ചലച്ചിത്ര നിര്‍മ്മാതാവ് വിന്ധ്യന്‍ അന്തരിച്ചു

September 2nd, 2012
producer-Vindhyan-epathram
തൃശ്ശൂര്‍: : പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് വിന്ധ്യന്‍ (61) അന്തരിച്ചു. ഇന്നലെ വൈകീട്ട് നാലുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു വിന്ധ്യന്‍.. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്  തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിനു സമീപമുള്ള താന്ന്യത്തെ വീട്ടു വളപ്പില്‍ വച്ച് നടക്കും.
സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയ വിന്ധ്യന്‍ സിനിമാ നിര്‍മ്മാതാവെന്ന നിലയില്‍ ഏറെ പ്രശസ്തനായി. പത്മരാജന്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടു കാരി എന്ന ചിത്രത്തിലൂടെ ആണ് വിന്ധ്യന്‍ ആദ്യമായി സിനിമ നിര്‍മ്മാതാവാകുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദിലീപ് മം‌മ്‌ത മോഹന്‍ ദാസ് എന്നിവര്‍ അഭിനയിച്ച അരികെ ആയിരുന്നു വിന്ധ്യന്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. കലാപരമായി മുന്നിട്ടു നില്‍ക്കുന്നതും അതേ സമയം സാമ്പത്തികമായി വിജയിച്ചതുമായ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കള്ളന്‍ പവിത്രന്‍,  വടക്കു നോക്കിയന്ത്രം, ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞ്ാനു, ദൈവത്തിന്റെ മകന്‍, ഫുട്ബോള്‍, തസ്കര വീരന്‍, അയാള്‍ കഥയെഴുതുകയാണ്, ഊമപെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങിവ അദ്ദേഹ് നിര്മ്മിച്ച ചിത്രങ്ങളില്‍ ചിലതാണ്. മുല്ലവള്ളിയും തേന്‍‌മവും എന്ന ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്.രണ്‍ജിത്തിന്റെ മേല്‍‌നോട്ടത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ  കേരള കഫേ എന്ന ചിത്രത്തില്‍  വിന്ധ്യന്‍ അഭിനേതാവായി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍ എന്നിവയുടെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സാംസ്കാരിക രംഗത്തെ പല പ്രമുഖരും വിന്ധ്യന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- ലിജി അരുണ്‍

വായിക്കുക:

Comments Off on ചലച്ചിത്ര നിര്‍മ്മാതാവ് വിന്ധ്യന്‍ അന്തരിച്ചു

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

August 18th, 2012

music-composer-johnson-epathram
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.

നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.

എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ ഈ പത്രത്തിന്റെ പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

August 18th, 2012
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.  നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.
എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ  പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി എന്ന ഹോളി ആക്ടര്‍

August 6th, 2012

murali-pulijanmam

മുരളി എന്ന നടനെ മലയാളിക്ക് മറക്കാന്‍ കഴിയില്ല നെയ്ത്തുകാരനിലെ അപ്പു മേസ്ത്രി, ആധാരത്തിലെ ബാപ്പുട്ടി, കാണാകിനാവ്‌, പുലിജന്മം, അമരം,… ഇങ്ങനെ അഭിനയിച്ച ചിത്രങ്ങളൊക്കെ തന്നെ തന്റെതായ മുദ്രപതിപ്പിക്കാന്‍ മുരളിക്കായി. നാടക നടനില്‍ നിന്നുള്ള ഉള്‍ക്കരുത്ത് മുരളിയെ മഹാ നടനാക്കി സ്റ്റേജിലും സ്ക്രീനിലും ഈ നടന്റെ മായാത്ത മുദ്ര പതിഞ്ഞു. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ പല തവണ ഈ നടനെ തേടിയെത്തി. മുരളിക്ക് പകരം മുരളി മാത്രം. ഈ മഹാനടന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് മൂന്നു  വര്‍ഷം തികയുന്നു.

ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രമാണ് മുരളിയുടെ ആദ്യ ചിത്രം ഇതില്‍ മുരളി നായകനായിരുന്നു  സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. തമിഴ് ചിത്രമായ ആദവൻ ആണ് അവസാന ചിത്രം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മര്‍ലിന്‍ മണ്‍റോ വിട പറഞ്ഞിട്ട് അന്പതാണ്ട്

August 5th, 2012

hollywood-actres-merlyn-manro-ePathram
ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോ തിരശ്ശീലക്കു പിന്നിലേക്ക്‌ മറഞ്ഞിട്ട് അമ്പതു വര്‍ഷം തികയുന്നു. 1962 ആഗസ്റ്റ്‌ 5ന് ലോസാഞ്ചലസിലെ വസതി യില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ അവരെ കണ്ടെത്തുമ്പോള്‍ പ്രായം 36 മാത്രം.
അവരുടെ മരണത്തെ കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നു എങ്കിലും ആത്മഹത്യ എന്ന് തന്നെയാണ് വിലയിരുത്ത പ്പെടുന്നത്.

തന്റെ വശ്യ സൗന്ദര്യം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ ഹോളിവുഡ് സുന്ദരിയ്ക്ക് മണ്‍ മറഞ്ഞ് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആരാധക സമ്പത്തില്‍ ഒട്ടും കുറവു വന്നിട്ടില്ല. ഹാസ്യാത്മകവും സെക്‌സി യുമായ കഥാപാത്ര ങ്ങളായിരുന്നു മര്‍ലിന്‍ ആദ്യ കാലത്ത് ചെയ്തിരുന്നത്. ആ കഥാപാത്രങ്ങള്‍ തന്നെ അവരെ ഹോട്ട് നടി എന്ന സിംബല്‍ നല്‍കി.
എന്നാല്‍ തന്റെ കരിയറിന്റയും അവസാന ഘട്ട ത്തില്‍ മര്‍ലിന്‍ ഗൗരവമേറിയ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

15 of 24« First...10...141516...20...Last »

« Previous Page« Previous « നടി അനന്യ ആശുപത്രിയില്‍
Next »Next Page » ഭരത് മുരളി എന്ന ഹോളി ആക്ടര്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine