക സിനിമ കളിലും അഗസ്റ്റിനു വേഷങ്ങള്‍ ലഭിച്ചിരുന്നു. അസുഖ ബാധിത നായ ശേഷം ഇന്ത്യന്‍ റുപ്പി, ബാവുട്ടി യുടെ നാമ ത്തില്‍, സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്, ചേട്ടായീസ്, ഷട്ടര്‍ എന്നിങ്ങനെ പത്തോളം സിനിമ കളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു. ‘മിഴി രണ്ടിലും’ എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്തു.

നാടക ക്കളരി യില്‍ നിന്നുമാണ് അഗസ്റ്റിന്‍ സിനിമാ ലോക ത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ നാടക ങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സുരാസു എഴുതിയ ‘ഉപാസന’ എന്ന നാടക ത്തിലൂടെ അഗസ്റ്റിനിലെ നടനെ അഭിനയ ലോകവും പ്രേക്ഷകരും ശ്രദ്ധിച്ചു തുടങ്ങി.1979 ല്‍ ‘കലോപാസന’ എന്ന പേരില്‍ ഇതേ നാടകം സിനിമ യാക്കി യപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ ഈ ചിത്രം പ്രദര്‍ശന ത്തിന് എത്തിയില്ല.

കുന്നുമ്പുറത്ത് മാത്യുവിന്‍്റെയും റോസി യുടെയും മകനായി കോടഞ്ചേരി യില്‍ ജനിച്ചു. ഹാന്‍സിയാണ് ഭാര്യ. ലാല്‍ ജോസിന്‍്റെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ യിലൂടെ നായിക യായി മലയാള സിനിമയില്‍ എത്തിയ ആന്‍ അഗസ്റ്റിന്‍ മകളാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടനും സംവിധായകനുമായ ഹക്കീം അന്തരിച്ചു

September 5th, 2013

കോട്ടയം: നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കലാഭവന്‍ മണി നായകനായ “ദി ഗാര്‍ഡ്” എന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ള ഹക്കീം കലാഭവന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ആയിരുന്നു. ജയരാജ് സംവിധാന ചെയ്ത് മമ്മൂട്ടി നായകനായ ജോണിവാക്കര്‍ എന്ന സിനിമയിലെ മാഫിയ സംഘംഗാംഗത്തെ അവതരിപ്പിച്ച ഹക്കീം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ മാനസിക രോഗിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.തിളക്കം, പൈതൃകം, മന്ത്ര മോതിരം, പട്ടണത്തില്‍ സുന്ദരന്‍, കാഴ്ച, രസികന്‍, നായിക, വെട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗസല്‍ ഗായികയും എഴുത്തുകാരിയുമായ ദേവി മേനോന്‍ ആണ് ഭാര്യ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. ദക്ഷിണാ മൂര്‍ത്തി അന്തരിച്ചു

August 3rd, 2013

music-director-v-dakshinamoorthy-ePathram
ചെന്നൈ : പ്രമുഖ കര്‍ണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായക നുമായ വി. ദക്ഷിണാ മൂര്‍ത്തി (94) അന്തരിച്ചു. ചെന്നൈ യില്‍ വെള്ളിയാഴ്ച വൈകിട്ട് ആറര മണിയോടെ ഉറക്ക ത്തിനിടയില്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

1919 ഡിസംബര്‍ 22-ന് ഡി. വെങ്കടേശ്വര അയ്യരുടെയും പാര്‍വതി അമ്മാളു ടെയും മകനായി ആലപ്പുഴ യില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തി 1950 ല്‍ കുഞ്ചാക്കോ നിര്‍മിച്ച ‘നല്ല തങ്ക’ യിലൂടെ യായിരുന്നു ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ സജീവ മായത്.

യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു ‘നല്ല തങ്ക’ യിലെ നായകനും ഗായകനും. പിന്നീട് യേശുദാസും മകന്‍ വിജയും ദക്ഷിണാമൂര്‍ത്തി യുടെ കീഴില്‍ പാട്ടുകള്‍ പാടി.

1971-ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംഗീത സംവിധായക നുള്ള പുരസ്‌കാരം, 1998-ല്‍ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയല്‍ പുരസ്‌കാരം, 2013-ല്‍ സ്വാതി തിരുനാള്‍ പുരസ്‌കാരം എന്നിവ ദക്ഷിണാ മൂര്‍ത്തിയെ തേടിയെത്തി.

കല്യാണിയാണ് ഭാര്യ. മക്കള്‍: വെങ്കടേശ്വരന്‍, ഗോമതിശ്രീ, വിജയ. മരുമക്കള്‍: ലളിത, രാമ സുബ്രഹ്മണ്യന്‍, ആനന്ദ്. ശവസംസ്‌കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെന്നൈയില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മണിവര്‍ണ്ണന്‍ അന്തരിച്ചു

June 16th, 2013

ചെന്നൈ: നടനും തമിഴ് സിനിമാ സംവിധായകനുമായ മണിവര്‍ണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വച്ച് ആയിരുന്നു അന്ത്യം.തമിഴ്, തെലുങ്ക്, ഹിന്ദി,മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി നാനൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മണീ വര്‍ണ്ണന്‍ അമ്പത് സിനിമകളും സംവിധാനം ചെയ്യുകയും ഏതാനും ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ഹാസ്യ നടനായും സ്വഭാവനടനായും മണിവര്‍ണ്ണന്‍ സിനിമയില്‍ നിറഞ്ഞു നിന്നു. മുതല്‍‌വന്‍, ഉള്ളത്തെ അള്ളിത്താ, പാര്‍ത്താലേ പരവശം, എങ്കള്‍ അണ്ണ, എനക്ക്20 ഉനക്ക് 18, വസീഗര, പ്രിയമാന തോഴി, ശിവാജി, വേലായുധം, ആയുധം സെയ്‌വോം, പഞ്ചതന്ത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്. കമല ഹാസന്‍, രജനികാന്ത്, വിക്രം, വിജയ് തുടങ്ങിയവര്‍ക്കൊപ്പം മണിവര്‍ണ്ണന്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ഫാന്റം പൈലിയില്‍ അണ്ണാച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലും ശ്രദ്ധനേടിയിരുന്നു.

ഭാരതി രാജയുടെ അസിസ്റ്റന്റായാണ് സിനിമ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അമൈതിപ്പട എന്ന ചിത്രം സംവിധാനം ചെയ്ത്കൊണ്ട് സ്വതന്ത്രനായി. ഗവണ്മെന്റ് മാപ്പിളൈ ചിന്നത്തമ്പി പെരിയ തമ്പി, തോഴര്‍ പാണ്ഡ്യന്‍, വീരപതക്കം തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 1954 -ല്‍ കോയമ്പത്തൂരിലെ സുലൂറില്‍ ആണ് മണിവര്‍ണ്ണന്‍ ജനിച്ചത്. സെങ്കമലമാണ്‍` ഭാര്യ. ജ്യോതി, രഘു എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള സൈഗാളിന്റെ കഥയുമായി ‘പാട്ടുകാരന്‍’

April 20th, 2013

singer-kozhikode-abdul-kader-ePathram
കോഴിക്കോട് : കേരള സൈഗാള്‍ എന്ന് വിശേഷിപ്പിക്ക പ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍ വിട പറഞ്ഞിട്ട് 36 വര്‍ഷങ്ങള്‍ കഴിഞ്ഞു. ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന് പാടി സംഗീതാ സ്വാദകരുടെ ഹൃദയം കവര്‍ന്ന കോഴിക്കോട് അബ്ദുല്‍ ഖാദറി ന്റെയും നടി യായിരുന്ന ശാന്താ ദേവി യുടെയും പ്രണയ കഥയാണ് ‘പാട്ടുകാരന്‍’ എന്ന പേരില്‍ നവാഗത സംവിധായകന്‍ എം. ജി. രഞ്ജിത്ത് പറയുന്നത്.

തിരക്കഥ എഴുതി യിരിക്കുന്നത് നദീം നൌഷാദ്. ഗാന രചന : സുരേഷ് പാറപ്രം, സംഗീതം : രമേശ്‌ നാരായണന്‍. ക്യാമറ : എം. ജെ. രാധാകൃഷ്ണന്‍.

ലോഹിത ദാസിന്റേയും രാജസേനന്റേയും സഹ സംവിധായകന്‍ ആയിരുന്ന എം. ജി. രഞ്ജിത്ത്, സംഗീത ത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ‘പാട്ടുകാരന്‍’ ഒരുക്കുന്നത്.

കൈതപ്രം, ജോര്‍ജ്ജ് കിത്തു, മോഹന്‍ കുപ്ലേരി, പി. കെ. ബാബുരാജ്, പുരുഷന്‍ കടലുണ്ടി, കെ. നാരായണന്‍, സര്‍ജ്ജുലന്‍ എന്നിവ രോടൊപ്പം പ്രവര്‍ത്തിച്ച പരിചയം തനിക്ക് കോഴിക്കോട് അബ്ദുല്‍ ഖാദറി നെ കുറിച്ചുള്ള സിനിമ ഒരുക്കാന്‍ സഹായകമായിട്ടുണ്ട് എന്നും മലയാളി മറന്നു തുടങ്ങിയ സംഗീത മേഖല യിലേക്ക് ഈ ചിത്രം ഒരിക്കല്‍ കൂടി പ്രേക്ഷകനെ കൊണ്ട് ചെല്ലുവാന്‍ സഹായിക്കും എന്നും സംവിധായകന്‍ എം. ജി. രഞ്ജിത്ത് ഇ – പത്രത്തോട് പറഞ്ഞു. നടീ നടന്മാരെ തീരുമാനിച്ചിട്ടില്ല. സിനിമ യുടെ സംഗീത വിഭാഗ ത്തിന്റെ ജോലികള്‍ നടന്നു വരുന്നു എന്നും എം. ജി. രഞ്ജിത്ത് പറഞ്ഞു.

singer-kozhikkod-abdul-khader-ePathram

കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തി യിരുന്ന ജെ. എസ്. ആൻഡ്രൂസിന്റെ മകനായി 1916 ഫെബ്രുവരി 19 ന് ജനിച്ച ലെസ്ലി ആൻഡ്രൂസ് ആണ് പില്‍ക്കാല ത്ത് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയി മാറിയത്. 1950-ല്‍ പൊന്‍കുന്നം വര്‍ക്കി യുടെ കഥയെ അടിസ്ഥാന പ്പെടുത്തി നിര്‍മ്മിച്ച ‘നവലോകം’എന്ന ചിത്ര ത്തിലെ ‘തങ്ക ക്കിനാക്കള്‍ക്ക് ഹൃദയേ വീശും’ എന്ന ഗാനം ആലപിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് എത്തിയ അദ്ദേഹത്തിനു പിന്നേയും നാലു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു മറ്റൊരു ചലച്ചിത്ര ത്തിനു വേണ്ടി പാടാന്‍.

1954-ല്‍ നിര്‍മ്മിച്ച ‘നീലക്കുയില്‍’എന്ന ചിത്ര ത്തിലെ ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന ശോക ഗാനം ഇന്നും എന്നും നശ്വരമായി നില്‍ക്കുന്നു. മലയാള സിനിമ യില്‍ ഇത്തര ത്തിലുള്ള ഒരു ശോക ഗാനം പിന്നീടുണ്ടായിട്ടേ ഇല്ല. അര നൂറ്റാണ്ടിനു ശേഷവും ഈ ഗാനം സംഗീത പ്രേമികള്‍ മറക്കാതിരി ക്കുന്നതിന്റെ രഹസ്യം ആ പാട്ടിലെ ശോക ഭാവമാണ്. 1977 ഫെബ്രുവരി 13 നായിരുന്നു അദ്ദേഹ ത്തിന്റെ വിയോഗം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 24« First...111213...20...Last »

« Previous Page« Previous « ക്ലൈമാക്സില്‍ സില്‍ക്കിന്റെ രഹസ്യങ്ങള്‍?
Next »Next Page » നയന്‍സിനെ മിന്നുകെട്ടിയത് സിനിമയിലെന്ന് ആര്യ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine