കോഴിക്കോട് : കേരള സൈഗാള്‍ എന്ന് വിശേഷിപ്പിക്ക പ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍ വിട പറഞ്ഞിട്ട് 36 വര്‍ഷങ്ങള്‍ കഴിഞ്ഞു. ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന് പാടി സംഗീതാ സ്വാദകരുടെ ഹൃദയം കവര്‍ന്ന കോഴിക്കോട് അബ്ദുല്‍ ഖാദറി ന്റെയും നടി യായിരുന്ന ശാന്താ ദേവി യുടെയും പ്രണയ കഥയാണ് ‘പാട്ടുകാരന്‍’ എന്ന പേരില്‍ നവാഗത സംവിധായകന്‍ എം. ജി. രഞ്ജിത്ത് പറയുന്നത്.
തിരക്കഥ എഴുതി യിരിക്കുന്നത് നദീം നൌഷാദ്. ഗാന രചന : സുരേഷ് പാറപ്രം, സംഗീതം : രമേശ് നാരായണന്‍. ക്യാമറ : എം. ജെ. രാധാകൃഷ്ണന്‍.
ലോഹിത ദാസിന്റേയും രാജസേനന്റേയും സഹ സംവിധായകന്‍ ആയിരുന്ന എം. ജി. രഞ്ജിത്ത്, സംഗീത ത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ‘പാട്ടുകാരന്‍’ ഒരുക്കുന്നത്.
കൈതപ്രം, ജോര്‍ജ്ജ് കിത്തു, മോഹന്‍ കുപ്ലേരി, പി. കെ. ബാബുരാജ്, പുരുഷന്‍ കടലുണ്ടി, കെ. നാരായണന്‍, സര്‍ജ്ജുലന്‍ എന്നിവ രോടൊപ്പം പ്രവര്‍ത്തിച്ച പരിചയം തനിക്ക് കോഴിക്കോട് അബ്ദുല്‍ ഖാദറി നെ കുറിച്ചുള്ള സിനിമ ഒരുക്കാന്‍ സഹായകമായിട്ടുണ്ട് എന്നും മലയാളി മറന്നു തുടങ്ങിയ സംഗീത മേഖല യിലേക്ക് ഈ ചിത്രം ഒരിക്കല്‍ കൂടി പ്രേക്ഷകനെ കൊണ്ട് ചെല്ലുവാന്‍ സഹായിക്കും എന്നും സംവിധായകന്‍ എം. ജി. രഞ്ജിത്ത് ഇ – പത്രത്തോട് പറഞ്ഞു. നടീ നടന്മാരെ തീരുമാനിച്ചിട്ടില്ല. സിനിമ യുടെ സംഗീത വിഭാഗ ത്തിന്റെ ജോലികള്‍ നടന്നു വരുന്നു എന്നും എം. ജി. രഞ്ജിത്ത് പറഞ്ഞു.
കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തി യിരുന്ന ജെ. എസ്. ആൻഡ്രൂസിന്റെ മകനായി 1916 ഫെബ്രുവരി 19 ന് ജനിച്ച ലെസ്ലി ആൻഡ്രൂസ് ആണ് പില്‍ക്കാല ത്ത് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയി മാറിയത്. 1950-ല്‍ പൊന്‍കുന്നം വര്‍ക്കി യുടെ കഥയെ അടിസ്ഥാന പ്പെടുത്തി നിര്‍മ്മിച്ച ‘നവലോകം’എന്ന ചിത്ര ത്തിലെ ‘തങ്ക ക്കിനാക്കള്‍ക്ക് ഹൃദയേ വീശും’ എന്ന ഗാനം ആലപിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് എത്തിയ അദ്ദേഹത്തിനു പിന്നേയും നാലു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു മറ്റൊരു ചലച്ചിത്ര ത്തിനു വേണ്ടി പാടാന്‍.
1954-ല്‍ നിര്‍മ്മിച്ച ‘നീലക്കുയില്‍’എന്ന ചിത്ര ത്തിലെ ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന ശോക ഗാനം ഇന്നും എന്നും നശ്വരമായി നില്‍ക്കുന്നു. മലയാള സിനിമ യില്‍ ഇത്തര ത്തിലുള്ള ഒരു ശോക ഗാനം പിന്നീടുണ്ടായിട്ടേ ഇല്ല. അര നൂറ്റാണ്ടിനു ശേഷവും ഈ ഗാനം സംഗീത പ്രേമികള്‍ മറക്കാതിരി ക്കുന്നതിന്റെ രഹസ്യം ആ പാട്ടിലെ ശോക ഭാവമാണ്. 1977 ഫെബ്രുവരി 13 നായിരുന്നു അദ്ദേഹ ത്തിന്റെ വിയോഗം.