- എസ്. കുമാര്‍
വായിക്കുക: filmmakers, obituary
കോഴിക്കോട് : പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് ടി. എ. ഷാഹിദ് അന്തരിച്ചു. ബാലേട്ടൻ, രാജമാണിക്യം തുടങ്ങിയ ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ചത് ഷാഹിദ് ആയിരുന്നു. ടി. എ. റസാക്കിന്റെ സഹോദനാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
- ഫൈസല്‍ ബാവ
വായിക്കുക: filmmakers, obituary
കോഴിക്കോട്: നടന്‍ തിലകന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പൊള്ളത്തരത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ രൂക്ഷ വിമര്‍ശനം. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായി ക്കൊണ്ടിരിക്കുകയാണ്. ജീവിച്ചിരിക്കെ ഈ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്. തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് വേണ്ടതെന്നും രഞ്ജിത്ത് തുറന്നടിച്ചു. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകൻ എന്നും രഞ്ജിത്ത് പറഞ്ഞു. പ്രമുഖരായ പലരും തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി അകറ്റി നിര്‍ത്തിയ തിലകനെ തന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ ശക്തമായ ഒരു കഥാപാത്രത്തെ നല്‍കിക്കൊണ്ടാണ് രഞ്ജിത്ത് തിരികെ കൊണ്ടു വന്നത്. ആ കഥാപാത്രം സമീപ കാല മലയാള സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി മാറി. അന്ന് അകറ്റി നിര്‍ത്തിയവരില്‍ ചിലരാണ് മത്സര ബുദ്ധിയോടെ ഇപ്പോള്‍ ചാനലുകളില്‍ തിലകനെ കുറിച്ച് വാഴ്ത്തി ക്കൊണ്ടിരിക്കുന്നത്. ഇതിലെ അനൌചിത്യം രഞ്ജിത്ത് തുറന്നു പറഞ്ഞു. മരിച്ചതിനു ശേഷം മഹത്വം പറയുന്നതിന്റെ പൊള്ളത്തരത്തെയും ഒപ്പം ഈഗോയുടെ പേരില്‍ കലാകാരന്മാരെ വിലക്കി നിര്‍ത്തുന്നതിന്റെ ഔചിത്യമില്ലായ്മയും രഞ്ജിത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്.
അമ്മയെന്ന താര സംഘടനയുമായി തിലകനുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കുറേ കാലത്തേക്ക് അദ്ദേഹത്തെ മുഖ്യധാരാ സിനിമകളില്‍ സഹകരിപ്പിക്കാതിരുന്നത്. തന്നെ വിലക്കിയതുള്‍പ്പെടെ പലതിന്റേയും പുറകിലെ രഹസ്യങ്ങള്‍ തിലകന്‍ അക്കാലത്ത് പരസ്യമായി പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപം എന്ന് തിലകന്‍ തുറന്നടിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവര്‍ ഇതില്‍ പരാമര്‍ശ വിധേയരായി. സംഭവം വിവാദമായതോടെ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടും ഈ വിഷയത്തില്‍ ഇടപെട്ടു. അതു പിന്നീട് അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള വാക്പോരായി. വിഗ്ഗും മേക്കപ്പും മാറ്റിയാല്‍ മോഹന്‍ ലാല്‍ വെറും കങ്കാളമാണെന്ന് അഴീക്കോട് മാഷ് പറഞ്ഞു. ചാനലുകളിലൂടെ ഉള്ള വാക്‍പോര് പിന്നീട് മാനനഷ്ട കേസിലും എത്തി.
- എസ്. കുമാര്‍
വായിക്കുക: controversy, obituary, thilakan
തിരുവനന്തപുരം : മലയാളത്തിന്റെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഏറെ നാളായി ചികിൽസയിലായിരുന്ന സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ (74) ഇന്ന് പുലർച്ചെ 3:45നാണ് വിട പറഞ്ഞത്.
200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള തിലകൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2009ൽ രാഷ്ട്രം തിലകനെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
നാടകത്തിലൂടെയാണ് തിലകൻ അഭിനയ രംഗത്ത് എത്തുന്നത്. 1956ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മുണ്ടക്കയം നാടക സമിതി രൂപീകരിച്ചു. 1966 വരെ കെ. പി. എ. സി. യിൽ പ്രവർത്തിച്ചു.
നാടകത്തിന്റെ മർമ്മം അറിഞ്ഞ് സിനിമാ ലോകത്തെത്തിയ തിലകൻ അഭിനയ കലയുടെ അപാര സാദ്ധ്യതകളാണ് മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് മുൻപിൽ കാഴ്ച്ച വെച്ചത്. 1981ൽ യവനികയിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. 1988ൽ ഋതുഭേദത്തിലെ കഥാപാത്രം അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്തു. മലയാളി മനസ്സിൽ പെരുന്തച്ചനായി സ്ഥിര പ്രതിഷ്ഠ നേടിയ അദേഹത്തിന്റെ പെരുന്തച്ചനിലെ ഉജ്ജ്വല പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെങ്കിലും അമിതാഭ് ബച്ചൻ ആ വർഷം സിനിമാ ലോകത്തിൽ നിന്നും വിരമിക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അമിതാഭിന് ദേശീയ പുരസ്കാരം നൽകാൻ ശക്തമായ ചരടു വലികൾ നടക്കുകയും തിലകന് ആ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.
മലയാള സിനിമാ രംഗത്തെ അധോഗതിയിലേക്ക് നയിച്ച ദുഷ്പ്രവണതകൾക്ക് എതിരെ തനത് ശൈലിയിൽ ശക്തമായി പ്രതികരിച്ച തിലകൻ സിനിമാ ലോകത്തെ താരാധിപത്യത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. വിലക്ക് അടക്കമുള്ള ശിക്ഷണ നടപടികൾ പ്രഖ്യാപിച്ചാണ് സംഘടനകൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചത്. ഏറെ നാൾ സിനിമാ രംഗത്തെ മുഖ്യധാരയിൽ നിന്നും അകന്നു നിൽക്കാൻ ഇത് കാരണമായെങ്കിലും സംഘടനകളുടെ മർക്കട മുഷ്ടിക്ക് വഴങ്ങാൻ ആ മഹാ നടൻ കൂട്ടാക്കിയില്ല. മാപ്പ് അപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ തിലകൻ പൊതു വേദികളിൽ തന്റെ എതിർപ്പ് പരസ്യമായി വെളിപ്പെടുത്തി സിനിമാ രംഗത്തെ അതികായന്മാർക്ക് എന്നും തലവേദന സൃഷ്ടിക്കുക തന്നെ ചെയ്തു. തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.
- ജെ.എസ്.
വായിക്കുക: cinema-politics, controversy, obituary, thilakan
മുംബൈ: പ്രമുഖ സീരിയല്‍ നടി നീരള്‍ ഭരദ്വാജ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നീരള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിയന്ത്രണം വിട്ട് അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ മദ്യ ലഹരിയില്‍ ആയിരുന്നു. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബി. ജെ. പി. നേതാവ് ഉമാ ഭാരതിയുടെ സെക്രട്ടറിയുടെ മകളാണ് നീരള്‍. മാത കി ചൌക്കി, ഷാനി ദേവ് കി മഹിമ തുടങ്ങിയ സീരിയലുകളില്‍ പ്രധാന വേഷത്തില്‍ നീരള്‍ അഭിനയിച്ചിരുന്നു.
- എസ്. കുമാര്‍