ദിലീപും കാവ്യയും വിവാഹിതരായി

November 25th, 2016

dileep-kavya-marriage-epathram

കൊച്ചി: സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. പ്രേക്ഷകരോട് പറഞ്ഞതിന് ശേഷമേ ഇത്തരമൊരു കാര്യം ചെയ്യൂ എന്ന തന്റെ വാക്ക് പാലിച്ചു കൊണ്ട് ഇന്ന് രാവിലെ ഫേസ് ബുക്കിൽ ദിലീപ് താൻ വിവാഹിതനാവാൻ പോകുന്ന കാര്യം ലൈവ് ആയി പോസ്റ്റ് ചെയ്തിരുന്നു.

വിവാഹം മകൾ മീനാക്ഷിയുടെ സാന്നിദ്ധ്യത്തില ആയിരുന്നു. സിനിമാ താരങ്ങളായ മമ്മുട്ടി, ജയറാം, മേനക, ജനാർദ്ദനൻ, ലാൽ, മീരാ ജാസ്മിൻ, ജോമോൾ, ചിപ്പി, സലിം കുമാർ എന്നിവർ പങ്കെടുത്തു. നിർമ്മാതാക്കളായ രഞ്ജിത്ത്, സംവിധായകൻ ജോഷി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രേയാ ഘോഷാൽ വിവാഹിതയായി

February 6th, 2015

shreya-ghoshal-with-husband-shailendra-ePathram

പ്രമുഖ ഗായിക ശ്രേയാ ഘോഷാല്‍ വിവാഹിതയായി. തന്‍റെ ഫെയ്സ് ബുക്ക്‌ പേജിലൂടെ യാണ് ശ്രേയ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്. വിവാഹ ചിത്രവും ഫെയ്‌സ്ബുക്ക് വഴി പുറത്തു വിട്ടിട്ടുണ്ട്. ഐ. ടി. പ്രൊഫഷണലായ ശൈലാദിത്യ യാണ് വരന്‍

പരമ്പരാഗത ബംഗാളി ശൈലിയില്‍ വ്യാഴാഴ്‌ച വൈകിട്ട്‌ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു. മുര്‍ഷിദാബാദ് സ്വദേശി കളായ ബിശ്വജിത്ത് ഘോഷാ ലിന്റെയും ശര്‍മ്മിഷ്ഠ ഘോഷാലി ന്റെയും മകളാണ് ശ്രേയ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനൂപ് മേനോന്‍ വിവാഹിതനായി

December 27th, 2014

anoop-menon-wedding-epathram

കൊച്ചി:നടനും തിരക്കഥാകൃത്തും ഗാന രചയിതാവുമായ അനൂപ് മേനോന്‍ ഇന്ന് രാവിലെ വിവാഹിതനായി. പത്തനാപുരം സ്വദേശിനി ഷേമ അലക്സാണ്ടര്‍
ആണ് വധു. കൊച്ചിയില്‍ അനൂപിന്റെ വീട്ടില്‍ വച്ച് അടുത്ത ബന്ധുക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. അഞ്ചു വര്‍ഷം നീണ്ട സൌഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

2002-ല്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടു ചെമ്പകം എന്ന ചിത്രത്തിലെ നായകന്മാരില്‍ ഒരാളായി സിനിമയില്‍ എത്തിയതാണ് അനൂപ് മേനോന്‍. ബ്യൂട്ടിഫുള്‍, ട്രാഫിക് തുടങ്ങിയവയാണ് അനൂപിന്റെ ഹിറ്റ് ചിത്രങ്ങള്‍. കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് പി.ജി.ഗംഗാധരന്‍ നായരുടേയും ഇന്ദിരാ മേനോന്റേയും മകനാണ് അനൂപ് മേനോന്‍. പത്തനാപുരത്തെ പ്രമുഖ പ്ലാന്ററായ പ്രിന്‍സ് അലക്സാണ്ടറുടേയും പരേതയായ ലില്ലിയുടേയും മകളാണ് ഷേമ.

വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആ തുക കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് നല്‍കുവാണ് ഇരുവരുടേയും തീരുമാനം.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നടി പത്മപ്രിയ വിവാഹിതയായി

November 12th, 2014

padmapriya-epathram

മുംബൈ: പ്രശസ്ത തെന്നിന്ത്യന്‍ നടിയും നര്‍ത്തകിയുമായ പത്മപ്രിയ വിവാഹിതയായി. ഗുജറത്ത് സ്വദേശിയും ഗവേഷകനുമായ ജാസ്മിന്‍ ഷായാണ് വരന്‍. മുംബൈയില്‍ വധൂ വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തി നൊടുവിലാണ് ഇവര്‍ വിവാഹിതരായത്. ന്യൂയോര്‍ക്കില്‍ ഗവേഷണ പഠനത്തിനിടെയാണ് ഇവര്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഡെല്‍ഹി ആസ്ഥാനമായുള്ള ഒരു എന്‍. ജി. ഓ. യില്‍ അസോസിയേറ്റ് ഡയറക്ടറാണ് ജാസ്മിന് ഷാ‍.

ബ്ലസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ പത്മപ്രിയ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസന്‍ തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് ഗ്ലാമര്‍ വേഷങ്ങളും ഇണങ്ങുമെന്ന് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലെ ഐറ്റംഡാന്‍സിലൂടെ തെളിയിച്ചു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

“മൂസക്കായീന്റെ പാത്തു” ഗുരുവായൂരില്‍ വിവാഹിതയായി

October 22nd, 2014

surabhi-lakshmi-wedding-epathram

കോഴിക്കോട്: പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ എം.80 മൂസ എന്ന കോമഡി സീരിയലിലെ നായിക പാത്തുവിനെ അവതരിപ്പിച്ചു വരുന്ന സുരഭി ലക്ഷ്മി വിവാഹിതയായി. കോഴിക്കോട് സ്വദേശി വിപിന്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ ബന്ധുക്കളും എം.80 മൂസയിലെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ബെസ്റ്റ് ആക്ടര്‍ എന്ന പ്രോഗ്രാമിലൂടെയാണ് സുരഭി ക്യാമറക്ക് മുമ്പില്‍ എത്തിയത് തുടര്‍ന്ന് നിരവധി സീരിയലുകള്‍ക്കൊപ്പം തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍‌മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടര്‍ന്നു, ഏഴു സുന്ദര രാത്രികള്‍ തുടങ്ങി സിനിമകളിലും അഭിനയിച്ചു. എന്നാല്‍ വിനോദ് കോവൂര്‍ നായകനായ എം.80 മൂസ എന്ന സീരിയലില്‍ മൂസയുടെ ഭാര്യ പാത്തുവാണ് സുരഭിയെ പ്രശസ്തയാക്കിയത്. മലബാറിലെ നാട്ടിന്‍ പുറത്തെ സാധാരണക്കാരിയായ ഒരു വീട്ടമ്മയെ തന്മയത്വത്തോടെ ആണ് സുരഭി അവതരിപ്പിച്ചത്. പ്രവാസികള്‍ക്കിടയിലും ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 10« First...234...10...Last »

« Previous Page« Previous « പവിഴമല്ലി ത്തറയില്‍ മേളപ്പൂമഴ തീര്‍ത്ത് ജയറാം
Next »Next Page » ഇംഗ്ലീഷ് അറിയാത്തവര്‍ മേളയ്ക്ക് വരേണ്ട: അടൂരിനെതിരെ പ്രതിഷേധം ഉയരുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine