ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി

August 21st, 2014

fahad_fazil_nazriya_epathram

മലയാളം തമിഴ് സിനിമകളിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും നടി നസ്രിയ നസീമും വിവാഹിതരായി. കഴക്കൂട്ടം അല്‍‌സാജ് ഹോട്ടലില്‍ നടന്ന നിക്കാഹില്‍ അടുത്ത ബന്ധുക്കളും ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരാധകരെ നിയന്ത്രിക്കുവാനായി ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഹോട്ടല്‍ പരിസരത്ത് ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു.

നിക്കാഹിനു മുമ്പ് മൈലാഞ്ചി കല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ വച്ച് നടത്തിയിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ളൂര്‍ ഡെയ്സ്’ എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത് ഫാസില്‍ ആയിരുന്നു. സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദ് മലയാളത്തില്‍ ന്യൂജനറേഷന്‍ നായകരില്‍ മുന്‍ നിരക്കാരനാണ്. മലയാളത്തിലും തമിഴിലുമായി അഭിനയിക്കുന്ന നസ്രിയയും തിരക്കുള്ള നടിയാണ്. നസ്രിയ നായികായി അഭിനയിച്ച് അടുത്തിടെ റിലീസ് ചെയ്ത ബാംഗ്ളൂര്‍ ഡേയ്സും, ഓം ശാന്തി ഓശാനയും വന്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടി മീരാ ജാസ്മിന്റെ വിവാഹ രജിസ്ട്രേഷന്‍ നഗരസഭ തടഞ്ഞു

August 4th, 2014

meera-jasmine-wedding-anil-john

തിരുവനന്തപുരം: പ്രശസ്ത നടി മീരാ ജാ‍സ്മിന്റെ വിവാഹ രജിസ്ട്രേഷന്‍ നഗരസഭ താല്‍ക്കാലികമായി തടഞ്ഞു. മീരയുടെ ഭര്‍ത്താവ് തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ നഗര സഭ തീരുമാനിച്ചു. ഈ വര്‍ഷം ഫെബ്രുവരി 12നാണ് മീരയുടേയും അനില്‍ ജോണിന്റേയും വിവാഹം എല്‍. എം. എസ്. പള്ളിയില്‍ വച്ച് നടന്നത്. ബാംഗ്ളൂരില്‍ ഉള്ള ഒരു യുവതി ഭാര്യയാണെന്നുള്ള വാര്‍ത്തകള്‍ അനില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനു അനില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത് വാര്‍ത്തയായിരുന്നു.

മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹങ്ങള്‍ക്ക് സാധുത ലഭിക്കണമെങ്കില്‍ നേരത്തെ ഉള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന്റേയോ നേരത്തെ വിവാഹം കഴിച്ച പങ്കാളിയുടെ മരണ സര്‍ട്ടിഫിക്കേറ്റോ ഉള്‍പ്പെടെ ഉള്ള രേഖകള്‍ ഹാജരാക്കണം. നേരത്തെ അനിലിന്റേയും മീരയുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള വാര്‍ത്തകളെ കുറിച്ചും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് വിദേശത്തുള്ള അനിലും മീരയും ഇനിയും പ്രതികരിച്ചിട്ടില്ല.

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധാകനുമായ ലോഹിതദാസ് ആണ് മീരയെ സിനിമാ രംഗത്തേക്ക് കൊണ്ടു വന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃത്ഥ്വിരാജ്, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള മീര ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനേത്രി എന്ന് പേരെടുത്തു. മലയാളത്തില്‍ കൂടാതെ അന്യ ഭാഷാ ചിത്രങ്ങളിലും മീര ശ്രദ്ധിക്കപ്പെട്ടു. അടുത്ത കുറച്ച് കാലമായി മീര സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അവസാനം അഭിനയിച്ച ചിത്രങ്ങള്‍ പലതും ബോക്സോഫീസില്‍ വന്‍ പരാജയവുമായിരുന്നു. പ്രശസ്തിക്കൊപ്പം വിവാദങ്ങളും മീരയെ പിന്തുടര്‍ന്നിരുന്നു. നേരത്തെ മറ്റൊരു കലാകാരനുമായി വിവാഹിതയാകുവാന്‍ പോകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമല പോളും സംവിധായകന്‍ വിജയും വിവാഹിതരായി

June 14th, 2014

amala-paul-vijay-wedding-epathram

ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ പ്രമുഖ തെന്നിന്ത്യന്‍ നായിക അമല പോളും സംവിധായകന്‍ എ. എല്‍. വിജയും ചെന്നൈയില്‍ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരം എം. ആര്‍. സി. സെണ്ടാരില്‍ വച്ചായിരുന്നു വിവാഹം. പ്രമുഖ ഡിസൈനര്‍ സബാഷി മുഖര്‍ജി ഡിസൈന്‍ ചെയ്ത കാഞ്ചീപുരം പട്ടുടുത്തായിരുന്നു അമല വിവാഹ വേദിയില്‍ എത്തിയത്. മണി രത്നം, ബാല, പ്രിയദര്‍ശന്‍, ഭാര്യ ലിസി, നടന്മാരായ വിക്രം, ജെയം രവി, ജി. വി. പ്രകാശ്, അബ്ബാസ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പണമായി ലഭിക്കുന്ന സമ്മാനങ്ങള്‍ എല്ലാം വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള എബിലിറ്റി ഫൌണ്ടേഷനു സംഭാവനയായി നല്‍കുമെന്ന് നവ ദമ്പതികള്‍ പ്രഖ്യാപിച്ചു.

ക്രിസ്ത്യന്‍ മത വിശ്വാസിയായ അമല പോളും ഹിന്ദു മത വിശ്വാസിയായ വിജയുമായി ആലുവ സെന്റ് പോള്‍ പള്ളിയില്‍ വിവാഹ നിശ്ചയം നടന്നതായുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉണ്ടായിരുന്നു. സഭാ വിശ്വാസികള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പള്ളിയില്‍ വച്ച് നടന്നത് കത്തോലിക്ക വിശ്വാസ പ്രകാരം ഉള്ള വിവാഹ നിശ്ചയമല്ലെന്നും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കും മുമ്പുള്ള പ്രാ‍ര്‍ഥനയായിരുന്നു എന്നും ഉള്ള വിശദീകരണവുമായി അമലയുടെ പിതാവ് പോള്‍ രംഗത്തെത്തി. മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മീരാ ജാസ്മിന്‍ വിവാഹിതയായി

February 10th, 2014

meera-jasmine-wedding-anil-john

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം മീരാ ജാസ്മിന്‍ വിവാഹിതയായി. ദുബായില്‍ ഐ. ടി. ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ ആണ് വരന്‍. രജിസ്ടര്‍ വിവാഹമായിരുന്നു. ഞായറാഴ്ച മീരയുടെ വസതിയില്‍ വച്ച് സബ് രജിസ്ട്രാ‍ര്‍ ഓഫീസര്‍ എത്തിയാണ് വിവാഹം രജിസ്ടർ ചെയ്തത്. വിവാഹ ചടങ്ങുകള്‍ 12നു തിരുവനന്തപുരം പാളയം എൽ. എം. എസ്. പള്ളിയില്‍ വച്ച് നടക്കും.

എ. കെ. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ മീര പിന്നീട് മികച്ച അഭിനേത്രിയായി പേരെടുത്തു. നിരവധി പുരസ്കാരങ്ങളും മീരയെ തേടിയെത്തി. യുവ നിരയ്ക്കൊപ്പം മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ മെഗാസ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

മാണ്ഡലിന്‍ വിദഗ്ദനായ രാജേഷുമായി ഉണ്ടായിരുന്ന ബന്ധം വേണ്ടെന്ന് വച്ചതായി നേരത്തെ മീര വ്യക്തമാക്കിയിരുന്നു. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് അനില്‍ ജോണുമായുള്ള വിവാഹാലോചനകള്‍ നടന്നത്. കുറച്ച് കാലമായി സിനിമയില്‍ നിന്നും വിട്ടു നിന്ന മീര അടുത്തിടെ ജയറാം നായകനായ ചിത്രത്തിലൂടെ മടങ്ങി വരവ് നടത്തിയിരുന്നു. വിവാഹ ശേഷം തുടര്‍ന്നും സിനിമയില്‍ അഭിനയിക്കുമോ എന്ന് വ്യക്തമല്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകുന്നു

January 20th, 2014

fahad-fazil-nazriya-epathram

പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ മകനും ന്യൂ ജനറേഷന്‍ ഹീറോയുമായ ഫഹദ് ഫാസിലും യുവ നടി നസ്രിയ നസീമും തമ്മില്‍ വിവാഹിതരാകുന്നു. ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. സംവിധായകന്‍ ഫാസിലാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നസ്രിയയും തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത പുറത്ത് വിട്ടു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരും ഇപ്പോള്‍ അഭിനയിച്ചു വരികയാണ്. എല്‍ ഫോര്‍ ലൌ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദിന്റെ ഭാര്യയായാണ് നസ്രിയ അഭിനയിക്കുന്നത്.

ധാരാളം ആരാധകരുള്ള ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത ഓണ്‍ലൈനില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. ആശംസകള്‍ക്കൊപ്പം ഞെട്ടലും “നിരാശയും” അറിയിച്ചവരും ഉണ്ട്. ഫാസില്‍ നേരിട്ട് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതാണെങ്കില്‍ പോലും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ചിലരുമുണ്ട്. ഇത് അഞ്ജലി മേനോന്റെ ചിത്രത്തിന്റെ പ്രചരണത്തിനായുള്ള തന്ത്രമാണെന്ന് അവര്‍ പറയുന്നു.

ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ചിത്രം വന്‍ പരാജയാ‍മായിരുന്നു. പിന്നീട് കുറച്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കേരള കഫേ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഫഹദ്, ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായി. ഫഹദ് നായകനായി വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ അഭിനയിച്ച ചാപ്പാ കുരിശ് എന്ന ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ രമ്യയും ഫഹദും നടത്തുന്ന ലിപ് ലോക് കിസ്സ് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ചാപ്പാ കുരിശ്, ഡയമണ്ട് നെക്ലസ്, അന്നയും റസൂലും, 22 ഫീമെയില്‍ കോട്ടയം, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ ഫഹദ് ന്യൂ ജനറേഷന്‍ സൂപ്പര്‍ സ്റ്റാറായി മാറി. അകം, 22 ഫീമെയില്‍ കോട്ടയം, ആമേന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു നിരവധി അംഗീകാരങ്ങളും ഫഹദിനെ തേടിയെത്തി.

ബാല താരമായി സിനിമയില്‍ എത്തിയ നസ്രിയ പിന്നീട് അവതാരികയായും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് സിനിമയില്‍ നായികയായി അഭിനയം തുടര്‍ന്നു. തമിഴില്‍ ആണ് കൂടുതല്‍ പ്രശസ്തയായത്. അടുത്തിടെ ഒരു തമിഴ് ചിത്രത്തില്‍ തന്റേതെന്ന പേരില്‍ മറ്റൊരു നടിയുടെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ നസ്രിയ നടത്തിയ പ്രതികരണം വിവാദമായിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള മലയാള നടി കൂടെയാണ് നസ്രിയ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 10« First...345...10...Last »

« Previous Page« Previous « മീരാ ജാസ്മിന്‍ വിവാഹിതയാവുന്നു
Next »Next Page » മീരാ ജാസ്മിന്‍ വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine